Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ICU

ഐ​സി​യു​വി​ൽ ആ​യി​രു​ന്ന​പ്പോ​ഴും മ​ന​സി​ൽ പാ​ർ​ട്ടി മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ്

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യി ഐ​സി​യു​വി​ൽ ക​ഴി​യേ​ണ്ടി വ​ന്ന​പ്പോ​ഴും ത​ന്‍റെ ചി​ന്ത​ക​ൾ മു​ഴു​വ​ൻ പാ​ർ​ട്ടി​യെ​യും വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ​യും കു​റി​ച്ചാ​യി​രു​ന്നു​വെ​ന്ന് അടൂർ പ്രകാശ്. ശാ​രീ​രി​ക​മാ​യ അ​വ​ശ​ത​ക​ളേ​ക്കാ​ൾ ഉ​പ​രി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഉ​ത്ക​ണ്ഠ​യാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​മ്പോ​ഴും തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹം സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​വും. 

അ​ദ്ദേ​ഹ​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വ് ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ലെ​യും സം​സ്ഥാ​ന​ത്തെ​യും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് വ​ലി​യ ആ​വേ​ശ​മാ​ണ് പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രാ​നി​രി​ക്കെ, പ​രാ​ജ​യ​ഭീ​തി​യ​ല്ല മ​റി​ച്ച് വി​ജ​യ​പ്ര​തീ​ക്ഷ​യാ​ണ് ത​ന്നെ ന​യി​ക്കു​ന്ന​തെ​ന്നും പാ​ർ​ട്ടി ഏ​ൽ​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഭം​ഗി​യാ​യി നി​റ​വേ​റ്റാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പോ​രാ​ട്ട​വീ​ര്യം യു​ഡി​എ​ഫ് ക്യാ​മ്പു​ക​ൾ​ക്ക് പു​തി​യ ക​രു​ത്ത് പ​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. 

Sports

ശു​ഭ്മാ​ൻ ഗി​ൽ ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്നു; ര​ണ്ടാം ടെ​സ്റ്റി​ൽ ക​ളി​ക്കു​ന്ന കാ​ര്യം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

കോ​ൽ​ക്ക​ത്ത: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​നി​ടെ പ​രി​ക്കേ​റ്റ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ൽ ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്നു. ര​ണ്ടാം ദി​വ​സ​ത്തെ മ​ത്സ​ര​ത്തി​നി​ടെ ക​ഴു​ത്തി​ന് വേ​ദ​ന​യും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഗി​ല്‍ റി​ട്ട​യേ​ര്‍​ഡ് ഹ​ര്‍​ട്ടാ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ശ​നി​യാ​ഴ്ച​ത്തെ ക​ളി അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ല്‍​ക്ക​ത്ത​യി​ലെ വു​ഡ്ലാ​ന്‍​ഡ്സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച താ​രം നി​ല​വി​ല്‍ ഐ​സി​യു​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

ഗി​ല്ലി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ച്ച് വ​രു​ക​യാ​ണെ​ന്നും താ​രം ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണെ​ന്നു​മാ​ണ് ടീം ​കോ​ച്ച് ഗൗ​തം ഗം​ഭീ​ർ അ​റി​യി​ച്ച​ത്. ഗി​ല്ലി​ന്‍റെ കാ​ര്യ​ത്തി​ൽ ടീ​മി​ലെ മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തെ​ന്നും ഗം​ഭീ​ര പ​റ​ഞ്ഞു. അ​ടു​ത്ത ദി​വ​സം ഈ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും ഗം​ഭീ​ർ വ്യ​ക്ത​മാ​ക്കി.

ഇ​തോ​ടെ ശ​നി​യാ​ഴ്ച തു​ട​ങ്ങു​ന്ന ര​ണ്ടാം ടെ​സ്റ്റി​ൽ ഗി​ൽ ക​ളി​ക്കു​മൊ​യെ​ന്ന കാ​ര്യം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ഒ​ന്നാം ടെ​സ്റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് ഗി​ൽ തി​രി​ച്ചു​വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യ കാ​ര്യ​മാ​ണ്.

ആ​ശു​പ​ത്രി​യി​ൽ ഡോ. ​സ​പ്ത​ര്‍​ഷി ബ​സു​വി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ഗി​ല്ലി​ന്‍റെ ചി​കി​ത്സ. മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യാ​യി ഒ​രു മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ സ്‌​പെ​ഷ്യ​ലി​സ്റ്റ്, ന്യൂ​റോ സ​ര്‍​ജ​ന്‍, ന്യൂ​റോ​ള​ജി​സ്റ്റ്, കാ​ര്‍​ഡി​യോ​ള​ജി​സ്റ്റ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പാ​ന​ലാ​ണ് ഗി​ല്ലി​ന്‍റെ അ​വ​സ്ഥ നി​രീ​ക്ഷി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഗി​ല്ലി​ന് ക​ഴു​ത്തി​ന്‍റെ വേ​ദ​ന ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. എം​ആ​ര്‍​ഐ റി​പ്പോ​ര്‍​ട്ടി​ല്‍ ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നും കാ​ണി​ക്കു​ന്നി​ല്ല.

 

Kerala

പ​ക്ഷാ​ഘാ​ത​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍; മ​അ​ദ​നി ഐ​സി​യു​വി​ൽ

കൊ​ച്ചി: ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന പി​ഡി​പി ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി​യെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

പ​ക്ഷാ​ഘാ​ത​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മ​അ​ദ​നി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

ഭാ​ര്യ സൂ​ഫി​യ മ​അ​ദ​നി​യും പി​ഡി​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റ​ജീ​ബും ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി നേ​താ​ക്ക​ളും ആ​ശു​പ​ത്രി​യി​ലു​ണ്ട്.

Latest News

Corehub Up