Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hormuz Strait

ഹോ​ര്‍​മു​സി​ൽ ഇ​ന്ത്യ​ക്കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു: സ്ഥി​രീ​ക​രി​ച്ച് ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ്

ദു​ബാ​യ്: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. മ​ര​ണം സ്ഥി​രീ​ക​രി​ച്ച് ദു​ബാ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്. ദുഃ​ഖ​ക​ര​മാ​യ സം​ഭ​വ​മാ​ണി​തെ​ന്നും കു​ടും​ബ​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​റി​യി​ച്ചു. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല....

“ക​ട​ലി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഒ​രു ഇ​ന്ത്യ​ൻ ക​പ്പ​ൽ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച​തി​ൽ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു. ക​പ്പ​ൽ ഉ​ട​മ​യു​മാ​യി കോ​ൺ​സു​ലേ​റ്റ് ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും കോ​ൺ​സു​ലേ​റ്റ് മു​ൻ​ഗ​ണ​ന​യോ​ടെ ന​ൽ​കും. ഞ​ങ്ങ​ളു​ടെ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു,” കോ​ൺ​സു​ലേ​റ്റ് എ​ക്‌​സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

National

ഇന്ത്യക്കാരൻ ഹോർമുസിനു സമീപം മരിച്ചു

റാ​​ഞ്ചി: ജാ​​ർ​​ഖ​​ണ്ഡി​​ലെ റാ​​ഞ്ചി സ്വ​​ദേ​​ശി​​യാ​​യ മ​​ർ​​ച്ച​​ന്‍റ് നേ​​വി ക്യാ​​പ്റ്റ​​ൻ ഹോ​​ർ​​മു​​സ് ക‌​​ട​​ലി​​ടു​​ക്കി​​നു സ​​മീ​​പം ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് മ​​രി​​ച്ചു.

ക്യാ​​പ്റ്റ​​ൻ രാ​​കേ​​ഷ് ര​​ഞ്ജ​​ൻ (43) ആ​​ണ് മാ​​ർ​​ച്ച് 18നു ​​ര​​ണ്ടി​​നു മ​​രി​​ച്ച​​ത്. സ്വ​​കാ​​ര്യ ക​​ന്പ​​നി ക​​പ്പ​​ലാ​​യ എ​​എ​​സ്പി ആ​​വ​​ണ-​​ആ​​ർ​​പി​​എ​​സ്എ​​ൽ-​​എം​​യു​​എം-172 ൽ ​​ഫെ​​ബ്രു​​വ​​രി ര​​ണ്ടി​​നാ​​ണ് ര​​ഞ്ജ​​ൻ ചേ​​ർ​​ന്ന​​ത്.

പ​​ശ്ചി​​മേ​​ഷ്യ​​ൻ യു​​ദ്ധം​​ മൂ​​ലം ഫെ​​ബ്രു​​വ​​രി 28 മു​​ത​​ൽ ക​​പ്പ​​ൽ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ൽ കു​​ട​​ങ്ങി​​യി​​രി​​ക്കു​​ക​​യാ​​ണ്. രാ​​കേ​​ഷ് ര​​ഞ്ജ​​ന്‍റെ മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​ൻ സ​​ഹാ​​യം ചെ​​യ്യ​​ണ​​മെ​​ന്ന് ജാ​​ർ​​ഖ​​ണ്ഡ് മു​​ഖ്യ​​മ​​ന്ത്രി ഹേ​​മ​​ന്ത് സോ​​റ​​നോ​​ട് കു​​ടും​​ബം അ​​ഭ്യ​​ർ​​ഥി​​ച്ചു.

National

ഹോർമുസ് പ്രതിസന്ധി: ഇറാനുമായി ചർച്ച തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് കടക്കാൻ കൂടുതൽ എണ്ണ ടാങ്കറുകൾക്ക് ഇറാൻ അനുവാദം നല്കാത്ത സാഹചര്യത്തിൽ ചർച്ചകൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.

കഴിഞ്ഞ ദിവസം ഹോർമുസ് കടന്ന രണ്ടാമത്തെ ക്രൂഡ് ഓയിൽ ടാങ്കര്‍ മുംബൈയിലെത്തിയിരുന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്‍റെ 1.35 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലും വഹിച്ചുള്ള ലൈബീരിയൻ പതാക വഹിക്കുന്ന സ്മിർണി എന്ന കപ്പലാണ് മുംബൈയിലെത്തിയത്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതിനു പിന്നാലെ സുരക്ഷിതമായി ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ കപ്പലാണിത്. നേരത്തെ മാർച്ച് 11-ന് 'ഷെൻലോംഗ് സൂയസ്‌മാക്‌സ്' എന്ന കപ്പൽ മുംബൈയിലെത്തിയിരുന്നു.

International

ഹോ​ർ​മു​സ് പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ട്രം​പ്; ഒ​രു തു​ള്ളി എ​ണ്ണ പോ​ലും കൊ​ണ്ടു​പോ​കി​ല്ലെ​ന്ന് ഇ​റാ​ൻ

വാ​ഷിം​ഗ്‌​ട​ൺ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നെ ചൊ​ല്ലി അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള വാ​ക്പോ​ര് മു​റു​കു​ന്നു. എ​ണ്ണ​ക്ക​പ്പ​ലു​ക​ളെ ആ​ക്ര​മി​ക്കു​ക​യോ യു​എ​സി​നും ഇ​സ്ര​യേ​ലി​നു​മെ​തി​രാ​യ നീ​ക്ക​ങ്ങ​ൾ തു​ട​രു​ക​യോ ചെ​യ്‌​താ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ഡോ​ണാ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ട്രം​പി​ന്‍റെ ഭീ​ഷ​ണി​ക്ക് പി​ന്നാ​ലെ ശ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി ഇ​റാ​ന്‍റെ ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ രം​ഗ​ത്തെ​ത്തി. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ ഒ​രു തു​ള്ളി എ​ണ്ണ പോ​ലും ക​യ​റ്റു​മ​തി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

ലോ​ക​ത്തി​ലെ ആ​കെ എ​ണ്ണ വി​ത​ര​ണ​ത്തി​ന്‍റെ 20 ശ​ത​മാ​ന​വും ക​ട​ന്നു​പോ​കു​ന്ന​ത് ഹോ​ർ​മു​സ് വ​ഴി​യാ​ണ്. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ നി​ല​വി​ൽ ഈ ​വ​ഴി​യു​ള്ള ച​ര​ക്കു​ക​പ്പ​ൽ ഗ​താ​ഗ​തം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന ഭീ​തി​യെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്‌​ച ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ബാ​ര​ലി​ന് 120 ഡോ​ള​റി​ലെ​ത്തി. ഇ​ത് ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്.

National

റഷ്യൻ എണ്ണ വാങ്ങാൻ അനുമതി വേണ്ട: കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: റ​​​ഷ്യ​​​ൻ എ​​​ണ്ണ വാ​​​ങ്ങാ​​​ൻ ഇ​​​ന്ത്യ ഒ​​​രി​​​ക്ക​​​ലും ഒ​​​രു രാ​​​ജ്യ​​​ത്തി​​​ന്‍റെ​​​യും അ​​​നു​​​മ​​​തി​​​യെ ആ​​​ശ്ര​​​യി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. ഈ ​​​മാ​​​സം പോ​​​ലും ഇ​​​ന്ത്യ റ​​​ഷ്യ​​​ൻ എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്നും റ​​​ഷ്യ ഇ​​​പ്പോ​​​ഴും ഇ​​​ന്ത്യ​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ വി​​​ത​​​ര​​​ണ​​​ക്കാരാണെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു.

റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് ക്രൂ​​​ഡ് ഓ​​​യി​​​ൽ വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്ത്യ​​​ക്ക് 30 ദി​​​വ​​​സ​​​ത്തേ​​​ക്ക് ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യു​​​ള്ള അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കെ​​​തി​​​രേ ഇ​​​ന്ത്യ​​​യി​​​ൽ വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

ഇ​​​റാ​​​ൻ -യു​​​എ​​​സ്- ഇ​​​സ്ര​​​യേ​​​ൽ യു​​​ദ്ധം കാ​​​ര​​​ണം ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ​​​യു​​​ള്ള ച​​​ര​​​ക്കു​​​നീ​​​ക്കം ത​​​ട​​​സ​​​പ്പെ​​​ട്ട​​​തി​​​നാ​​​ൽ ഏ​​​റ്റ​​​വും മ​​​ത്സ​​​രാ​​​ധി​​​ഷ്ഠി​​​ത വി​​​ല വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന ഏ​​​തൊ​​​രു സ്രോ​​​ത​​​സി​​​ൽ​​​നി​​​ന്നും ഇ​​​ന്ത്യ ക്രൂ​​​ഡ് ഓ​​​യി​​​ൽ വാ​​​ങ്ങു​​​ന്ന​​​ത് തു​​​ട​​​രു​​​മെ​​​ന്ന് കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

ഹോ​​​ർ​​​മു​​​സ് ക​​​ട​​​ൽ റൂ​​​ട്ടി​​​ൽ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന പി​​​രി​​​മു​​​റു​​​ക്ക​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലും ഇ​​​ന്ത്യ​​​യു​​​ടെ ഊ​​​ർ​​​ജ വി​​​ത​​​ര​​​ണം സു​​​ര​​​ക്ഷി​​​ത​​​വും സു​​​സ്ഥി​​​ര​​​വു​​​മാ​​​യി തു​​​ട​​​രു​​​ന്നു. ഒ​​​ന്നി​​​ല​​​ധി​​​കം ബ​​​ദ​​​ൽ വി​​​ത​​​ര​​​ണ മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കി​​​ക്കൊ​​​ണ്ട് ഇ​​​ന്ത്യ എ​​​ണ്ണസ്രോ​​​ത​​​സു​​​ക​​​ളെ വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​രി​​​ച്ചു.

നി​​​ല​​​വി​​​ൽ 27 മു​​​ത​​​ൽ 40 വ​​​രെ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ വാ​​​ങ്ങു​​​ന്നു​​​ണ്ട്. ദേ​​​ശീ​​​യ താ​​​ത്പ​​​ര്യം മു​​​ൻ​​​നി​​​ർ​​​ത്തി ഏ​​​റ്റ​​​വും മ​​​ത്സ​​​രാ​​​ധി​​​ഷ്ഠി​​​ത നി​​​ര​​​ക്കു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​യി​​​ട​​​ത്തു​​​നി​​​ന്ന് ഇ​​​ന്ത്യ എ​​​ണ്ണ വാ​​​ങ്ങു​​​ന്നു​​​വെ​​​ന്നും കേ​​​ന്ദ്രം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

 ഏ​​​ഴ്-എട്ട് ആ​​​ഴ്ച​​​യിലേക്ക് എ​​​ണ്ണ സം​​​ഭ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്

 ഹ്ര​​​സ്വ​​​കാ​​​ല ത​​​ട​​​സ​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ 250 ദ​​​ശ​​​ല​​​ക്ഷം ബാ​​​ര​​​ലി​​​ല​​​ധി​​​കം അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ​​​യും പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ഇ​​​ന്ത്യ സം​​​ഭ​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഏ​​​ഴോ എ​​​ട്ടോ ആ​​​ഴ്ച​​​ത്തെ ഉ​​​പ​​​ഭോ​​​ഗ​​​ത്തി​​​നു തു​​​ല്യ​​​മാ​​​യ ബ​​​ഫ​​​ർ സ്റ്റോ​​​ക്കാ​​​ണി​​​ത്. ഇ​​​ന്ത്യ​​​യു​​​ടെ മൊ​​​ത്തം എ​​​ണ്ണശു​​​ദ്ധീ​​​ക​​​ര​​​ണ​​​ശേ​​​ഷി പ്ര​​​തി​​​വ​​​ർ​​​ഷം 258 ദ​​​ശ​​​ല​​​ക്ഷം മെ​​​ട്രി​​​ക് ട​​​ണ്‍ ആ​​​ണെ​​​ന്നും ഇ​​​തു നി​​​ല​​​വി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര ആ​​​വ​​​ശ്യ​​​ക​​​ത​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​ന്നാ​​​ൽ, ഗാ​​​ർ​​​ഹി​​​ക-പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ളു​​​ടെ വി​​​ല രാ​​​ജ്യ​​​ത്താ​​​കെ ഇ​​​ന്ന​​​ലെ ഏ​​​ഴു ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത് വി​​​പ​​​ണി​​​യി​​​ൽ ആ​​​ശ​​​ങ്ക ഉ​​​യ​​​ർ​​​ത്തി. ലോ​​​ക​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ എ​​​ൽ​​​പി​​​ജി വാ​​​ങ്ങു​​​ന്ന രാ​​​ജ്യ​​​മാ​​​ണ് ഇ​​​ന്ത്യ.

ഇ​​​ന്ത്യ​​​യി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന പാ​​​ച​​​ക​​​വാ​​​ത​​​ക​​​ത്തി​​​ന്‍റെ 90 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​ക​​​വും പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നാ​​​ണു വാ​​​ങ്ങു​​​ന്ന​​​തെ​​​ന്ന് ഡാ​​​റ്റാ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​പ്ല​​​ർ പ​​​റ​​​യു​​​ന്നു.

 

Latest News

Corehub Up