x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ഫ് ഗെ​യിം​സി​ൽ തി​ള​ങ്ങി​യ ഇ​ന്ദ്ര റാ​ണ​യ്ക്ക് ജ​ൻ​മ​നാ​ട്ടി​ൽ സ്വീ​ക​ര​ണം


Published: December 31, 2025 07:54 AM IST | Updated: December 31, 2025 07:54 AM IST

മ​ഞ്ചേ​രി: ശ്രീ​ല​ങ്ക​യി​ൽ ന​ട​ന്ന അ​ണ്ട​ർ -17 സാ​ഫ് ക​പ്പ് നേ​ടി​യ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീ​മി​ലെ പ്ര​തി​രോ​ധ​നി​ര താ​ര​വും ഏ​ക മ​ല​യാ​ളി താ​ര​വു​മാ​യ മേ​ലാ​ക്കം സ്വ​ദേ​ശി ഇ​ന്ദ്ര റാ​ണ​യ്ക്ക് ടീം ​മേ​ലാ​ക്കം കൂ​ട്ടാ​യ്മ ജ​ൻ​മ​നാ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ മു​ൻ താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ബാ​സ്ക്ക​റ്റ്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ഹ​ര​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള ക്യാ​പ്റ്റ​ൻ ആ​സി​ഫ് സ​ഹീ​ർ, സ​ന്തോ​ഷ് ട്രോ​ഫി താ​രം അ​ഫ്ദ​ൽ മു​ത്തു എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

മേ​ലാ​ക്ക​ത്തെ ക​ലാ,കാ​യി​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള അ​നു​മോ​ദ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ നി​സാ​ർ​അ​ലി, അ​ഡ്വ. എ.​പി. ഇ​സ്മാ​യി​ൽ, അ​ഡ്വ. ബീ​ന ജോ​സ​ഫ്, യു. ​ശ്രീ​കാ​ന്ത്, മു​ജീ​ബ്, ഇ​ന്ദ്ര​റാ​ണ​യു​ടെ കോ​ച്ചു​മാ​രാ​യ ജാ​വേ​ദ്, സു​ബ്ര​ഹ്മ​ണ്യം, ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സു​ധീ​ർ​കു​മാ​ർ, വ്യാ​പാ​രി നേ​താ​വ് ഇ.​കെ. ചെ​റി, മൂ​സാ​ൻ കു​ട്ടി, പൂ​ന്തോ​ട്ട​ത്തി​ൽ മു​ഹ​മ്മ​ദ്, കെ.​പി. സി​നോ​ജ് സ​ഫു​വാ​ൻ മേ​ലാ​ക്കം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ല​പ്പോ​ർ​ഷ്യ, എ​പ്സി​ലോ​ണ്‍, മി​റാ​ക്കി​ൾ​സ്, എം​ആ​ർ​സി, മാ​സ്കോ ക്ല​ബു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

Tags : nattu vishesham Indra Rana homeland

Recent News

Corehub Up