ടെഹ്റൻ: ഹോർമൂസ് കടലിടുക്ക് ശത്രുക്കൾക്ക് മുന്നിൽമാത്രമേ അടച്ചിടുകയുള്ളുവെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി.
"ഞങ്ങളുടെ കാഴ്ചപ്പാടിൽ, ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചിട്ടില്ല, അത് ശത്രുക്കൾക്ക് മുന്നിൽ മാത്രമേ അടച്ചിട്ടുള്ളൂ. നമ്മുടെ ശത്രുക്കളുടെയും അവരുടെ സഖ്യകക്ഷികളുടെയും കപ്പലുകൾ കടന്നുപോകാൻ അനുവദിക്കുന്നതിന് ഒരു കാരണവുമില്ല'- അരഗ്ചി സ്റ്റേറ്റ് ടിവിയിൽ പറഞ്ഞു.
സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് ഇറാന്റെ സായുധ സേന ഇതിനകം തന്നെ സുരക്ഷിതമായ വഴിയൊരുക്കിയെന്നും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Iran Hormuz Strait Enemies war