Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hanuman Langur

Thiruvananthapuram

ഹ​നു​മാ​ന്‍ കു​ര​ങ്ങ് ത​നി​യെ കൂ​ട്ടി​ല്‍​ക്ക​യ​റി

പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ലാ അ​ധി​കൃ​ത​രെ വ​ട്ടം ക​റ​ക്കി​യ ഹ​നു​മാ​ന്‍ കു​ര​ങ്ങ് ഒ​ടു​വി​ല്‍ സ്വ​മേ​ധ​യാ ത​ന്‍റെ കൂ​ട്ടി​ല്‍​ക്ക​യ​റി. 12 വ​യ​സു​ള്ള പെ​ണ്‍​കു​ര​ങ്ങാ​ണ് കൂ​ട്ടി​ല്‍​നി​ന്നുചാ​ടി മൃ​ഗ​ശാ​ലാ കോ​മ്പൗ​ണ്ടി​ല്‍​ത്ത​ന്നെ​യു​ള്ള വേ​ങ്ങ​മ​ര​ത്തി​ല്‍ ഇ​രി​പ്പു​റ​പ്പി​ക്കു​ക​യും ഒ​ടു​വി​ല്‍ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ ക​ണ്ടു മ​നം​മ​യ​ങ്ങി സ്വ​മേ​ധ​യാ കൂ​ട്ടി​ല്‍​ക്ക​യ​റു​ക​യും ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30 നാ​ണ് പെ​ണ്‍​കു​ര​ങ്ങ് കൂ​ട്ടി​ല്‍​നി​ന്നു മ​തി​ലി​ലേ​ക്കു ചാ​ടി ര​ക്ഷ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ കോ​മ്പൗ​ണ്ട് വി​ട്ടുപോ​കാ​തെ ഉ​യ​ര​മു​ള്ള മ​ര​ത്തി​ല്‍ ക​യ​റി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ അ​ധി​കൃ​ത​ര്‍ കു​ര​ങ്ങി​നെ നി​രീ​ക്ഷി​ക്കാ​ന്‍ ര​ണ്ടു ജീ​വ​ന​ക്കാ​രെ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ആ​ഹാ​രം​കാ​ണി​ച്ചു പി​ടി​കൂ​ടാ​നു​ള്ള തി​ങ്ക​ളാ​ഴ്ച​ത്തെ ശ്ര​മം വി​ഫ​ല​മാ​യി​രു​ന്നു. ഒ​ടു​വി​ല്‍ ഇന്നലെ മ​യ​ക്കു​വെ​ടി​വ​ച്ചു പി​ടി​കൂ​ടാ​ന്‍ ശ്ര​മം ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും അ​വ​സാ​ന​ശ്ര​മ​മാ​യി അ​തു ഉ​പ​യോ​ഗി​ച്ചാ​ല്‍ മ​തി​യെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം.

അ​തി​നി​ടെ​, ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ം കൂ​ട്ടി​നു​ള്ളി​ല്‍ കു​ര​ങ്ങിന്‍റെ ഇ​ഷ്ട​ഭ​ക്ഷ​ണ​ങ്ങ​ളാ​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും നി​ര​ത്തി​വ​ച്ചു. പ​ക്ഷേ കൂ​ടി​ന​ക​ത്തെ കു​ര​ങ്ങു​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും മ​ര​ത്തി​ല്‍ നി​ന്നു മ​ര​ത്തി​ലേ​ക്കു ചാ​ടു​ക​യും ചെ​യ്ത​ത​ല്ലാ​തെ താ​ഴേ​ക്കു വ​ന്നി​ല്ല. ഒ​ടു​വി​ലാ​ണു വൈ​കു​ന്നേ​രം അഞ്ചോ ടു​കൂ​ടി മ​ര​ത്തി​ല്‍നി​ന്നു താ​ഴെ​യി​റ​ങ്ങി​ത്തു​ട​ങ്ങി​യ​ത്. ഇ​ത്ര​യു​മാ​യ​പ്പോ​ള്‍ അ​ധി​കൃ​ത​ര്‍ പ​ട​ക്കം​പൊ​ട്ടി​ച്ചു കു​ര​ങ്ങി​നെ ഭ​യ​പ്പെ​ടു​ത്തി. ഒ​ടു​വി​ല്‍ കു​ര​ങ്ങ് മ​ര​ത്തി​ല്‍നി​ന്നു താ​ഴെ​യി​റ​ങ്ങി​യ​ശേ​ഷം കൂ​ട്ടി​ലേ​ക്കു കയറുകയായിരുന്നു. ര​ണ്ടു​ദി​വ​സ​മാ​യി ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ കു​ര​ങ്ങ് സ​ന്ധി​ക്കൊരു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നു വേ​ണം ക​രു​താ​ന്‍.

2023-ല്‍ ​തി​രു​പ്പ​തി​യി​ല്‍ നി​ന്നാ​ണ് പെ​ണ്‍​കു​ര​ങ്ങി​നെ തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ല്‍ എ​ത്തിച്ചത്. ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ കു​ര​ങ്ങ് കൂ​ടു ചാ​ടി​പ്പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​തു ര​ണ്ടാം​ത​വ​ണ​യാ​ണ് കൂ​ട്ടി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടു​ന്ന​ത്.
കൂ​ട്ടി​ലു​ള്ള പെ​ണ്‍​കു​ര​ങ്ങി​നൊ​പ്പം ഏ​റെ​നാ​ളാ​യി ഒ​രു ആ​ണ്‍​കു​ര​ങ്ങും ഒ​രു കു​ട്ടി​ക്കു​ര​ങ്ങു​മുണ്ട്. ആ​ഹാ​ര​വും വെ​ള്ള​വും ക​ഴി​ച്ച​ശേ​ഷം സൗ​മ്യ​യും ശാ​ന്ത​യു​മാ​യി ക​ഴി​യു​ക​യാ​ണ് ഹ​നു​മാ​ന്‍ കു​ര​ങ്ങ്.

Latest News

Corehub Up