Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HANDOVER

മെ​സി​യുടെ പേ​രി​ൽ ത​ട്ടി​പ്പ് :അന്വേഷണം ഇ​ഡി​ക്ക് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​യു​മാ​യി എ​സ്ഐ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക ഫു​​​ട്ബോ​​​ൾ​​​ താ​​​രം മെ​​​സി​​​യെ​​​യും അ​​​ർ​​​ജ​​​ന്‍റൈൻ ടീ​​​മി​​​നെ​​​യും കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ച് ക​​​ളി​​​പ്പി​​​ക്കാ​​​മെ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ന്ന കോ​​​ടി​​​ക​​​ളു​​​ടെ ത​​​ട്ടി​​​പ്പി​​​ൽ അ​​​ന്വേ​​​ഷ​​​ണം എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന് (ഇ​​​ഡി) കൈ​​​മാ​​​റാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി എ​​​സ്ഐ​​​ടി. ഈ ​​​കേ​​​സി​​​ൽ ക​​​ള​​​മ​​​ശേ​​​രി​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ അ​​​ഴി​​​മ​​​തിനി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള വ​​​കു​​​പ്പുകൂ​​​ടി ചു​​​മ​​​ത്തും.

ക​​​ള്ള​​​പ്പ​​​ണ ഇ​​​ട​​​പാ​​​ട് ക​​​ണ്ടെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പി​​​സി ആ​​​ക്ട് കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക. ഇ​​​തോ​​​ടെ ഇ​​​ഡി​​​ക്ക് അ​​​ന്വേ​​​ഷ​​​ണം ഏ​​​റ്റെ​​​ടു​​​ക്കാ​​​നാ​​​കും. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ന്തി​​​മ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കും.

പി​​​സി ആ​​​ക്ടി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക കേ​​​സ് എ​​​ടു​​​ക്ക​​​ണോ അ​​​തോ ക​​​ള​​​മ​​​ശേ​​​രി കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ മ​​​തി​​​യോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ലാ​​​ണ് നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്. വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ കേ​​​സെ​​​ടു​​​ത്തു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി​​​യും ആ​​​വ​​​ശ്യ​​​മാ​​​ണ്.

അ​​​തേ​​​സ​​​മ​​​യം, വി​​​ദേ​​​ശ​​​നാ​​​ണ്യ വി​​​നി​​​മ​​​യ ലം​​​ഘ​​​ന നി​​​യ​​​മം ഈ ​​​ത​​​ട്ടി​​​പ്പി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​മോ​​​യെ​​​ന്ന് എ​​​സ്ഐ​​​ടി​​​ക്ക് ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. ട്ര​​​സ്റ്റു​​​ക​​​ൾ​​​ക്കും സൊ​​​സൈ​​​റ്റി​​​ക​​​ൾ​​​ക്കും മ​​​റ്റു​​​മെ​​​തി​​​രേ​​​യാ​​​ണ് ഇ​​​തു സാ​​​ധാ​​​ര​​​ണ​​​യാ​​​യി ചു​​​മ​​​ത്തു​​​ക.

സ്പോ​​​ണ്‍​സ​​​റാ​​​യ​​​ത് റി​​​പ്പോ​​​ർ​​​ട്ട​​​ർ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​ന്പ​​​നി​​​യാ​​​ണ്. ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ഈ ​​​വ​​​കു​​​പ്പ് നി​​​ല​​​നി​​​ൽ​​​ക്കു​​​മോ​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ലും നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടും.

വി​​​ദേ​​​ശ​​​നാ​​​ണ്യ വി​​​നി​​​മ​​​യ​​​ച്ച​​​ട്ട​​​ത്തി​​​ന്‍റെ ലം​​​ഘ​​​നം ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട​​​ത് സി​​​ബി​​​ഐ​​​യാ​​​ണ്. കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക്ക് അ​​​ന്വേ​​​ഷ​​​ണം കൈ​​​മാ​​​റാ​​​ൻ ആ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ങ്കി​​​ലും സ്പോ​​​ണ്‍​സ​​​ർ​​​ക്കെ​​​തി​​​രേ അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ക്കു​​​ന്ന​​​തോ​​​ടെ ഇ​​​ഡി​​​ക്ക് എ​​​ഫ്ഐ​​​ആ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങാം.

റി​​​പ്പോ​​​ർ​​​ട്ട​​​ർ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​ന്പ​​​നി​​​ക്ക് ര​​​ണ്ട് ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്ന് 206 കോ​​​ടി രൂ​​​പ ല​​​ഭി​​​ച്ച​​​താ​​​യും 22.68 കോ​​​ടി​​​യു​​​ടെ നി​​​കു​​​തിവെ​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​താ​​​യും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ ജി​​​എ​​​സ്ടി വ​​​കു​​​പ്പ് എ​​​സ്ഐ​​​ടി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​വും ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.

Kerala

കെ.​രാ​ഘ​വ​ന്‍റെ വാ​ദം പൊ​ളി​യു​ന്നു; വാ​ജി​വാ​ഹ​നം ത​ന്ത്രി​ക്ക് കൈ​മാ​റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ വാ​ജി​വാ​ഹ​നം ത​ന്ത്രി​ക്ക് കൈ​മാ​റി​യ​ത് താ​ൻ അ​റി​ഞ്ഞി​ല്ലെ​ന്ന മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​വും സി​പി​എം നേ​താ​വു​മാ​യ കെ.​രാ​ഘ​വ​ന്‍റെ വാ​ദം പൊ​ളി​യു​ന്നു. വാ​ജി​വാ​ഹ​നം ത​ന്ത്രി​ക്ക് കൈ​മാ​റു​ന്ന ച​ട​ങ്ങി​ൽ രാ​ഘ​വ​നും പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

അ​ന്ന​ത്തെ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ​യും ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം അ​ജ​യ് ത​റ​യി​ലി​ന്‍റെ​യും അ​റി​വോ​ടെ​യാ​ണ് വാ​ജി​വാ​ഹ​നം കൈ​മാ​റി​യ​തെ​ന്ന് രാ​ഘ​വ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. വാ​ജി വാ​ഹ​നം ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ർ​ക്ക് കൈ​മാ​റി​യ​ത് 2012 ദേ​വ​സ്വം ഉ​ത്ത​ര​വ് മ​റി​ക​ട​ന്നാ​യി​രു​ന്നു​വെ​ന്നും രാ​ഘ​വ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ അ​ന്ന​ത്തെ കൈ​മാ​റ്റ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​രു​മ്പോ​ൾ രാ​ഘ​വ​നും വി​ന​യാ​കു​ക​യാ​ണ്. പ്ര​യാ​റി​നും ത​റ​യി​ലി​നു​മൊ​പ്പം രാ​ഘ​വ​നും ച​ട​ങ്ങി​ലു​ണ്ട്. വാ​ജി​വാ​ഹ​നം ത​ന്ത്രി​ക്ക് കൈ​മാ​റി​യ​ത് കീ​ഴ്‌​വ​ഴ​ക്ക​മ​നു​സ​രി​ച്ചാ​ണെ​ന്നും ബോ​ർ​ഡി​ലെ സി​പി​എം അം​ഗ​മാ​യി​രു​ന്ന രാ​ഘ​വ​ന്‍റെ​യും അ​റി​വോ​ടു കൂ​ടി​യാ​ണെ​ന്നും അ​ജ​യ് ത​റ​യി​ൽ മു​ൻ​പ് പ​റ​ഞ്ഞി​രു​ന്നു.

 

International

ര​ണ്ട് വ‌​ർ​ഷം മു​ന്പ് കൈ​മാ​റി​യ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ബാ​ക്കി കൈ​മാ​റി​യെ​ന്ന് ഇ​സ്ര​യേ​ൽ; നി​ഷേ​ധി​ച്ച് ഹ​മാ​സ്

ഗാ​സ: ബ​ന്ദി​യു​ടെ മൃ​ത​ദേ​ഹ​മെ​ന്ന പേ​രി​ൽ ര​ണ്ട് വ‌​ർ​ഷം മു​ന്പ് കൈ​മാ​റി​യ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ബാ​ക്കി ഭാ​ഗം കൈ​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് ഇ​സ്ര​യേ​ൽ. ആ​രോ​പ​ണ​ങ്ങ​ൾ ഹ​മാ​സ് നി​ഷേ​ധി​ച്ചു. 28 ബ​ന്ദി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ പ​തി​നാ​റാ​മ​ത്തെ മൃ​ത​ദേ​ഹ​മെ​ന്ന് കാ​ട്ടി ഹ​മാ​സ് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു മൃ​ത​ദേ​ഹം കൈ​മാ​റി.

എ​ന്നാ​ൽ ഇ​ത് ര​ണ്ട് വ​ർ​ഷം മു​ന്പ് ഹ​മാ​സ് ഇ​സ്ര​യേ​ലി​ന് കൈ​മാ​റി​യ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ബാ​ക്കി ഭാ​ഗ​ങ്ങ​ളാ​ണെ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു. പി​ന്നാ​ലെ ഇ​ത് വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘ​ന​മെ​ന്ന് കാ​ട്ടി തു​ട​ർ ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ ന​ത​ന്യാ​ഹു സു​ര​ക്ഷാ ത​ല​വ​ന്മാ​രു​മാ​യി ച​ർ​ച്ച​യും ന​ട​ത്തി.

പി​ന്നാ​ലെ ഒ​രു വീ​ഡി​യോ ഇ​സ്ര​യേ​ൽ സേ​ന പു​റ​ത്തു​വി​ട്ടു. മൃ​ത​ദേ​ഹം കു​ഴി​ച്ചെ​ടു​ത്ത​താ​യി കാ​ണി​ക്കാ​ൻ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് എ​ടു​ത്ത മൃ​ത​ദേ​ഹം കൃ​ത്രി​മ​മാ​യി മ​ണ്ണി​ട്ട് മൂ​ടി​യ ശേ​ഷം റെ​ഡ് ക്രോ​സി​നെ അ​റി​യി​ച്ച് പു​റ​ത്തെ​ടു​ത്തു എ​ന്നാ​ണ് ആ​രോ​പ​ണം.

മൃ​ത​ദേ​ഹ​ങ്ങ​ൾ എ​വി​ടെ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും ക​ഴി​ച്ചെ​ടു​ക്കാ​ൻ സ​മ​യം വേ​ണ​മെ​ന്നും കാ​ണി​ക്കാ​നാ​ണ് ഇ​തെ​ന്നാ​ണ് ആ​രോ​പ​ണം. ഹ​മാ​സ് ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. ഇ​സ്ര​യേ​ൽ ബോം​ബിം​ഗ് മൃ​ത​ദേ​ഹ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നെ ദു​ർ​ഘ​ട​മാ​ക്കി​യെ​ന്നും ഇ​സ്ര​യേ​ലാ​ണ് വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ​ക​ൾ ലം​ഘി​ച്ച​തെ​ന്നു​മാ​ണ് ഹ​മാ​സ് വാ​ദം.

Latest News

Corehub Up