Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Guns

ഇ​റാ​നി​ലെ പ്ര​ക്ഷോ​ഭ​ക​ർ​ക്ക് തോ​ക്കു​ക​ൾ ന​ൽ​കി സ​ഹാ​യി​ച്ചി​രു​ന്ന​താ​യി ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നി​ലെ ഭ​ര​ണ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​ർ​ക്ക് തോ​ക്കു​ക​ൾ ന​ൽ​കി യു​എ​സ് സ​ഹാ​യി​ച്ചി​രു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ‘‘ഞ​ങ്ങ​ൾ അ​വ​ർ​ക്ക് ധാ​രാ​ളം തോ​ക്കു​ക​ൾ അ​യ​ച്ചു. കു​ർ​ദു​ക​ൾ വ​ഴി​യാ​ണു തോ​ക്കു​ക​ൾ കൈ​മാ​റി​യ​ത്. കു​ർ​ദു​ക​ൾ അ​വ കൈ​വ​ശം വ​ച്ചി​രി​ക്കാ​മെ​ന്നാ​ണു ഞാ​ൻ ക​രു​തു​ന്ന​ത്’’ – ട്രം​പ് വാ​ർ​ത്താ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

തു​ർ​ക്കി, ഇ​റാ​ഖ്, ഇ​റാ​ൻ, സി​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ഒ​രു സ​മൂ​ഹ​മാ​ണ് കു​ർ​ദ്. നി​ര​വ​ധി കു​ർ​ദ് ഗ്രൂ​പ്പു​ക​ളെ ഇ​റാ​നി​ൽ ഭീ​ക​ര സം​ഘ​ട​ന​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഭ​ര​ണ​വി​രു​ദ്ധ പ്ര​തി​ഷേ​ധ​ത്തി​നി​ടെ 45,000 പേ​രെ ഇ​റാ​ൻ കൊ​ന്ന​താ​യും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളൊ​ന്നു​മി​ല്ല. ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ ഏ​ഴാ​യി​ര​മെ​ന്നും മ​റ്റു ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ മു​പ്പ​തി​നാ​യി​രം വ​രെ​യെ​ന്നും സൂ​ചി​പ്പി​ക്കു​ന്നു.

Latest News

Corehub Up