Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HitAndRun

Kouthukam

അ​പ​ക​ട​ങ്ങ​ൾ ഒ​ന്നി​നു​പി​റ​കെ ഒ​ന്ന്; ത​ട​യാ​ൻ ശ്ര​മി​ച്ച ട്രാ​ഫി​ക് പൊ​ലി​സു​കാ​ര​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച് യു​വ​തി ക​ട​ന്നു​ക​ള​ഞ്ഞു

മും​ബൈ​യി​ലെ തി​ര​ക്കേ​റി​യ ജൂ​ഹു മേ​ഖ​ല​യി​ൽ ആ​ഡം​ബ​ര കാ​റി​ലെ​ത്തി​യ യു​വ​തി സൃ​ഷ്ടി​ച്ച നാ​ട​കീ​യ​ത​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ലാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

നി​യ​ന്ത്ര​ണം വി​ട്ട ബി​എം​ഡ​ബ്ല്യു സെ​ഡാ​ൻ കാ​ർ ഒ​രു സ്കൂ​ട്ട​റി​ലും മോ​ട്ടോ​ർ സൈ​ക്കി​ളി​ലും മ​റ്റൊ​രു കാ​റി​ലും ഇ​ടി​ച്ച ശേ​ഷം നി​ർ​ത്തി​യി​ടാ​ൻ ത​യ്യാ​റാ​കാ​തെ മു​ന്നോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഓ​ടി​യെ​ത്തി​യ ട്രാ​ഫി​ക് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ഹ​ന​ത്തി​ന് മു​ന്നി​ൽ നി​ല​യു​റ​പ്പി​ച്ച് കാ​ർ നി​ർ​ത്താ​ൻ ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യു​വ​തി കാ​ർ പ​തു​ക്കെ മു​ന്നോ​ട്ട് എ​ടു​ത്ത് ഉ​ദ്യോ​ഗ​സ്ഥ​നെ ത​ള്ളി​മാ​റ്റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ചു​റ്റും കൂ​ടി​യ യാ​ത്ര​ക്കാ​രും സം​ഭ​വം ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ സ്ത്രീ​യും കാ​ർ നി​ർ​ത്താ​ൻ ആ​ക്രോ​ശി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ വ്യ​ക്തി കാ​റി​ന്‍റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ ബ​ല​മാ​യി തു​റ​ന്ന​തോ​ടെ​യാ​ണ് യു​വ​തി വാ​ഹ​നം നി​ർ​ത്താ​ൻ ത​യ്യാ​റാ​യ​ത്.

തു​ട​ർ​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​തെ സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണെ​ടു​ത്ത് പു​റ​ത്തു​നി​ൽ​ക്കു​ന്ന ആ​ളു​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ യു​വ​തി, താ​ൻ റോ​ഡി​ൽ വ​ച്ച് ക​യ്യേ​റ്റ​വും ശ​ല്യ​പ്പെ​ടു​ത്ത​ലും നേ​രി​ടു​ക​യാ​ണെ​ന്ന് ആ​രോ​പി​ക്കു​ക​യും ചെ​യ്തു.

ഈ ​ത​ക്കം നോ​ക്കി ഉ​ദ്യോ​ഗ​സ്ഥ​രെ​യും നാ​ട്ടു​കാ​രെ​യും വെ​ട്ടി​ച്ച് യു​വ​തി കാ​റു​മാ​യി സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു.

ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും പൊ​ലി​സു​കാ​ര​ന്‍റെ​യും മ​റ്റ് യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​യി​ൽ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ക​യും ചെ​യ്ത യു​വ​തി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

MH 02 GJ 8704 എ​ന്ന ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റി​ലു​ള്ള ബി​എം​ഡ​ബ്ല്യു കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ങ്കി​ലും കാ​റോ​ടി​ച്ച യു​വ​തി ആ​രാ​ണെ​ന്ന​തി​നെ​ക്കു​റി​ച്ചോ കേ​സി​ന്‍റെ നി​ല​വി​ലെ പു​രോ​ഗ​തി​യെ​ക്കു​റി​ച്ചോ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല.

Latest News

Corehub Up