Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IAF Official

വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യ്ക്ക് ക്രൂ​ര പീ​ഡ​നം, നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

മും​ബൈ: നാ​ഗ്പൂ​രി​ൽ വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യെ സ​ഹ​പാ​ഠി​യും സം​ഘ​വും ചേ​ർ​ന്ന് പീ​ഡി​പ്പി​ക്കു​ക​യും ബ്ലാ​ക്ക്‌​മെ​യി​ൽ ചെ​യ്യു​ക​യും മ​ന്ത്ര​വാ​ദ​ത്തി​ലൂ​ടെ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി.

സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന പ്ര​തി​യാ​യ അ​യാ​സ് മ​ദാ​രെ ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രു മൗ​ല​വി​യെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് സം​ഘം നി​ല​വി​ൽ മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് തി​രി​ച്ചു.

അ​യാ​സ് മ​ദാ​രെ, ഇ​യാ​ളു​ടെ കൂ​ട്ടാ​ളി അ​മീ​ൻ ഷെ​യ്ഖ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ൾ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച ചെ​യ്യാ​നെ​ന്ന വ്യാ​ജേ​ന ഹോ​ട്ട​ൽ മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി യു​വ​തി​ക്ക് മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി ബ്ലാ​ക്ക്‌​മെ​യി​ൽ ചെ​യ്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് യു​വ​തി​യെ നി​ർ​ബ​ന്ധ​പൂ​ർ​വം മ​ന്ത്ര​വാ​ദ ക്രി​യ​ക​ൾ​ക്ക് വി​ധേ​യ​യാ​ക്കു​ക​യും, ഒ​രു മൗ​ല​വി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​തം മാ​റ്റാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

2025 ഫെ​ബ്രു​വ​രി എ​ട്ടി​ന് ഒ​രു ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ട​യി​ലാ​ണ് പ്ര​തി​യാ​യ അ​യാ​സ്, 24കാ​രി​യാ​യ യു​വ​തി​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി​യ പാ​നി​യം ന​ൽ​കി​യ​ത്. യു​വ​തി ബോ​ധ​ര​ഹി​ത​യാ​യ സ​മ​യ​ത്ത് പ്ര​തി ഇ​വ​രു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി. പി​ന്നീ​ട് ഈ ​ദൃ​ശ്യ​ങ്ങ​ൾ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന് അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ്ലാ​ക്ക്‌​മെ​യി​ൽ ചെ​യ്യാ​ൻ തു​ട​ങ്ങി.

ഈ ​ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​തി ത​ന്നെ നി​ര​ന്ത​രം ക്രൂ​ര​മാ​യ ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യി യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് പ​ല​പ്പോ​ഴാ​യി നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ പ്ര​തി​ക​ൾ യു​വ​തി​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. ഭ​ർ​ത്താ​വി​ന്‍റെ പ​ദ​വി​യും കു​ടും​ബ​ജീ​വി​ത​വും ത​ക​ർ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ്ര​തി​ക​ൾ ഈ ​ക്രൂ​ര​ത​ക​ളെ​ല്ലാം ചെ​യ്ത​ത്.

ഈ ​കേ​സി​ൽ നി​ല​വി​ൽ പു​റ​ത്തു​വ​ന്ന ഒ​രു വീ​ഡി​യോ പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ തെ​ളി​വാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വീ​ഡി​യോ​യി​ൽ, യു​വ​തി ക​ര​ഞ്ഞു​കൊ​ണ്ട് ത​ന്നെ വി​ട്ട​യ​ക്കാ​ൻ പ്ര​തി​യാ​യ അ​യാ​സ് മ​ദാ​രെ​യോ​ട് കെ​ഞ്ചു​ന്ന​താ​യി കാ​ണാം.

അ​യാ​സ് യു​വ​തി​യു​ടെ കൈ​ക​ളി​ൽ ബ​ല​മാ​യി പി​ടി​ച്ചു​വ​ച്ച് മ​ത​പ​ര​മാ​യ ശ്ലോ​ക​ങ്ങ​ൾ ഉ​ച്ച​രി​ക്കു​ക​യും അ​വ​ളു​ടെ മേ​ൽ ആ​വ​ർ​ത്തി​ച്ച് ഊ​തു​ക​യും ചെ​യ്യു​മ്പോ​ൾ, എ​ന്നെ വി​ടൂ എ​ന്ന് യു​വ​തി പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​യി കേ​ൾ​ക്കാം. പ്ര​തി​യു​ടെ പി​ടി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ യു​വ​തി പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

ഈ ​മ​ന്ത്ര​വാ​ദ ക്രി​യ​ക​ൾ​ക്ക് ശേ​ഷം താ​ൻ ഔ​ദ്യോ​ഗി​ക​മാ​യി മ​തം മാ​റ്റ​പ്പെ​ട്ടു എ​ന്ന് പ്ര​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​താ​യി യു​വ​തി ആ​രോ​പി​ക്കു​ന്നു. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യു​ള്ള മ​ത​പ​രി​വ​ർ​ത്ത​ന​വും മ​ന്ത്ര​വാ​ദ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളും തെ​ളി​യി​ക്കാ​ൻ ഈ ​ഡി​ജി​റ്റ​ൽ തെ​ളി​വ് പോ​ലീ​സി​നെ ഏ​റെ സ​ഹാ​യി​ക്കും.

പ്ര​തി​യാ​യ അ​യാ​സ് മ​ദാ​രെ പ​ല​പ്പോ​ഴും ഒ​രു പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ ദ്രാ​വ​ക​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക​യും അ​ത് കു​ടി​ക്കാ​ൻ ത​ന്നെ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ത് കു​ടി​ച്ച​തി​ന് ശേ​ഷം ഇ​യാ​ൾ ഉ​ർ​ദു​വി​ൽ എ​ന്തൊ​ക്കെ​യോ മ​ന്ത്രി​ക്കു​ക​യും യു​വ​തി​യു​ടെ മു​ഖ​ത്തേ​ക്ക് ഊ​തു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. ഇ​തെ​ല്ലാം ഹി​പ്നോ​ട്ടി​സ​വും മ​ന്ത്ര​വാ​ദ​വു​മാ​ണ് എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി യു​വ​തി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​ത്.

മേ​യ് 31ന് ​അ​യാ​സ് മ​ദാ​രെ​യും ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യും ചേ​ർ​ന്ന് യു​വ​തി​യെ ബ​ല​മാ​യി ക​ൽ​മേ​ശ്വ​റി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. അ​വി​ടെ വ​ച്ചാ​ണ് കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​യ മ​ധ്യ​പ്ര​ദേ​ശി​ലെ ചി​ന്ദ്വാ​ര ജി​ല്ല​യി​ലെ താ​മി​യ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള ഹ​സ്ര​ത് മൗ​ലാ​ന എ​ന്ന​യാ​ൾ രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്ന​ത്.

അ​വി​ടെ വ​ച്ച് മൗ​ലാ​ന പ്ര​ത്യേ​ക മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക​യും യു​വ​തി​യെ നി​ർ​ബ​ന്ധി​ച്ച് "ഖ​ബൂ​ൽ ഹേ' ​എ​ന്ന് പ​റ​യി​പ്പി​ച്ച് മ​തം മാ​റ്റാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് എ​ഫ്ഐ​ആ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷ​മാ​ണ് ഒ​ളി​വി​ൽ പോ​യ മൗ​ലാ​ന​യെ ക​ണ്ടെ​ത്താ​ൻ നാ​ഗ്പൂ​ർ പോ​ലീ​സ് പ്ര​ത്യേ​ക സം​ഘ​ത്തെ മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് അ​യ​ച്ച​ത്.

ത​ന്‍റെ പൂ​ർ​ണ​മാ​യ സ​മ്മ​ത​മി​ല്ലാ​തെ, നി​ർ​ബ​ന്ധി​ത​മാ​യാ​ണ് ഈ ​ച​ട​ങ്ങു​ക​ളെ​ല്ലാം ന​ട​ത്തി​യ​തെ​ന്ന് യു​വ​തി പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം, യു​വ​തി ഔ​ദ്യോ​ഗി​ക​മാ​യി ഇ​സ്‌​ലാം മ​തം സ്വീ​ക​രി​ച്ചു​വെ​ന്നും അ​യാ​സു​മാ​യു​ള്ള അ​വ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞു​വെ​ന്നും മൗ​ലാ​ന പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി​യെ​ക്കൊ​ണ്ട് നി​ർ​ബ​ന്ധി​പ്പി​ച്ച് മാം​സം ക​ഴി​പ്പി​ക്കു​ക​യും ക​ൽ​മ ചൊ​ല്ലി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നു​ശേ​ഷം പ്ര​തി​ക​ൾ യു​വ​തി​യെ ഒ​രു ഹോ​ട്ട​ലി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും അ​വി​ടെ​വ​ച്ച് അ​യാ​സ് വീ​ണ്ടും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് പ്ര​തി​ക​ൾ യു​വ​തി​യു​ടെ വീ​ട്ടി​ൽ നി​ര​ന്ത​രം അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​ത് തു​ട​ർ​ന്ന​താ​യും യു​വ​തി എ​ഫ്ഐ​ആ​റി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്.

പ്ര​തി​ക​ൾ​ക്കെ​തി​രെ ബ​ലാ​ത്സം​ഗം, നി​ര​ന്ത​ര​മാ​യ ലൈം​ഗീ​ക പീ​ഡ​നം, പ​ണം ത​ട്ടി​യെ​ടു​ക്ക​ൽ, ബ്ലാ​ക്ക്‌​മെ​യി​ലിം​ഗ്, നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മെ, മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ർ​ശ​ന​മാ​യ മ​ന്ത്ര​വാ​ദ വി​രു​ദ്ധ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ളും പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് ചു​മ​ത്തി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up