തിരുവനന്തപുരം: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ജീവനക്കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ എഡിജിപി എം.ആർ.അജിത്കുമാറിന്റെ ഓഫീസിൽ എസ്ഐടി പരിശോധന നടത്തി. എഡിജിപിയുടെ ഓഫീസിൽ വച്ച് കേസ് രേഖകൾ തിരുത്തിയെന്ന് കേസിലെ മുൻ അന്വേഷണ സംഘം മൊഴി നൽകിയ സാഹചര്യത്തിലാണ് പരിശോധന.
ഇവിടുത്തെ സന്ദർശക രജിസ്റ്റർ എസ്ഐടി ശേഖരിച്ചു. ഓഫീസിലെ സിസിടിവിയും പോലീസ് ക്ലബിലെ രേഖകളും ശേഖരിച്ചിട്ടുണ്ട്.
ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എഡിജിപിയുടെ ഓഫീസിൽ പരിശോധന നടത്തിയത്. ഇതാദ്യമായാണ് ഒരു അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന നടക്കുന്നത്.