നന്മണ്ട: കാറ്റിലും മഴയിലും തെങ്ങ് പൊട്ടി വീണ് വീട് തകർന്നു. നന്മണ്ട 12 ാം വാർഡിലെ കൂടത്തും കണ്ടി അമൃതവല്ലിയുടെ വീടാണ് ഇന്നലെ രാവിലെ 8.30 ഓടെ തകർന്നത്. കോൺക്രീറ്റ് സ്ലാബ് പൊട്ടി തൂങ്ങിയ നിലയിലാണ്.
അടുക്കള ഭാഗത്താണ് കേടുപാടുകൾ സംഭവിച്ചത്. കോൺക്രീറ്റിന് വിള്ളലും സംഭവിച്ചിട്ടുണ്ട്. വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. നന്മണ്ട പഞ്ചായത്തിലും വില്ലേജിലും പരാതി നൽകിയിട്ടുണ്ട്.