Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heavy

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് 10 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്ന് 10 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട്, കോ​ട്ട​യം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Kerala

മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം; ഞാ​യ​റാ​ഴ്ച മൂ​ന്ന് ജി​ല്ല​ക​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്ന റെ​ഡ് അ​ല​ര്‍​ട്ട് പി​ന്‍​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം. ശ​നി​യാ​ഴ്ച മൂ​ന്ന് ജി​ല്ല​ക​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്ന റെ​ഡ് അ​ല​ര്‍​ട്ട് പി​ന്‍​വ​ലി​ച്ചു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ള്‍​ക്ക് ന​ല്‍​കി​യ അ​തി​തീ​വ്ര മ​ഴ മു​ന്ന​റി​യി​പ്പാ​ണ് മാ​റ്റി​യ​ത്. ഈ ​ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ശ​നി​യാ​ഴ്ച ഏ​ഴ് ജി​ല്ല​ക​ള്‍​ക്ക് ഓ​റ​ഞ്ച് അ​ല​ര്‍​ട്ടാ​ണ്. ഇ​ന്ന​ത്തെ മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റ​മി​ല്ല. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലെ റെ​ഡ് അ​ല​ര്‍​ട്ട് തു​ട​രു​ന്നു.

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ലേ​ർ​ട്ടാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്.

ശ​നി​യാ​ഴ്ച തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന് മു​ത​ൽ ഒ​മ്പ​ത് വ​രെ കേ​ര​ള -ല​ക്ഷ​ദീ​പ് - ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

Kerala

ക​ന​ത്ത മ​ഴ: ക​ണ്ണൂ​രി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ശ​നി​യാ​ഴ്ച അ​വ​ധി

ക​ണ്ണൂ​ർ: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച (06/06/26) അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ലാ ക​ള​ക്ട​റാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​നാ​ലും ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ലും ആ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ, സ്കൂ​ളു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ , ഐ​സി​എ​സ്ഇ, സി​ബി​എ​സ്ഇ.​സ്കൂ​ളു​ക​ൾ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ, മ​ദ്ര​സ​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ള്ള മ​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്കം എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും.

റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച സ​ർ​വ​ക​ലാ​ശാ​ല/​പൊ​തു പ​രീ​ക്ഷ​ക​ൾ​ക്കും അ​ഭി​മു​ഖ​ങ്ങ​ൾ​ക്കും മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ശ​നി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Kerala

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ട്ടു​ള്ള​ത്. അ​തോ​സ​മ​യം തെ​ക്കു പ​ടു​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്താ​ൻ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, കേ​ര​ള​തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന വി​ല​ക്ക് തു​ട​രു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും ന​ൽ​കി​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം എ​ത്തു​ന്ന​തോ​ടൊ​പ്പം തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ, തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ന്റെ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ, ല​ക്ഷ​ദ്വീ​പ്, ത​മി​ഴ്‌​നാ​ട് എ​ന്നി​വ​ട​ങ്ങ​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ൾ, ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ (തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ ബാ​ക്കി ഭാ​ഗ​ങ്ങ​ൾ, വ​ട​ക്കു​കി​ഴ​ക്ക​ൻ, മ​ധ്യ-​കി​ഴ​ക്ക​ൻ, മ​ധ്യ-​പ​ടി​ഞ്ഞാ​റ​ൻ, തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ) എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​ല​വ​ർ​ഷം വ്യാ​പി​ക്കാ​നാ​ണ് സാ​ധ്യ​ത.

തെ​ക്ക​ൻ കേ​ര​ള തീ​ര​ത്തോ​ട് ചേ​ർ​ന്ന്, തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ന് മു​ക​ളി​ൽ ച​ക്ര​വാ​ത​ച്ചു​ഴി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

Kerala

ചെ​ങ്ങ​ന്നൂ​രിൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞ് താ​ഴ്ന്നു

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ പു​ലി​യൂ​രി​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞ് താ​ഴ്ന്നു. പു​ലി​യൂ​ർ സ്വ​ദേ​ശി ശി​വ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞ് താ​ഴ്ന്നു പോ​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ചെ​ങ്ങ​ന്നൂ​രി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ​ത്. വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ വ​ലി​യൊ​രു ശ​ബ്ദം കേ​ട്ട​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​ത്. ഇ​ന്‍റ​ർ ലോ​ക്കി​ട്ട വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ വീ​ട്ടു​കാ​രു​ടെ ക​ണ്‍​മു​ന്നി​ൽ ഇ​ടി​ഞ്ഞു താ​ഴു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

Kerala

മ​ഴ ശ​ക്ത​മാ​കും; സം​സ്ഥാ​ന​ത്ത് ഏ​ഴ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്, കാ​ല​വ​ർ​ഷം നേ​ര​ത്തെ​യെ​ത്തി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഏ​ഴ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ര്‍​കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ല്‍ മ​റ്റ​ന്നാ​ള്‍ യെ​ല്ലോ അ​ല​ർ​ട്ടാ​യി​രി​ക്കും.

അ​തേ​സ​മ​യം, ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷം നേ​ര​ത്തെ​യെ​ത്തും. ഈ ​മാ​സം 26ഓ​ടെ കേ​ര​ള​ത്തി​ൽ തെ​ക്ക്, പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം എ​ത്തി​ച്ചേ​ർ​ന്നേ​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. നാ​ല് ദി​വ​സം നേ​ര​ത്തെ​യാ​കാ​നോ വൈ​കാ​നോ സാ​ധ്യ​ത​യു​ണ്ട്. സാ​ധാ​ര​ണ ജൂ​ൺ ഒ​ന്നി​നാ​ണ് കേ​ര​ള​ത്തി​ൽ കാ​ല‍​വ​ർ​ഷ സീ​സ​ൺ തു​ട​ങ്ങാ​റു​ള്ള​ത്. ക​ഴി‍​ഞ്ഞ വ​ർ​ഷം മേ​യ് 24ന് ​കാ​ല​വ​ർ​ഷം കേ​ര​ള തീ​രം തൊ​ട്ടി​രു​ന്നു.

Kerala

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ വേ​ന​ല്‍​മ​ഴ തു​ട​രും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ വേ​ന​ല്‍​മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഈ ​മാ​സം 12 വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

24 മ​ണി​ക്കൂ​റി​ല്‍ 64.5 മി​ല്ലി​മീ​റ്റ​ര്‍ മു​ത​ല്‍ 115.5 മി​ല്ലി​മീ​റ്റ​ര്‍ വ​രെ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Kerala

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ; എ​ട​വ​ണ്ണ​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ വേ​ന​ൽ​മ​ഴ​യും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​വും. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​റ്റ്യാ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്ത​ത്. ശ​ക്ത​മാ​യ കാ​റ്റി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

മ​ല​പ്പു​റം എ​ട​വ​ണ്ണ​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. പാ​ല​പ്പ​റ്റ സ്വ​ദേ​ശി കാ​രി(65) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കൊ​യി​ലാ​ണ്ടി​യി​ൽ മ​ര​ക്കൊ​മ്പ് പൊ​ട്ടി വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മ​ഴ​യ്ക്കൊ​പ്പ​മു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ക​വി​ലും​പാ​റ സ്വ​ദേ​ശി പ​വി​ത്ര​ൻ എ​ന്ന ക​ർ​ഷ​ക​ൻ കൃ​ഷി ചെ​യ്തി​രു​ന്ന ര​ണ്ടാ​യി​ര​ത്തോ​ളം ഏ​ത്ത​വാ​ഴ​ക​ളി​ൽ ആ​യി​ര​ത്തോ​ളം എ​ണ്ണം കാ​റ്റി​ൽ ഒ​ടി​ഞ്ഞു വീ​ണു ന​ശി​ച്ചു.

ക​ണ്ണൂ​രി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ക​യും ചെ​യ്തു. മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വി​വ​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വ​രും മ​ണി​ക്കൂ​റു​ക​ളി​ലും മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചു.

Kerala

ത​ളി​പ്പ​റ​മ്പ് തീ​പി​ടി​ത്തം: 50 ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു; ക​ള​ക്ട​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ. 50 ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചെ​ന്നും തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി 15 ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ന​ഷ്ട​പ​രി​ഹാ​രം പി​ന്നീ​ട് ക​ണ​ക്കാ​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

കെ​ട്ടി​ട​ങ്ങ​ൾ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്നോ​യെ​ന്ന് പ​രി​ശോ​ധി​ക്കും. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. 100 ഓ​ളം ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലാ​ണ് തീ ​പി​ടി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ൽ കോ​ടി​ക​ളു​ടെ ന​ഷ്‌​ടം സം​ഭ​വി​ച്ചെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ ​പി​ടി​ച്ച ഉ​ട​ൻ ത​ന്നെ ക​ട​ക​ളി​ലു​ണ്ടാ​യ​വ​രെ​യും ജീ​വ​ന​ക്കാ​രെ​യും ഒ​ഴി​പ്പി​ക്കാ​നാ​യ​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. സം​ഭ​വം ന​ട​ന്ന് 15 മി​നി​റ്റി​നു​ള്ളി​ൽ ത​ന്നെ ത​ളി​പ്പ​റ​മ്പി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ര​ണ്ടു യൂ​ണി​റ്റ് എ​ത്തി​യെ​ങ്കി​ലും ഒ​ന്നും ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ യൂ​ണി​റ്റു​ക​ളി​ലെ വെ​ള്ളം തീ​ർ​ന്ന​തും തി​രി​ച്ച​ടി​യാ​യി. തു​ട​ർ​ന്ന് ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, മ​ട്ട​ന്നൂ​ർ, പെ​രി​ങ്ങോം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി കൂ​ടു​ത​ൽ ഫ​യ​ർ യൂ​ണി​റ്റു​ക​ൾ എ​ത്തി. ടാ​ങ്ക​ർ ലോ​റി​ക​ളി​ലും മ​റ്റും വെ​ള്ള​മെ​ത്തി​ച്ച് ഫ​യ​ർ എ​ൻ​ജി​നു​ക​ളി​ലേ​ക്ക് വെ​ള്ളം നി​റ​ച്ചാ​ണ് വീ​ണ്ടും തീ​യ​ണ​യ്ക്ക​ൽ തു​ട​ർ​ന്ന​തെ​ന്ന് ജി​ല്ലാ ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി അ​രു​ൺ ഭാ​സ്‌​ക്ക​ർ പ​റ​ഞ്ഞു.

Latest News

Corehub Up