Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HomeDepartment

പോലീസ് അസോസിയേഷന്‍ പുനക്രമീകരണം: സ്റ്റേ റദ്ദാക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി, അപ്പീല്‍ പിന്‍വലിച്ചു

കൊച്ചി: പോലീസ് അസോസിയേഷന്‍ പുനക്രമീകരണത്തില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സര്‍ക്കാര്‍ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിക്ക് മേലുള്ള സിംഗിള്‍ ബെഞ്ചിന്‍റെ സ്റ്റേ തുടരും. സ്റ്റേ റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഡ്ഹോക് കമ്മിറ്റിയംഗം ജി.ആര്‍. അജിത്തിന്‍റെ ആവശ്യം തള്ളി.

തുടര്‍ന്ന് ജി.ആര്‍. അജിത്ത് അപ്പീല്‍ പിന്‍വലിച്ചു. സിംഗിള്‍ ബെഞ്ചില്‍ എതിര്‍പ്പ് അറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചതോടെയാണ് അപ്പീല്‍ പിന്‍വലിച്ചത്. ജൂലൈ 27-ാം തീയതിയായിരുന്നു ആഭ്യന്തര വകുപ്പ് മൂന്ന് പോലീസ് അസോസിയേഷനുകളെ വെട്ടിച്ചുരുക്കി രണ്ടാക്കി പുനഃക്രമീകരിച്ചു കൊണ്ട് ഉത്തരവിറക്കിയത്.

കേരള പോലീസ് അസോസിയേഷനെ പുറത്താക്കി കൊണ്ടായിരുന്നു പുനഃക്രമീകരണം. ജസ്റ്റീസ് ബെച്ചു കുര്യന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഈ ഉത്തരവ് സ്റ്റേ ചെയ്തത്. അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനവും കോടതി തടഞ്ഞു.

പോലീസ് അസോസിയേഷന്‍ സംഘടന പിരിച്ചുവിട്ട ശേഷം അഡ്ഹോക്ക് കമ്മിറ്റിയെ ഏല്‍പ്പിക്കുകയും അടുത്ത മാസം 30ന് ഉള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിക്കുകയുമായിരുന്നു ചെയ്തത്. ജൂലൈ 28ന് അഡ്ഹോക് കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

പോലീസ് സംഘടനകളുടെ പുനഃസംഘടന നടത്തുന്നതിന് ആവശ്യമായ കാരണങ്ങളൊന്നും പ്രഥമദൃഷ്ട്യാ ഉത്തരവില്‍ കാണുന്നില്ല എന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ സ്റ്റേ. അതേസമയം, സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഐപിഎസ് അല്ലാത്ത എസ്പി വരെ ഉള്‍പ്പെടുന്ന മൂന്ന് സംഘടനകളായിരുന്നു ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്.

പുതിയ ഉത്തരവു പ്രകാരം ഇത് രണ്ടായി ചുരുക്കുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഗ്രേഡ് എസ്ഐ വരെ ഉള്‍പ്പെടുന്ന പോലീസ് അസോസിയേഷനും എസ്ഐ മുതല്‍ ഐപിഎസ് അല്ലാത്ത എസ്പി വരെ ഉള്‍പ്പെടുന്ന സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷനും മാത്രമാക്കി ആയിരുന്നു സംഘടനകള്‍ ചുരുക്കിയത്.

Latest News

Corehub Up