ലക്നോ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ കനത്ത ചൂടിൽ വലഞ്ഞ് ജനം. പല പ്രദേശങ്ങളിലും താപനില 45 ഡിഗ്രി സെല്‍ഷസ് വരെ എത്തിയിട്ടുണ്ട്. ഈമാസം 24 വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ താപനില 46 ഡിഗ്രി സെല്‍ഷസ് കവിഞ്ഞു. ഉത്തര്‍പ്രദേശിലെ ബാൻഡയാണ് രാജ്യത്തെ ഏറ്റവും ചൂടേറിയ സ്ഥലം.
48.2 ഡിഗ്രി സെല്‍ഷസാണ് ഇവിടുത്തെ താപനില. പഞ്ചാബിലെ ബട്ടിൻഡയില്‍ 47 ഡിഗ്രി സെല്‍ഷസും മഹാരാഷ്ട്രയിലെ വാര്‍ധയില്‍ 46.5 ഡിഗ്രി സെല്‍ഷസും ഹരിയാനയിലെ സിര്‍സയില്‍ 46.2 ഡിഗ്രി സെല്‍ഷസും രാജസ്ഥാനിലെ ചിറ്റോര്‍ഗഡ്-പിലാനിയില്‍ 46.2 ഡിഗ്രി സെല്‍ഷസും താപനില രേഖപ്പെടുത്തി.
Tags : Extreme heat North India Hot