x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: July 31, 2026 03:03 AM IST | Updated: July 31, 2026 03:03 AM IST

വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര കാറ്റിൽ ത​ക​ർ​ന്ന നി​ല​യി​ൽ.

കേ​ള​കം: ബു​ധ​നാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ വെ​ള്ളൂ​ന്നി​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കു​റ്റി​മാ​ക്ക​ൽ ഏ​ലി​യാ​മ്മ​യു​ടെ വീ​ടി​ന്‍റെ ആ​സ്ബ​സ്റ്റോ​സ് മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്ന​ത്.

സം​ഭ​വ സ​മ​യം ഏ​ലി​യാ​മ്മ​യും മ​റ്റൊ​രു സ്ത്രീ​യു​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണ് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു. നാ​ട്ടു​കാ​രെ​ത്തി​യാ​ണ് വി​ടി​ന​ക​ത്തു ത​ക​ർ​ന്നു വീ​ണ മേ​ൽ​ക്കൂ​ര​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​റ്റി​യ​ത്. വീ​ട്ടു​കാ​രെ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​ താ​മ​സി​പ്പി​ച്ചു. കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫ് സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി. ആ​വ​ശ്യ​മാ​യ തു​ട​ർ​സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.

 

 

 

Tags : house collapsed NattuVishasham DistrictNews

Recent News

Corehub Up