Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hot

ഉ​ഷ്ണ​ത​രം​ഗ​ത്തി​ൽ യൂ​റോ​പ്പ് ക​ത്തു​ന്നു

ല​​​​ണ്ട​​​​ൻ: ബ്രി​​​​ട്ട​​​​ൻ ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗ​​​​ത്തി​​​​ൽ വ​​​​ല​​​​യു​​​​ന്നു. യു​​​​കെ​​​​യു​​​​ടെ ഭൂ​​​​രി​​​​പ​​​​ക്ഷം പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും ജീ​​​​വ​​​​ന് ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ ചൂ​​​​ടാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട‌ു​​​​ന്ന​​​​ത്. ‘ഹീ​​​​റ്റ് ഡോം’എ​​​​ന്ന അ​​​​പൂ​​​​ർ​​​​വ കാ​​​​ലാ​​​​വ​​​​സ്ഥാ പ്ര​​​​തി​​​​ഭാ​​​​സ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ചൂ​​​​ട് വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​ത്.

മ​​​​ധ്യ, തെ​​​​ക്ക​​​​ൻ ഇം​​​​ഗ്ല​​​​ണ്ടി​​​​ലും വെ​​​​യി​​​​ൽ​​​​സി​​​​ലും റെ​​​​ഡ് ഹീ​​​​റ്റ് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. 2022 ജൂ​​​​ലെ​​​​യ്ക്കു ശേ​​​​ഷം ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണ് റെ​​​​ഡ് അ​​​​ലേ​​​​ർ​​​​ട്ട് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ന്ന​​​​ത്. ഫ്രാ​​​​ൻ​​​​സ്, ഇ​​​​റ്റ​​​​ലി, സ്പെ​​​​യി​​​​ൻ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും റെ​​​​ഡ് അ​​​​ലേ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

ജൂ​​​​ണി​​​​ലെ എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും ഉ​​​​യ​​​​ർ​​​​ന്ന താ​​​​പ​​​​നി​​​​ല അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​മെ​​​​ന്നാ​​​​ണു കാ​​​​ലാ​​​​വ​​​​സ്ഥാ വി​​​​ഭാ​​​​ഗം മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കു​​​​ന്ന​​​​ത്. തെ​​​​ക്ക​​​​ൻ ഇം​​​​ഗ്ല​​​​ണ്ടി​​​​ൽ 38 ഡി​​​​ഗ്രി വ​​​​രെ താ​​​​പ​​​​നി​​​​ല ഉ​​​​യ​​​​രു​​​​മെ​​​​ന്ന് കാ​​​​ലാ​​​​വ​​​​സ്ഥാ വി​​​​ഭാ​​​​ഗം പ​​​​റ​​​​യു​​​​ന്നു. ല​​​​ണ്ട​​​​ന്‍റെ തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റു​​​​ള്ള വൈ​​​​സ്‌​​​​ലി​​​​യി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച താ​​​​പ​​​​നി​​​​ല 34.6 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സി​​​​ലെ​​​​ത്തി. ചൂ​​​​ടു കാ​​​​ര​​​​ണം ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ ചി​​​​ല സ്കൂ​​​​ളു​​​​ക​​​​ൾ അ​​​​ട​​​​ച്ചി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്, നി​​​​ര​​​​വ​​​​ധി ട്രെ​​​​യി​​​​ൻ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

റെ​​​​ഡ് അ​​​​ലേ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ അ​​​​നാ​​​​വ​​​​ശ്യ യാ​​​​ത്ര​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ചൂ​​​​ടി​​​​ന്‍റെ കാ​​​​ഠി​​​​ന്യ​​​​ത്താ​​​​ൽ റെ​​​​യി​​​​ൽ ട്രാ​​​​ക്ക് വ​​​​ള​​​​യാ​​​​നും ഓ​​​​വ​​​​ർ ഹെ​​​​ഡ് വൈ​​​​ദ്യു​​​​ത ക​​​​മ്പി​​​​ക​​​​ൾ അ​​​​യ​​​​ഞ്ഞ് തൂ​​​​ങ്ങാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു വേ​​​​ഗ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്ക് റെ​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് യാ​​​​ത്രാ ത​​​​ട​​​​സ​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി.

പ്ര​​​​തി​​​​കൂ​​​​ല കാ​​​​ലാ​​​​വ​​​​സ്ഥ കാ​​​​ര​​​​ണം ബു​​​​ധ​​​​നാ​​​​ഴ്ച​​​​യും വ്യാ​​​​ഴാ​​​​ഴ്ച​​​​യും ല​​​​ണ്ട​​​​നും പാ​​​​രീ​​​​സി​​​​നും ഇ​​​​ട​​​​യി​​​​ൽ നാ​​​​ലു ട്രെ​​​​യി​​​​നു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​താ​​​​യി യൂ​​​​റോ​​​​പ്പി​​​​ലെ അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ൽ സ​​​​ർ​​​​വീ​​​​സാ​​​​യ യൂ​​​​റോ​​​​സ്റ്റാ​​​​ർ പ​​​​റ​​​​ഞ്ഞു. ഫ്രാ​​​​ൻ​​​​സി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ചൂ​​​​ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

ഈ​​​​ഫ​​​​ൽ ട​​​​വ​​​​റി​​​​ലും ലൂ​​വ്ര് മ്യൂ​​​​സി​​​​യ​​​​ത്തി​​​​ലും സ​​​​ന്ദ​​​​ർ​​​​ശ​​​​ന സ​​​​മ​​​​യ​​​​ത്തി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണം മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. സ്കൂ​​​​ളു​​​​ക​​​​ളു​​​​ടെ​​​​യും റോ​​​​ഡ്, റെ​​​​യി​​​​ൽ ഗതാഗ​​​​ത​​​​ത്തി​​​​ന്‍റെ​​​​യും സ​​​​മ​​​​യ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ തെ​​​​റ്റി. 29.08 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സ് ചൂ​​​​ടാ​​​​ണ് ചൊ​​​​വ്വാ​​​​ഴ്ച രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഇ​​​​ത് ഫ്രാ​​​​ൻ​​​​സി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെത​​​​ന്നെ ഏ​​​​റ്റ​​​​വും കൂ​​​​ടി​​​​യ താ​​​​പ​​​​നി​​​​ല​​​​യാ​​​​ണ്. റോം, ​​​​മി​​​​ലാ​​​​ൻ, ഫ്ലോ​​​​റ​​​​ൻ​​​​സ്, ടൂ​​​​റി​​​​ൻ തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ധാ​​​​ന ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​റ്റ​​​​ലി ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രാ​​​​ല​​​​യം റെ​​​​ഡ് അ​​​​ലേ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി.

ഫ്ലോ​​​​റ​​​​ൻ​​​​സി​​​​ൽ 41 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സും മി​​​​ലാ​​​​നി​​​​ൽ 38 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സും വ​​​​രെ താ​​​​പ​​​​നി​​​​ല ഉ​​​​യ​​​​ർ​​​​ന്നേ​​​​ക്കാം. അ​​​​തേ​​​​സ​​​​മ​​​​യം റോ​​​​മി​​​​ലും നേ​​​​പ്പി​​​​ൾ​​​​സി​​​​ലും 36 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സ് വ​​​​രെ ചൂ​​​​ട് വ​​​​ർ​​​​ധി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണു കാ​​​​ലാ​​​​വ​​​​സ്ഥാ പ്ര​​​​വ​​​​​​​​ച​​​​നം. ബ്രി​​​​ട്ട​​​​നി​​​​ലെ റെ​​​​ഡ് ഹീ​​​​റ്റ് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് വ്യാ​​​​ഴാ​​​​ഴ്ച വ​​​​രെ തു​​​​ട​​​​രും. രാ​​​​ത്രി​​​​താ​​​​പ​​​​നി​​​​ല​​​​യും ശ​​​​രാ​​​​ശ​​​​രി​​​​യേക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ലാ​​​​ണ്.

National

ഡ​ൽ​ഹി​യി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് കൂ​ടും; ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് സാ​ധ്യ​ത

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് ക​ടു​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​ടു​ത്ത ബു​ധ​നാ​ഴ്ച​യോ​ടെ ന​ഗ​ര​ത്തി​ലെ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലും വെ​ള്ളി​യാ​ഴ്ച​യോ​ടെ 41 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലും എ​ത്തി​യേ​ക്കാ​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​തോ​ടൊ​പ്പം ന​ഗ​ര​ത്തി​ൽ ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും വാ​യു​ഗു​ണ​നി​ല​വാ​ര സൂ​ചി​ക ‘മി​ത​മാ​യ' നി​ല​യി​ൽ​നി​ന്ന് ‘മോ​ശം' അ​വ​സ്ഥ​യി​ലേ​ക്ക് മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

മാ​ർ​ച്ചി​ൽ ല​ഭി​ച്ച നേ​രി​യ മ​ഴ​യ്ക്ക് ശേ​ഷം ഡ​ൽ​ഹി​യി​ൽ താ​പ​നി​ല ക്ര​മാ​നു​ഗ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച 28.2 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഡ​ൽ​ഹി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 10 വ​ർ​ഷ​ത്തി​നി​ടെ ഏ​പ്രി​ൽ മാ​സ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല​യാ​ണി​ത്. എ​ന്നാ​ൽ അ​തി​നു​ശേ​ഷം ക്ര​മാ​തീ​ത​മാ​യി താ​പ​നി​ല വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച ന​ഗ​ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ പ​ര​മാ​വ​ധി താ​പ​നി​ല 34.7 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു. അ​ടു​ത്ത ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ താ​പ​നി​ല​യി​ൽ ആ​റ് മു​ത​ൽ ഏ​ഴ് ഡി​ഗ്രി വ​രെ വ​ർ​ധ​ന​വു​ണ്ടാ​യേ​ക്കാ​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു. തെ​ളി​ഞ്ഞ ആ​കാ​ശ​വും അ​ന്ത​രീ​ക്ഷ​ത്തി​ലെ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന അ​വ​സ്ഥ​യു​മാ​ണ് ചൂ​ട് വ​ർ​ധ​ന​വി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ ത​ണു​പ്പ് കു​റ​യു​ന്ന​തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ൽ വ​ര​ണ്ട കാ​റ്റ് വീ​ശി​യേ​ക്കും. മ​ഴ​യു​ടെ അ​ഭാ​വ​ത്തി​ൽ സൂ​ര്യ​താ​പം കു​റ​യാ​തെ നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​പ​നി​ല ഉ​യ​രു​മെ​ന്നും ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​സ്ഥാ നി​രീ​ക്ഷ​ണ ഏ​ജ​ൻ​സി അ​റി​യി​ച്ചു.

Kerala

ചുട്ടുപൊള്ളും! പ​ക​ൽ​ താ​പ​നി​ല 40 ഡി​ഗ്രി​യോ​ട​ടു​ക്കു​ന്നു

തിരുവനന്തപു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പൊ​ള്ളു​ന്ന ചൂ​ട് തു​ട​രു​ന്നു. പ​ക​ൽ താ​പ​നി​ല പി​ടി​വി​ട്ട് കു​തി​ക്കു​ന്ന​തും വാ​യു​വി​ലെ ജ​ലാം​ശ​ത്തി​ന്‍റെ തോ​ത് വ​ർ​ധി​ച്ച​തു​മാ​ണ് ക​ടു​ത്ത ചൂ​ടി​ന് കാ​ര​ണ​മാ​കു​ന്ന​ത്.

പ​ല മേ​ഖ​ല​ക​ളി​ലും കൂ​ടി​യ പ​ക​ൽ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷസി​നോ​ട​ടു​ക്കു​ന്ന​താ​യാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്.ക​ണ്ണൂ​ർ, മ​ല​പ്പു​റം, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ പ​ക​ൽ​താ​പ​നി​ല മാ​ർ​ച്ചി​ലെ ശ​രാ​ശ​രി​ക്കു മു​ക​ളി​ലെ​ത്തി. പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണ് ഇ​ന്ന​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​ത്; 38.6 ഡി​ഗ്രി സെ​ൽ​ഷസ്.

അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ കൊ​ല്ലം, കോ​ട്ട​യം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക​ൽ താ​പ​നി​ല 37 ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ​യും ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി വ​രെ​യും തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ പ​ക​ൽ താ​പ​നി​ല ശ​രാ​ശ​രി​യേ​ക്കാ​ൾ ര​ണ്ട് മു​ത​ൽ മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷസ് വ​രെ​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഈ ​ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

കൊ​ടും ചൂ​ടി​ൽ വ​ല​യു​ന്ന സം​സ്ഥാ​ന​ത്ത് ആ​ശ്വാ​സ​മാ​യി നാ​ളെ മു​ത​ൽ വേ​ന​ൽ മ​ഴ എ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് പ​ര​ക്കെ വേ​ന​ൽ​മ​ഴ പെ​യ്യും.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ ഇ​ന്ന് നേ​രി​യ മ​ഴ​യ്ക്കും നാ​ളെ മു​ത​ൽ തി​ങ്ക​ളാ​ഴ്ച വ​രെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ട​ത്ത​രം മ​ഴ​യ്ക്കു​മാ​ണ് സാ​ധ്യ​ത​യെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Kerala

പ​ക​ൽച്ചൂട് കൂടുന്നു; ജാ​ഗ്ര​ത വേ​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പ​​​ക​​​ൽ​​​ച്ചൂ​​​ട് ഉ​​​യ​​​രു​​​ന്നു. മി​​​ക്ക ജി​​​ല്ല​​​ക​​​ളി​​​ലും പ​​​ക​​​ൽസ​​​മ​​​യ​​​ത്തെ കൂ​​​ടി​​​യ താ​​​പ​​​നി​​​ല 35 ഡി​​​ഗ്രി സെ​​​ൽ​​​ഷസി​​​നും മു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​താ​​​യാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

പ​​​ക​​​ൽ​​​ച്ചൂ​​​ടി​​​നൊ​​​പ്പം യു​​​വി വി​​​കി​​​ര​​​ണ​​​ത്തി​​​ന്‍റെ തീ​​​വ്ര​​​ത​​​യും തോ​​​തു​​​മു​​​യ​​​ർ​​​ന്ന​​​തും ആ​​​ശ​​​ങ്ക​​​യ്ക്കി​​​ട​​​യാ​​​ക്കു​​​ന്നു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. തു​​​റ​​​സാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് മൂ​​​ന്നു​​​വ​​​രെ നേ​​​രി​​​ട്ട് സൂ​​​ര്യ​​​പ്ര​​​കാ​​​ശം ഏ​​​ൽ​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ദാ​​​ഹ​​​മി​​​ല്ലെ​​​ങ്കി​​​ലും നി​​​ർ​​​ജ​​​ലീ​​​ക​​​ര​​​ണം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ വെ​​​ള്ളം ധാ​​​രാ​​​ള​​​മാ​​​യി കു​​​ടി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ.

യു​​​വി വി​​​കി​​​ര​​​ണത്തോ​​​ത് പ​​​ല ജി​​​ല്ല​​​ക​​​ളി​​​ലും അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​ട​​​വി​​​ട്ടു​​​ള്ള വേ​​​ന​​​ൽമ​​​ഴ നേ​​​രി​​​യ തോ​​​തി​​​ൽ ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും പ​​​ക​​​ൽ​​​ച്ചൂ​​​ടി​​​നെ നേ​​​രി​​​ടാ​​​ൻ ഇ​​​തു പ​​​ര്യാ​​​പ്ത​​​മ​​​ല്ലെ​​​ന്നാ​​​ണ് നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

മൂ​​​ന്നാ​​​റി​​​ലും കോ​​​ന്നി​​​യി​​​ലും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലു​​​മാ​​​ണ് ഇ​​​ക്ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യു​​​വി നി​​​ര​​​ക്ക് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ൽ ഉ​​​യ​​​ർ​​​ന്ന​​​ത്. ചെ​​​ങ്ങ​​​ന്നൂ​​​രും ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യും തൃ​​​ത്താ​​​ല​​​യും പൊ​​​ന്നാ​​​നി​​​യും യു​​​വി വി​​​കി​​​ര​​​ണ തോ​​​തി​​​ൽ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കേ​​​ണ്ട സ്ഥ​​​ല​​​ങ്ങ​​​ളാ​​​ണെ​​​ന്നും സം​​​സ്ഥാ​​​ന ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

പ​​​ക​​​ൽ താ​​​പ​​​നി​​​ല പി​​​ടി​​​വി​​​ട്ടു കു​​​തി​​​ക്കു​​​ന്പോ​​​ൾ, ഇ​​​ക്ക​​​ഴി​​​ഞ്ഞ 21ന് ​​​കോ​​​ട്ട​​​യ​​​ത്ത് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ 37.5 ഡി​​​ഗ്രി സെ​​​ൽ​​​ഷസാ​​​ണ്; ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​റ്റ​​​വും കൂ​​​ടി​​​യ പ​​​ക​​​ൽ താ​​​പ​​​നി​​​ല. ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ ശ​​​രാ​​​ശ​​​രി 35 ഡി​​​ഗ്രി​​​യാ​​​യി​​​രു​​​ന്ന പ​​​ക​​​ൽ താ​​​പ​​​നി​​​ല​​​യാ​​​ണ് ര​​​ണ്ടു ഡി​​​ഗ്രി​​​യി​​​ലേ​​​റെ ഉ​​​യ​​​ർ​​​ന്ന​​​ത്.

പാ​​​ല​​​ക്കാ​​​ട്ട് കൂ​​​ടി​​​യ പ​​​ക​​​ൽ താ​​​പ​​​നി​​​ല 36.9 ഡി​​​ഗ്രി സെ​​​ൽ​​​ഷസി​​​ലെ​​​ത്തി. ഫെ​​​ബ്രു​​​വ​​​രി മാ​​​സം തു​​​ട​​​ങ്ങു​​​ന്പോ​​​ൾ പാ​​​ല​​​ക്കാ​​​ട്ടെ ശ​​​രാ​​​ശ​​​രി പ​​​ക​​​ൽ താ​​​പ​​​നി​​​ല 32.4 ഡി​​​ഗ്രി സെ​​​ൽ​​​ഷസാ​​​യി​​​രു​​​ന്നി​​​ട​​​ത്തുനി​​​ന്നാ​​​ണ് ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ നാ​​​ല് ഡി​​​ഗ്രി​​​യി​​​ലേ​​​റെ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യ​​​ത്.പു​​​ന​​​ലൂ​​​രി​​​ൽ കൂ​​​ടി​​​യ പ​​​ക​​​ൽ താ​​​പ​​​നി​​​ല 36.6 ഡി​​​ഗ്രി സെ​​​ൽ​​​ഷസ് വ​​​രെ​​​യും വെ​​​ള്ളാ​​​നി​​​ക്ക​​​ര​​​യി​​​ൽ 36.2 ഡി​​​ഗ്രി വ​​​രെ​​​യും 36.4 ഡി​​​ഗ്രി വ​​​രെ​​​യും ക​​​ണ്ണൂ​​​രി​​​ലും കോ​​​ഴി​​​ക്കോ​​​ട്ടും 35.8 ഡി​​​ഗ്രി വ​​​രെ​​​യും പ​​​ക​​​ൽ​​​ താ​​​പ​​​നി​​​ല ഉ​​​യ​​​ർ​​​ന്നു.

Latest News

Corehub Up