District News
മഞ്ചേരി: ശ്രീലങ്കയിൽ നടന്ന അണ്ടർ -17 സാഫ് കപ്പ് നേടിയ ഇന്ത്യൻ ഫുട്ബോൾ ടീമിലെ പ്രതിരോധനിര താരവും ഏക മലയാളി താരവുമായ മേലാക്കം സ്വദേശി ഇന്ദ്ര റാണയ്ക്ക് ടീം മേലാക്കം കൂട്ടായ്മ ജൻമനാട്ടിൽ സ്വീകരണം നൽകി.
ഇന്ത്യൻ ഫുട്ബോൾ മുൻ താരം അനസ് എടത്തൊടിക ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ് മനോഹരകുമാർ അധ്യക്ഷത വഹിച്ചു. മുൻ സന്തോഷ് ട്രോഫി കേരള ക്യാപ്റ്റൻ ആസിഫ് സഹീർ, സന്തോഷ് ട്രോഫി താരം അഫ്ദൽ മുത്തു എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
മേലാക്കത്തെ കലാ,കായിക, വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും ചടങ്ങിൽ നടന്നു. നഗരസഭ കൗണ്‍സിലർമാരായ നിസാർഅലി, അഡ്വ. എ.പി. ഇസ്മായിൽ, അഡ്വ. ബീന ജോസഫ്, യു. ശ്രീകാന്ത്, മുജീബ്, ഇന്ദ്രറാണയുടെ കോച്ചുമാരായ ജാവേദ്, സുബ്രഹ്മണ്യം, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സുധീർകുമാർ, വ്യാപാരി നേതാവ് ഇ.കെ. ചെറി, മൂസാൻ കുട്ടി, പൂന്തോട്ടത്തിൽ മുഹമ്മദ്, കെ.പി. സിനോജ് സഫുവാൻ മേലാക്കം തുടങ്ങിയവർ പ്രസംഗിച്ചു. ലപ്പോർഷ്യ, എപ്സിലോണ്‍, മിറാക്കിൾസ്, എംആർസി, മാസ്കോ ക്ലബുകളുടെ കൂട്ടായ്മയാണ് ചടങ്ങ് സംഘടിപ്പിച്ചത്.