Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HOPE

ബജറ്റിൽ പ്രതീക്ഷയോടെ കുട്ടനാട്

നീ​​​ണ്ട കാ​​​ല​​​ത്തെ അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കു ശേ​​​ഷം പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ബ​​​ജ​​​റ്റി​​​നെ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ് കു​​​ട്ട​​​നാ​​​ട്. വി​​​സ്മ​​​യ​​​ങ്ങ​​​ളൊ​​​ന്നും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ലും ന്യാ​​​യ​​​മാ​​​യ​​​തും പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തു​​​മാ​​​യ ആ​​​വ​​​ശ്യ​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റ​​​പ്പെ​​​ടും എ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് കു​​​ട്ട​​​നാ​​​ട്. 2018ലെ ​​പ്ര​​​ള​​​യം തു​​​ട​​​ങ്ങി അ​​​ടി​​​സ്ഥാ​​​ന​​​പ​​​ര​​​മാ​​​യ ചി​​​ല മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി കു​​​ട്ട​​​നാ​​​ട് കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ൽ 73 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലാ​​​യി വ്യാ​​​പി​​​ച്ചു കി​​​ട​​​ക്കു​​​ന്ന വി​​​ശാ​​​ല​​​മാ​​​യ ഒ​​​രു ഭൂ​​​പ്ര​​​ദേ​​​ശ​​​മാ​​​ണ് കു​​​ട്ട​​​നാ​​​ട് എ​​​ങ്കി​​​ലും കു​​​ട്ട​​​നാ​​​ട് നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​രി​​ക്കു​​ന്ന​​ത് 13 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളാ​​​ണ്. ര​​​ണ്ട് ല​​​ക്ഷ​​​ത്തോ​​​ളം ആ​​​ളു​​​ക​​​ൾ നേ​​​രി​​​ട്ടും 14 ല​​​ക്ഷ​​​ത്തോ​​​ളം ആ​​​ളു​​​ക​​​ൾ അ​​​ല്ലാ​​​തെ​​​യും ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന കു​​​ട്ട​​​നാ​​​ട് കേ​​​ര​​​ള​​​ത്തി​​​ൽ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ​​യ്ക്കു ​വേ​​​ണ്ടി പോ​​​രാ​​​ടു​​​ന്ന​​​വ​​​രു​​​ടെ നാ​​​ടാ​​​ണ് എ​​​ന്ന പ​​​രി​​​ഗ​​​ണ​​​ന ന​​​ല്ക​​​ണം. കു​​​ട്ട​​​നാ​​​ട​​​ൻ ജ​​​ന​​​ത​​​യു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഏ​​​റെ​​​യാ​​​ണ്. അ​​​വ​​​യി​​​ൽ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​ ചി​​​ല​​​ത് ഇ​​വ​​യാ​​ണ്.

കു​​​ട്ട​​​നാ​​​ട് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​ഡി. സ​​​തീ​​​ശ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കാ​​​ല​​​ത്ത് കു​​​ട്ട​​​നാ​​​ട​​​ൻ ജ​​​ന​​​ത​​​യ്ക്ക് കു​​​ട്ട​​​നാ​​​ട്ടി​​​ൽ വ​​​ച്ച് ന​​​ല്കി​​​യ വാ​​​ഗ്ദാ​​​ന​​​മാ​​​ണ് കു​​​ട്ട​​​നാ​​​ട് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി. കു​​​ട്ട​​​നാ​​​ടി​​​ന്‍റെ സ​​​മ​​​ഗ്ര​​​പു​​​രോ​​​ഗ​​​തി ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​തും ഇ​​​വി​​​ട​​​ത്തെ ജ​​​ന​​​ജീ​​​വി​​​ത​​ത്തെ​​യും കൃ​​​ഷി​​​യെ​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​യ ഒ​​​രു സാ​​​ഹ​​​ച​​​ര്യം രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​യെ​​ടു​​​ക്കാ​​​നും കു​​​ട്ട​​​നാ​​​ടി​​​ന് ഒ​​​രു വി​​​ക​​​സ​​​ന മാ​​​സ്റ്റ​​​ർ പ്ലാ​​​ൻ രൂ​​​പീക​​​രി​​​ക്കാ​​​നും നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന​ സ​​​മ​​​തി​​​യാ​​​ക​​​ണം കു​​​ട്ട​​​നാ​​​ട് ഡെവ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോറി​​​റ്റി. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ടും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളോ​​​ടു​​​മൊ​​​പ്പം കു​​​ട്ട​​​നാ​​​ടി​​​നെ അ​​​റി​​​യു​​​ക​​​യും സ്നേ​​​ഹി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ക​​​ണം ഈ ​​​അ​​​ഥോറി​​​റ്റി. അ​​​തി​​​ന്‍റെ രൂ​​​പീക​​​ര​​​ണ​​​വും പ്ര​​​ഖ്യാ​​​പ​​​ന​​​വും കു​​​ട്ട​​​നാ​​​ട് പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ കാ​​​ത്തി​​​രി​​​ക്കു​​​ന്നു.

നെ​​​ല്ലു സം​​​ഭ​​​ര​​​ണ​​​ത്തി​​​ന് സ്ഥി​​​രം ഫ​​​ണ്ട്

എ​​​ന്നും പ്ര​​​ശ്‌​​​ന​​​സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ ഒ​​​രു മേ​​​ഖ​​​ല​​​യാ​​​ണ് കു​​​ട്ട​​​നാ​​​ട്ടി​​​ലെ നെ​​​ൽ​​​കൃ​​​ഷി​​​യും നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​വും. കൃ​​​ഷി തു​​​ട​​​ങ്ങു​​​മ്പോ​​​ൾ മു​​​ത​​​ൽ തു​​​ട​​​ങ്ങു​​​ന്ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ നെ​​​ല്ല് സം​​​ഭ​​​ര​​​ണം ന​​​ട​​​ത്തി മാ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞാ​​​ലും നെ​​​ല്ല് വി​​​ല കൊ​​​ടു​​​ക്കാ​​​നാ​​​വാ​​​ത്ത​​​തി​​​നാ​​​ൽ തു​​​ട​​​ർ​​​ന്നു​​​കൊ​​​ണ്ടേ​​​യി​​​രി​​​ക്കു​​​ന്നു. ന​​​ഷ്‌​​​ടം സ​​​ഹി​​​ച്ചും കൃ​​​ഷി ചെ​​​യ്താ​​​ൽ യ​​​ഥാ​​​സ​​​മ​​​യം നെ​​​ല്ലുവി​​​ല കി​​​ട്ടും എ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യെ​​​ങ്കി​​​ലും ഉ​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ ക​​​ർ​​​ഷ​​​ക​​​ർ കൃ​​​ഷി​​​ക്ക് ഒ​​​രു​​​ങ്ങൂ. നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​നു വേ​​​ണ്ടി ഏ​​​ക​​​ദേ​​​ശം 750-1000 കോ​​​ടി രൂ​​​പ ഒ​​​രി​​​ക്ക​​​ൽ മാ​​​റ്റി​​​വ​​​യ്ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​യാ​​​ൽ തീ​​​ർ​​​പ്പാ​​​ക്കാ​​​വു​​​ന്ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളേ ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ള്ളൂ. ഭ​​​ക്ഷ്യ സു​​​ര​​​ക്ഷ​​യ്​​​ക്കാ​​​യി പോ​​​രാ​​​ടു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ നെ​​​ൽ​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു വേ​​​ണ്ടി ഇ​​​ത്ര​​​യും ചെ​​​യ്യാ​​​നാ​​​യാ​​​ൽ അ​​​വ​​​രു​​​ടെ പ്ര​​​തീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ജീ​​​വ​​​ൻ വ​​​യ്ക്കും.

കു​​​ട്ട​​​നാ​​​ട​​​ൻ ത​​​ന​​​ത് ഇ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ്രോ​​​ത്സാ​​​ഹ​​​നം

കു​​​ട്ട​​​നാ​​​ട്ടി​​​ൽ മാ​​​ത്ര​​​മു​​​ള്ള കു​​​ട്ട​​​നാ​​​ട​​​ൻ പു​​​ഞ്ച അ​​​രി​, ദേ​​​ശീ​​​യ അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യ കു​​​ട്ട​​​നാ​​​ട​​​ൻ താ​​​റാ​​​വ്, കു​​​ട്ട​​​നാ​​​ട​​​ൻ ക​​​രി​​​മീ​​​ൻ എ​​ന്നി​​വ​​യു​​ടെ വി​​​പ​​​ണ​​​ന സാ​​​ധ്യ​​​ത​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും കൂ​​​ടു​​​ത​​​ൽ ജ​​​ന​​​കീ​​​യ​​​മാ​​​ക്കു​​​ന്ന​​​തി​​​നും വേ​​​ണ്ട കേ​​​ന്ദ്രീ​​​കൃ​​​ത ഇ​​​ട​​​പെ​​​ട​​​ലും പ്രോ​​​ത്സാ​​​ഹ​​​ന​​​വും ഉ​​​ണ്ടാ​​​വ​​​ണം. കു​​​ട്ട​​​നാ​​​ട​​​ൻ നെ​​​ല്ല് കു​​​ട്ട​​​നാ​​​ട്ടി​​​ലോ സ​​​മീ​​​പ പ്ര​​​ദേ​​​ശ​​​ത്തോ സം​​​ഭ​​​രി​​ച്ച് അ​​​രി​​​യാ​​​ക്കി വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി​​ക്കു​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​വേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു. അ​​​തോ​​​ടൊ​​​പ്പം വി​​​ദേ​​​ശ​​​വി​​​പ​​​ണി​​​യി​​​ലും ഇ​​​ടം നേ​​​ടി​​​യെ​​​ടു​​​ക്ക​​​ണം. ത​​​ന​​​ത് കു​​​ട്ട​​​നാ​​​ട​​​ൻ പു​​​ഞ്ച അ​​​രി​​​യു​​​ടെ വി​​​വി​​​ധ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും അ​​​വ ത​​​യാ​​​റാ​​​ക്കാ​​നു​​​ള്ള യൂ​​​ണി​​​റ്റു​​​ക​​​ളും ആ​​​രം​​​ഭി​​​ക്ക​​ണം. അ​​​ങ്ങ​​​നെ​​​യു​​​ള്ള യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്ക് അ​​തി​​നു ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും ഉ​​​ണ്ടാ​​​വ​​​ണം. അ​​​തോ​​​ടൊ​​​പ്പം ത​​​ന​​​ത് കു​​​ട്ട​​​നാ​​​ട​​​ൻ താ​​​റാ​​​വി​​​ന​​​ങ്ങ​​​ൾ​​ത​​​ന്നെ എ​​​ന്ന് ഉ​​​റ​​​പ്പ് വ​​​രു​​​ത്തി കാ​​​ർ​​​ഷ​​​ക​​​ർ​​​ക്കും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും യ​​​ഥാ​​​ക്ര​​​മം മി​​​ക​​​ച്ച വി​​​ല​​​യും ന​​​ല്ല ഉ​​​ത്പ​​​ന്ന​​​വും ല​​​ഭി​​​ക്കു​​​ന്നു എ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സാ​​​ധി​​​ക്ക​​​ണം. എ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ കു​​​ട്ട​​​നാ​​​ട​​​ൻ പു​​​ഞ്ച അ​​​രി​​​യും കു​​​ട്ട​​​നാ​​​ട​​​ൻ ത​​​ന​​​ത് താ​​​റാ​​​വും​​കൊ​​​ണ്ട് കു​​​ട്ട​​​നാ​​​ടി​​​ന് ഗു​​​ണം ചെ​​​യ്യൂ.

കു​​​ടി​​​വെ​​​ള്ള​​​വും അ​​​ടി​​​സ്ഥാ​​​ന വി​​​ക​​​സ​​​ന​​​വും

വീ​​​ട്, വ​​​ഴി, കു​​​ടി​​​വെ​​​ള്ളം ഇ​​​വ​​​യെ​​​ല്ലാം മ​​​നു​​​ഷ്യ​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണെ​​​ങ്കി​​​ലും കു​​​ട്ട​​​നാ​​​ട​​​ൻ ജ​​​ന​​​ത​​​യ്ക്ക് ഇ​​​വ പ​​​ല​​​പ്പോ​​​ഴും സ്വ​​​പ്ന​​​മാ​​​യി അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു. എ​​​ല്ലാ​​​യി​​​ട​​​ത്തും കു​​​ടി​​​വെ​​​ള്ളം എ​​​ത്തി​​​ക്കാ​​​ൻ പ്രാ​​​ദേ​​​ശി​​​ക കു​​​ടി​​​വെ​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ വ​​​ള​​​രെ വേ​​​ഗം ന​​​ട​​​പ്പി​​​ൽ വ​​​രു​​​ത്ത​​​ണം. റോ​​​ഡു​​​ക​​​ൾ കു​​​ട്ട​​​നാ​​​ട​​​ൻ ഭൂ​​​പ്ര​​​കൃ​​​തി​​​ക്ക് ഇ​​​ണ​​​ങ്ങും​​​വി​​​ധം രൂ​​​പ​​​ക​​​ല്പ​​​ന ന​​​ട​​​ത്തു​​​ക​​​യും ഭൂ​​​പ്ര​​​കൃ​​​തി​​​ക്കും റോ​​​ഡി​​​നും താ​​​ങ്ങാ​​​വു​​​ന്ന ത​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​മാ​​​ത്രം കു​​​ട്ട​​​നാ​​​ട്ടി​​​ലെ റോ​​​ഡു​​​ക​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി ന​​​ല്കു​​​ക​​​യും ചെ​​​യ്യ​​​ണം.

വി​​​നോ​​​ദസ​​​ഞ്ചാ​​​ര​​​നേ​​​ട്ടം ല​​​ഭ്യ​​​മാ​​​ക​​​ണം

കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ധാ​​​ന വി​​​നോ​​​ദ സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​ണ് കു​​​ട്ട​​​നാ​​​ടെ​​​ങ്കി​​​ലും കു​​​ട്ട​​​നാ​​​ട്ടു​​​കാ​​​ർ ഇ​​​വി​​​ടെ വെ​​​റും കാ​​​ഴ്ച​​​ക്കാ​​​ർ മാ​​​ത്ര​​​മാ​​​യി മാ​​​റു​​​ന്നു. കു​​​ട്ട​​​നാ​​​ടി​​​ന്‍റെ കാ​​​യ​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​ങ്ങ​​​ളും കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളും ന​​​ല്ല വി​​​നോ​​​ദ സ​​​ഞ്ചാ​​​ര ല​​​ക്ഷ്യ​​​ങ്ങ​​​ളും ഫാം ​​​ടൂ​​​റി​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളും ആ​​​ക്കിത്തീർ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ കൂ​​​ടി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്യ​​​ണം. പ്ര​​​ഖ്യാ​​​പി​​​ച്ച് ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണം.

വെ​​​ള്ള​​​ക്കെ​​​ട്ട് ഒ​​​ഴി​​​വാ​​​ക്ക​​​ണം

മ​​​ഴ പെ​​​യ്താ​​​ൽ വെ​​​ള്ളം പൊ​​​ങ്ങും എ​​​ന്ന​​​ത് പ്ര​​​കൃ​​​തി നി​​​യ​​​മ​​​മാ​​​ണ്. ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നും അ​​​തി​​​നോ​​​ട് പൊ​​​രു​​​ത്ത​​​പ്പെ​​​ടാ​​​നും കു​​​ട്ട​​​നാ​​​ട​​​ൻ ജ​​​ന​​​ത ത​​​യാ​​​റാ​​​ണ്. എ​​​ന്നാ​​​ൽ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ പി​​​ടി​​​പ്പുകേടി​​​ന്‍റെ തി​​​ക്ത​​​ഫ​​​ലം അ​​​നു​​​ഭ​​​വി​​​ക്കാ​​​നാ​​​ണ് ഇ​​​ന്ന് കു​​​ട്ട​​​നാ​​​ട്ടു​​​കാ​​​ർ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കാ​​​യ​​​ലി​​​ലെ​​​യും ന​​​ദി​​​ക​​​ളി​​​ലെ​​യും മ​​​ണ​​​ലും ചെ​​​ളി​​​യും നീ​​​ക്കം ചെ​​​യ്ത് 1990 ക​​​ളി​​​ലെ ആ​​​ഴ​​​ത്തി​​​ലേ​​​ക്ക് ഇ​​​വ​​​യെ കൊ​​​ണ്ടു​​​വ​​​ന്നാ​​​ൽ കു​​​ട്ട​​​നാ​​​ട്ടി​​​ലെ വെ​​​ള്ള​​​പ്പൊ​​​ക്ക ദു​​​രീ​​​തം ല​​​ഘു​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. അ​​​തോ​​​ടൊ​​​പ്പം ഒ​​​ഴു​​​കിയെ​​​ത്തു​​​ന്ന വെ​​​ള്ളം ക​​​ട​​​ലി​​​ലേ​​​ക്ക് യ​​​ഥാ​​​സ​​​മ​​​യം ഒ​​​ഴു​​​ക്കിക്ക​​​ള​​​യാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്ക​​​ണം.

പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലും കോ​​​ട്ട​​​യ​​​ത്തും മ​​​ഴ പെ​​​യ്താ​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​കു​​​ന്ന കു​​​ട്ട​​​നാ​​​ട്ടി​​​ൽ, മേ​​​ൽ പ​​​റ​​​ഞ്ഞ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽനി​​​ന്ന് ഒ​​​ഴു​​​കിയെ​​​ത്താ​​​വു​​​ന്ന വെ​​​ള്ള​​​ത്തി​​​ന്‍റെ ക​​​ണ​​​ക്ക് അ​​​വി​​​ടെ​​​ത്ത​​​ന്നെ ക​​​ണ​​​ക്കാ​​​ക്കി എ​​​ത്ര വേ​​​ഗ​​​ത്തി​​​ൽ ഒ​​​ഴു​​​ക്കി ക​​​ള​​​ഞ്ഞാ​​​ൽ കു​​​ട്ട​​​നാ​​​ട്ടി​​​ൽ ദു​​​രി​​​തം വി​​​ത​​​യ്ക്കാ​​​തെ ക​​​ട​​​ന്നു​​​പോ​​​കും എ​​​ന്ന് ക​​​ണ​​​ക്കാ​​​ക്കാ​​​നു​​​ള്ള ആ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഇ​​​ന്ന് നി​​​ല​​​വി​​​ലു​​​ണ്ട്. അ​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​വ​​​ണം. എ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ കു​​​ട്ട​​​നാ​​​ട് വെ​​​ള്ള​​​പ്പൊ​​​ക്ക ദു​​​രി​​​ത​​​ത്തി​​​ൽ​​നി​​​ന്നു ക​​​ര​​​ക​​​യ​​​റൂ.

District News

അ​ടി​യൊ​ഴു​ക്കു​ക​ളി​ൽ പ്ര​തീ​ക്ഷ

ക​ല്യാ​ശേ​രി: 2008-ലെ ​മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തോ​ടെ​യാ​ണ് ക​ല്യാ​ശേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ലം നി​ല​വി​ൽ വ​ന്ന​ത്. ചെ​റു​കു​ന്ന്, ചെ​റു​താ​ഴം, ഏ​ഴോം, ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ, ക​ല്യാ​ശേ​രി, ക​ണ്ണ​പു​രം, കു​ഞ്ഞി​മം​ഗ​ലം, മാ​ടാ​യി, മാ​ട്ടൂ​ൽ, പ​ട്ടു​വം എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

കാ​സ​ർ​ഗോ​ഡ് ലോ​ക്‌​സ​ഭാ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​വും മു​ൻ മു​ഖ്യ​മ​ന്ത്രി നാ​യ​നാ​രു​ടെ ജ​ന്മ​ദേ​ശ​വു​മാ​ണ് ക​ല്യാ​ശേ​രി നി​യ​മ​സ​ഭാ​മ​ണ്ഡ​ലം. 10 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളും എ​ൽ​ഡി​എ​ഫാ​ണ് ഭ​രി​ക്കു​ന്ന​ത്. തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളാ​യ മാ​ടാ​യി​യും മാ​ട്ടൂ​ലും മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​ത്. 2011 മു​ത​ൽ മൂ​ന്ന് ത​വ​ണ​യും സി​പി​എം മാ​ത്രം ജ​യി​ച്ച മ​ണ്ഡ​ല​മാ​ണി​ത്. യു​വ​മു​ഖ​ങ്ങ​ൾ മാ​ത്ര​മി​റ​ങ്ങു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ജ​യി​ച്ചു ക​യ​റി​യ ര​ണ്ടു​പേ​രും എ​സ്എ​ഫ്ഐ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രു​മാ​ണ്. ടി.​വി. രാ​ജേ​ഷും എം. ​വി​ജി​നും ക​ല്യാ​ശേ​രി​യി​ൽ നി​ന്ന് വി​ജ​യി​ച്ച് ക​യ​റി​യ​വ​രാ​ണ്.

ര​ണ്ടാം അ​ങ്ക​ത്തി​ന് വി​ജി​ൻ

ആ​ദ്യ മ​ത്സ​ര​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എം. ​വി​ജി​ന്‍റെ ജ​യം. ഇ​ക്കു​റി​യും വി​ജി​ൻ ത​ന്നെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, 2021 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് ല​ഭി​ച്ച ഭൂ​രി​പ​ക്ഷം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ഴോ​ട്ട് പോ​കു​ന്ന​താ​ണ് ക​ണ്ട​ത്.

2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 13,694 വോ​ട്ടി​ന്‍റെ ലീ​ഡ് എ​ൽ​ഡി​എ​ഫി​ന് ന​ൽ​കി​യ ക​ല്യാ​ശേ​രി 2024 ൽ ​ന​ൽ​കി​യ​ത് 1058 മാ​ത്രം. ലോ​ക്സ​ഭ​യി​ലു​ണ്ടാ​യ ഈ ​അ​ടി​യൊ​ഴു​ക്കു​ക​ളി​ലാ​ണ് യു​ഡി​എ​ഫ് പ്ര​തീ​ക്ഷ. കെ​പി​സി​സി അം​ഗം അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജി​ത്ത് നാ​റാ​ത്ത് എ​ന്നി​വ​രു​ടെ പേ​രു​ക​ൾ മ​ണ്ഡ​ല​ത്തി​ൽ ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്നു​ണ്ട്. ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ട​തി​നെ കൈ​വി​ടാ​ത്ത മ​ണ്ഡ​ലം ആ​ഞ്ഞു​പി​ടി​ച്ചാ​ൽ ആ​രെ​യും തു​ണ​യ്ക്കു​മെ​ന്നാ​ണ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ പ​രി​ചി​ത​രാ​യ​വ​രെ രം​ഗ​ത്തി​റ​ക്കാ​നാ​ണ് എ​ൻ​ഡി​എ​യു​ടെ ശ്ര​മം.

National

കേ​ന്ദ്ര​ബ​ജ​റ്റ് ഞാ​യ​റാ​ഴ്ച; പ്ര​തീ​ക്ഷയോടെ കേരളം


ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കേ​ന്ദ്ര​ബ​ജ​റ്റ് ഞാ​യ​റാ​ഴ്ച. ഫെ​ബ്രു​വ​രി ഒ​ന്നി​നു രാ​വി​ലെ 11ന് ​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ തു​ട​ർ​ച്ച​യാ​യ ഒ​ന്പ​താ​മ​ത്തെ കേ​ന്ദ്ര ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്നത്.

ലോ​ക​ത്തെ അ​നി​ശ്ചി​ത​മാ​യ ഭൗ​മ​രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​കവ​ള​ർ​ച്ച​യെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​താ​കും പൊ​തു​ബ​ജ​റ്റ് എ​ന്നാ​ണു പ്ര​തീ​ക്ഷ.

നി​കു​തി​ഘ​ട​ന​യി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളും​പ്ര​തീ​ക്ഷി​ക്കു​ന്നു. ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ളി​ലെ പ​ഴ​യ സ​ന്പ്ര​ദാ​യം നി​ർ​ത്ത​ലാ​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്.

കേ​ര​ളം, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി, പ​ശ്ചി​മബം​ഗാ​ൾ, ആ​സാം സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ൽ ക​ണ്ടു​ള്ള ചി​ല പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. എ​യിം​സ്, അ​തി​വേ​ഗ റെ​യി​ൽ അ​ട​ക്കം കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ക്കു​മോ​യെ​ന്ന​തി​ൽ ഇ​പ്പോ​ഴും ഉ​റ​പ്പി​ല്ല.

അ​മേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യ 50 ശ​ത​മാ​നം തീ​രു​വ, അ​വ​സാ​നി​ക്കാ​ത്ത യു​ക്രെ​യ്ൻ യു​ദ്ധം, പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം, ഗ്രീ​ൻ​ലാ​ൻ​ഡ് ഏ​റ്റെ​ടു​ക്കു​മെ​ന്ന ട്രം​പി​ന്‍റെ ഭീ​ഷ​ണി, ഇ​റാ​നി​ലെ അ​സ്വ​സ്ഥ​ത, പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തു​ന്ന ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി എ​ന്നി​വ മു​ത​ൽ 27 യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ യൂ​ണി​യ​നു​മാ​യി ഒ​പ്പു​വ​ച്ച സ്വ​ത​ന്ത്ര വ്യാ​പാ​രക്കരാ​ർ എ​ന്നി​വ​യു​ടെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​കും പു​തി​യ ബ​ജ​റ്റ്.

Latest News

Corehub Up