x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

100% മു​സ്ലിം വോ​ട്ട​ർ​മാ​രു​ള്ള വാ​ർ​ഡി​ൽ ഹി​ന്ദു വ​നി​ത​യ്ക്ക് അ​ട്ടി​മ​റി വി​ജ​യം; സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ 'ഗോ​ദ്ര മോ​ഡ​ൽ' ച​ർ​ച്ച​യാ​കു​ന്നു


Published: April 28, 2026 10:41 PM IST | Updated: April 28, 2026 10:41 PM IST

അ​ഹ​മ്മ​ദാ​ബാ​ദ്: വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ പ​ല​പ്പോ​ഴും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ക്കാ​റു​ള്ള ഗു​ജ​റാ​ത്തി​ലെ ഗോ​ദ്ര​യി​ൽ നി​ന്ന് ഇ​ത്ത​വ​ണ പു​റ​ത്തു​വ​രു​ന്ന​ത് വേ​റി​ട്ടൊ​രു രാ​ഷ്ട്രീ​യ സ​ന്ദേ​ശം. ഗോ​ദ്ര ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴാം വാ​ർ​ഡി​ൽ നി​ന്ന് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ച അ​പേ​ക്ഷാ​ബെ​ൻ നൈ​നേ​ഷ്ഭാ​യ് സോ​ണി എ​ന്ന ഹി​ന്ദു വ​നി​ത ച​രി​ത്ര വി​ജ​യം ക​ര​സ്ഥ​മാ​ക്കി. 100 ശ​ത​മാ​ന​വും മു​സ്‌​ലിം വോ​ട്ട​ർ​മാ​രു​ള്ള മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് ഇ​വ​ർ വി​ജ​യി​ച്ച​ത് എ​ന്ന​ത് ഈ ​വി​ജ​യ​ത്തി​ന്‍റെ തി​ള​ക്കം വ​ർ​ധി​പ്പി​ക്കു​ന്നു.

ഏ​ഴാം വാ​ർ​ഡി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പോ​ലു​മി​ല്ലാ​ത്ത അ​പേ​ക്ഷാ​ബെ​ൻ സോ​ണി, ത​ന്‍റെ വ്യ​ക്തി​പ്ര​ഭാ​വം കൊ​ണ്ടും പ്ര​വ​ർ​ത്ത​ന​മി​ക​വ് കൊ​ണ്ടു​മാ​ണ് മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്‍റെ പൂ​ർ​ണ വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത​ത്. വ​ർ​ഗീ​യ വേ​ർ​തി​രി​വു​ക​ൾ​ക്ക് അ​പ്പു​റം വി​ക​സ​ന​ത്തി​നും യോ​ഗ്യ​ത​യ്ക്കും വോ​ട്ട​ർ​മാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കി എ​ന്ന​തി​ന്‍റെ തെ​ളി​വാ​യി ഈ ​വി​ജ​യം വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ജാ​തി-​മ​ത ചി​ന്ത​ക​ൾ​ക്ക​പ്പു​റം പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളി​ൽ വ്യ​ക്തി​പ​ര​മാ​യ വി​ശ്വാ​സ​ത്തി​ന് വോ​ട്ട​ർ​മാ​ർ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഈ ​രീ​തി​യെ 'ഗോ​ദ്ര മോ​ഡ​ൽ' എ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഗു​ജ​റാ​ത്തി​ന്‍റെ ഭാ​വി രാ​ഷ്ട്രീ​യ​ത്തി​ൽ ഈ ​മാ​റ്റം വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യേ​ക്കാം. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ മ​റ്റ് ന​ഗ​ര​സ​ഭ​ക​ളി​ൽ ബി​ജെ​പി സ​മ്പൂ​ർ​ണാ​ധി​പ​ത്യം തു​ട​ർ​ന്നു. ആ​കെ​യു​ള്ള 15 മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ബി​ജെ​പി അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്തു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ 192 സീ​റ്റു​ക​ളി​ൽ 146 എ​ണ്ണ​വും ബി​ജെ​പി നേ​ടി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സ് 18 സീ​റ്റു​ക​ളി​ൽ ഒ​തു​ങ്ങി.

സൂ​റ​ത്തി​ൽ 115 സീ​റ്റു​ക​ൾ നേ​ടി ബി​ജെ​പി ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച​പ്പോ​ൾ ആം ​ആ​ദ്മി പാ​ർ​ട്ടി (എ​എ​പി) വെ​റും നാ​ല് സീ​റ്റു​ക​ളി​ലേ​ക്ക് ചു​രു​ങ്ങി. രാ​ജ്കോ​ട്ട്, വ​ഡോ​ദ​ര എ​ന്നി​വി​ട​ങ്ങ​ളി​ലും ബി​ജെ​പി വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​രം നി​ല​നി​ർ​ത്തി. ന​ഗ​ര​മേ​ഖ​ല​ക​ളി​ൽ ബി​ജെ​പി ശ​ക്ത​മാ​യ മു​ന്നേ​റ്റം ന​ട​ത്തു​മ്പോ​ഴും ഗോ​ദ്ര​യി​ലെ വോ​ട്ട​ർ​മാ​ർ ന​ൽ​കി​യ ഈ ​സ​മാ​ധാ​ന​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശം ദേ​ശീ​യ​ത​ല​ത്തി​ൽ ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യാ​ണ്. വ്യ​ക്തി​പ​ര​മാ​യ മി​ക​വി​നും പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തി​നും മ​തം ഒ​രു ത​ട​സ​മ​ല്ലെ​ന്ന് ഗോ​ദ്ര​യി​ലെ ജ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​രി​ക്കു​ന്നു.

Tags : BJP Gujrath Godra Model Ahmedabad Elections Latest News

Recent News

Corehub Up