Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPhone

2027ൽ ഐഫോൺ കിട്ടാക്കനിയാകും? ആപ്പിളിന് കടുത്ത ചിപ്പ് പ്രതിസന്ധി!

 ന്യൂ​യോ​ർ​ക്ക്: സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളി​ലും മ​റ്റ് ഉ​പ​ഭോ​ക്തൃ ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന മെ​മ്മ​റി ചി​പ്പു​ക​ളു​ടെ ല​ഭ്യ​ത​യി​ൽ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ വ​ൻ കു​റ​വു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. മി​ങ്-​ചി കു​വോ​യു​ടെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ഡാ​റ്റാ സെ​ന്‍റ​റു​ക​ളു​ടെ​യും എ​ഐ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റു​ക​ളു​ടെ​യും ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ച​താ​ണ് ഈ ​പ്ര​തി​സ​ന്ധി​ക്ക് ആ​ക്കം കൂ​ട്ടു​ന്ന​ത്.

എ​ന്താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം?

ആ​ഗോ​ള​ത​ല​ത്തി​ൽ എ​ഐ സെ​ർ​വ​റു​ക​ളു​ടെ ആ​വ​ശ്യ​ക​ത കു​തി​ച്ചു​യ​രു​ക​യാ​ണ്. സാ​ധാ​ര​ണ സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​രം സെ​ർ​വ​റു​ക​ൾ​ക്ക് ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള അ​ഡ്വാ​ൻ​സ്ഡ് മെ​മ്മ​റി ചി​പ്പു​ക​ൾ അ​ത്യാ​വ​ശ്യ​മാ​ണ്. നി​ല​വി​ൽ സാ​ധാ​ര​ണ ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന മെ​മ്മ​റി ഉ​ത്പാ​ദ​ന ശേ​ഷി​യു​ടെ 15 മു​ത​ൽ 20 ശ​ത​മാ​നം വ​രെ, 2027ഓ​ടെ ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ​ക്കാ​യി ചി​പ്പ് നി​ർ​മാ​താ​ക്ക​ൾ​ക്ക് മാ​റ്റി​വെ​ക്കേ​ണ്ടി വ​രും.

ഈ ​മാ​റ്റം ആ​പ്പി​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ൻ​കി​ട ക​മ്പ​നി​ക​ളു​ടെ ഭാ​വി പ​ദ്ധ​തി​ക​ളെ ബാ​ധി​ച്ചേ​ക്കാം. 2026ന്‍റെ ര​ണ്ടാം പ​കു​തി​യി​ലും 2027ന്‍റെ ആ​ദ്യ പ​കു​തി​യി​ലു​മാ​യി പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ആ​പ്പി​ളി​ന്‍റെ A20 പ്രൊ​സ​സ്സ​റു​ക​ൾ​ക്കാ​യു​ള്ള എ​ൽ​പി​ഡി​ഡി​ആ​ർ (LPDDR )മെ​മ്മ​റി ല​ഭ്യ​ത​യി​ൽ ഏ​ക​ദേ​ശം 10 ശ​ത​മാ​ന​ത്തോ​ളം കു​റ​വു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കു​വോ വി​ല​യി​രു​ത്തു​ന്ന​ത്.

പ്ര​തി​രോ​ധി​ക്കാ​ൻ ആ​പ്പി​ളി​ന്‍റെ നീ​ക്ക​ങ്ങ​ൾ

ഈ ​വി​ത​ര​ണ ത​ട​സ്സം മ​റി​ക​ട​ക്കാ​ൻ ചൈ​നീ​സ് ചി​പ്പ് നി​ർ​മാ​താ​ക്ക​ളാ​യ ചി​ൻ​ഷി​ൻ മെ​മ്മ​റി ടെ​ക്നോ​ള​ജീ​സി​ൽ (CXMT) നി​ന്ന് മെ​മ്മ​റി ചി​പ്പു​ക​ൾ വാ​ങ്ങാ​ൻ ആ​പ്പി​ൾ ശ്ര​മി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. നി​ല​വി​ൽ പെ​ന്‍റ​ഗ​ണി​ന്‍റെ ക​രി​മ്പ​ട്ടി​ക​യി​ലു​ള്ള ക​മ്പ​നി​യാ​ണ് ചി​ൻ​ഷി​ൻ മെ​മ്മ​റി ടെ​ക്നോ​ള​ജീ​സ്. അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ചി​ൻ​ഷി​ൻ മെ​മ്മ​റി ടെ​ക്നോ​ള​ജീ​സു​മാ​യി സ​ഹ​ക​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ടാ​നാ​ണ് ആ​പ്പി​ൾ സി​ഇ​ഒ ടിം ​കു​ക്ക് ശ്ര​മി​ക്കു​ന്ന​ത്.

അ​ല്ലാ​ത്ത​പ​ക്ഷം ഭാ​വി​യി​ൽ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ഐ​ഫോ​ണു​ക​ളി​ൽ കൂ​ടു​ത​ൽ എ​ഐ ഫീ​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ആ​പ്പി​ളി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​ത് തി​രി​ച്ച​ടി​യാ​കും. വി​ല കു​റ​യ്ക്കു​ക എ​ന്ന​തി​ലു​പ​രി, ഭാ​വി​യി​ലു​ണ്ടാ​കാ​ൻ പോ​കു​ന്ന ചി​പ്പ് ക്ഷാ​മ​ത്തി​ൽ നി​ന്ന് ക​മ്പ​നി​യെ സു​ര​ക്ഷി​ത​മാ​ക്കു​ക എ​ന്ന ത​ന്ത്ര​പ​ര​മാ​യ ല​ക്ഷ്യ​മാ​ണ് ആ​പ്പി​ളി​ന് ഇ​പ്പോ​ഴു​ള്ള​ത്.

ഉ​പ​ഭോ​ക്താ​ക്ക​ളെ എ​ങ്ങ​നെ ബാ​ധി​ക്കും?‌

ആ​ഗോ​ള​ത​ല​ത്തി​ൽ ചി​പ്പ് ക്ഷാ​മം രൂ​ക്ഷ​മാ​യാ​ൽ, ഭാ​വി​യി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ആ​പ്പി​ൾ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി വി​ല വ​ൻ​തോ​തി​ൽ വ​ർ​ധി​ക്കാ​നോ, അ​ല്ലെ​ങ്കി​ൽ ഫോ​ണു​ക​ൾ ബു​ക്ക് ചെ​യ്താ​ൽ കൈ​യ്യി​ൽ കി​ട്ടാ​ൻ കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കാ​നോ സാ​ധ്യ​ത​യു​ണ്ട്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ അ​തി​വേ​ഗ​ത്തി​ലു​ള്ള വ​ള​ർ​ച്ച വ​ലി​യ ഡാ​റ്റാ സെ​ന്‍റ​റു​ക​ളെ മാ​ത്ര​മ​ല്ല, സാ​ധാ​ര​ണ​ക്കാ​രു​ടെ സ്മാ​ർ​ട്ട്‌​ഫോ​ൺ വി​പ​ണി​യെ​ക്കൂ​ടി എ​ത്ര​ത്തോ​ളം ബാ​ധി​ക്കു​മെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

Auto

വമ്പ​ൻ മാ​റ്റ​ങ്ങ​ളു​മാ​യി ഐ​ഫോ​ൺ 18 സീ​രീ​സ്, ര​ഹ​സ്യ​ങ്ങ​ൾ പു​റ​ത്ത്

പു​തി​യ ഐ​ഫോ​ൺ സീ​രീ​സ് പു​റ​ത്തി​റ​ക്കാ​ൻ മാ​സ​ങ്ങ​ൾ​ ബാ​ക്കി​നി​ൽ​ക്കെ ഇ​തു സം​ബ​ന്ധി​ച്ച നി​ര​വ​ധി വി​വ​ര​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ വ​ന്നു​ക​ഴി​ഞ്ഞു. ഐ​ഫോ​ൺ 18 സീ​രീ​സ് പു​റ​ത്തി​റ​ക്കാ​ൻ ക​ന്പ​നി ഒ​രു​ങ്ങു​ക​യാ​ണ്.

തു​ട​ർ​ന്ന് 18 പ്രോ​യും 18 പ്രോ ​മാ​ക്സും പു​റ​ത്തി​റ​ക്കും. ഈ മോഡലുകളെ കുറിച്ച് നി​ര​വ​ധി ച​ർ​ച്ച​ക​ളും വി​വ​ര​ങ്ങ​ളും അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. പ​ക്ഷേ ക​മ്പ​നി ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ളൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല.

പി​ൻ​ഭാ​ഗ​ത്തെ സു​താ​ര്യ​മാ​യ ഫി​നി​ഷ്, പു​തി​യ നി​റ​ങ്ങ​ൾ, മെ​ച്ച​പ്പെ​ടു​ത്തി​യ കാ​മ​റ സം​വി​ധാ​നം, കൂ​ടു​ത​ൽ ശേ​ഷി​യു​ള്ള ബാ​റ്റ​റി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ച​ർ​ച്ച​യാ​കു​ന്ന മാ​റ്റ​ങ്ങ​ൾ.

വ​രാ​നി​രി​ക്കു​ന്ന ഐ​ഫോ​ൺ സീ​രീ​സി​ന്‍റെ ഡി​സൈ​ൻ ഭാ​ഷ​യി​ൽ വ​ലി​യ മാ​റ്റ​മൊ​ന്നും ഉ​ണ്ടാ​കി​ല്ല. ക​മ്പ​നി അ​ലു​മി​നി​യം ഫ്രെ​യിം ഉ​പ​യോ​ഗി​ക്കു​ന്ന​ത് തു​ട​രും. കൂ​ടാ​തെ, ക​മ്പ​നി ഒ​രു പു​തി​യ ക​ള​ർ വേ​രി​യ​ന്‍റ് അ​വ​ത​രി​പ്പി​ച്ചേ​ക്കാം.

വ​രാ​നി​രി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​ന് 8.8 എം​എം വ​രെ ക​ന​വും 240 ഗ്രാം ​ഭാ​ര​വും ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​പ്പി​ളി​ന് ഡൈ​നാ​മി​ക് ഐ​ല​ൻ​ഡ് നീ​ക്കം ചെ​യ്യു​ന്ന​തി​നു​പ​ക​രം മു​ൻ​വ​ശ​ത്തെ വ​ലു​പ്പം കു​റ​യ്ക്കാ​ൻ ക​ഴി​യും.

ഇ​ത് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വ​ലി​യ ഡി​സ്പ്ലേ ന​ൽ​കും. പ്ര​ധാ​ന​മാ​യും പ​ർ​പ്പി​ൾ, ബ​ർ​ഗ​ണ്ടി, കാ​പ്പി എ​ന്നീ മൂ​ന്ന് ക​ള​ർ​വേ​രി​യ​ന്‍റു​ക​ളാ​കും 18 സീ​രി​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഐ​ഫോ​ൺ 18 പ്രോ ​മാ​ക്സി​ൽ പ്രോ-​മോ​ഷ് പി​ന്തു​ണ​യും 120Hz പു​തു​ക്ക​ൽ നി​ര​ക്കു​ക​ളു​മു​ള്ള 6.9 ഇ​ഞ്ച് ഒ​എ​ൽ​ഇ​ഡി ഡി​സ്പ്ലേ പാ​ന​ൽ ഉ​ണ്ടാ​കും.

എ20 ​പ്രോ ചി​പ്‌​സെ​റ്റ് ഉ​പ​യോ​ഗി​ക്കും. 2-നാ​നോ​മീ​റ്റ​ർ പ്രോ​സ​സ്സ് ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യും സൂ​ച​ന​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ഐ​ഫോ​ൺ 18 പ്രോ​യി​ലും 18 പ്രോ ​മാ​ക്സി​ലും 5,100mAh മു​ത​ൽ 5,200mAh വ​രെ​യു​ള്ള ബാ​റ്റ​റി​ക​ൾ കാ​ണും.

18, 18 പ്രോ ​സീ​രീ​സി​ലെ വ​രാ​നി​രി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ മെ​ച്ച​പ്പെ​ട്ട കാ​മ​റ സെ​ൻ​സ​റു​ക​ൾ ഉ​ണ്ടാ​കും. പ്ര​ധാ​ന സെ​ൻ​സ​റി​ൽ വേ​രി​യ​ബി​ൾ അ​പ്പ​ർ​ച്ച​ർ ഉ​ണ്ടാ​യി​രി​ക്കും, ഇ​ത് മി​ക​ച്ച നി​യ​ന്ത്ര​ണം വാ​ഗ്ദാ​നം ചെ​യ്യു​ന്നു. സാം​സംഗ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത പു​തി​യ സെ​ൻ​സ​ർ സാ​ങ്കേ​തി​ക​വി​ദ്യ ക​മ്പ​നി ഉ​പ​യോ​ഗി​ക്കും.

ലോ​ഞ്ച് ടൈം​ലൈ​നി​നെ​ക്കു​റി​ച്ച് ക​മ്പ​നി ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ളൊ​ന്നും പ​ങ്കു​വെ​ച്ചി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ലും എ​ല്ലാ വ​ർ​ഷ​ത്തേ​യും പോ​ലെ, സെ​പ്റ്റം​ബ​റി​ൽ ക​മ്പ​നി പു​തി​യ ഐ​ഫോ​ൺ സീ​രീ​സ് പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tech

നി​ങ്ങ​ളു​ടെ ഐ ​ഫോ​ൺ ഹാ​ക്ക് ചെ​യ്തോ എ​ന്നു പ​രി​ശോ​ധി​ക്കൂ; കോ​ടി​ക്ക​ണ​ക്കി​ന് ഉ​പ​യോ​ക്താ​ക്ക​ൾ ആ​ശ​ങ്ക​യി​ൽ

ലോക​മെ​മ്പാടു​മു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് ഐ ​ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ൾ ആ​ശ​ങ്ക​യി​ൽ..! ഐ ​ഫോ​ൺ ഹാ​ക്ക് ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള ഡാ​ർ​ക്ക്‌​സോ​ർ​ഡ് എ​ന്ന സ്പൈ ​സോ​ഫ്റ്റ്‌​വെ​യ​ർ ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​ക്കു​ന്ന​താ​ണ് ഐ ​ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യ​ത്.

ടെ​ക് ക്ര​ഞ്ച് എ​ന്ന പ്ര​മു​ഖ സാ​ങ്കേ​തി​ക മാ​ധ്യ​മ​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത്. ഐ ​ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന അ​തീ​വ ഗു​രു​ത​ര​മാ​യ സൈ​ബ​ർ ഭീ​ഷ​ണി​യാ​ണി​തെ​ന്ന് ടെ​ക് ക്ര​ഞ്ച് വ്യ​ക്ത​മാ​ക്കു​ന്നു.

സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന ഗി​റ്റ്‌​ഹ​ബ് പോ​ലു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഈ ​സ്പൈ​വെ​യ​ർ നി​ബ​ന്ധ​ന​ക​ളൊ​ന്നു​മി​ല്ലാ​തെ ല​ഭി​ക്കും. സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ വ​ലി​യ പ​രി​ജ്ഞാ​ന​മി​ല്ലാ​ത്ത​വ​ർ​ക്കു പോ​ലും ഇ​തു​പ​യോ​ഗി​ച്ച് ഹാ​ക്കിം​ഗ് ന​ട​ത്താ​ൻ സാ​ധി​ക്കും. ഇ​ക്കാ​ര​ണ​ങ്ങ​ളാ​ൽ വ​ലി​യ സു​ര​ക്ഷാ​ഭീ​ഷ​ണി​യാ​ണു നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും സു​ര​ക്ഷാ​വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.

മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഫോ​ണു​ക​ളി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഈ ​സ്പൈ​വെ​യ​റി​ന് ഉ​പ​യോ​ക്താ​വി​ന്‍റെ കോ​ൺ​ടാ​ക്റ്റു​ക​ൾ, സ​ന്ദേ​ശ​ങ്ങ​ൾ, കോ​ൾ ഹി​സ്റ്റ​റി, പാ​സ്‌​വേ​ഡു​ക​ൾ എ​ന്നി​വ ചോ​ർ​ത്താ​ൻ ശേ​ഷി​യു​ണ്ടെ​ന്ന് ഐ ​വെ​രി​ഫൈയി​ലെ ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കി.

ഐ​ഒ​എ​സ് 18 പോ​ലു​ള്ള പ​ഴ​യ പ​തി​പ്പു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ഫോ​ണു​ക​ളെ​യും ഐ​പാ​ഡു​ക​ളെ​യും ആ​ണ് പ്ര​ധാ​ന​മാ​യും ഇ​തു ബാ​ധി​ക്കു​ന്ന​തെ​ന്നും വി​ദ​ഗ്ധ​ർ.

അ​തേ​സ​മ​യം, ഗൂ​ഗി​ളി​ലെ സു​ര​ക്ഷാ വി​ദ​ഗ്ധ​രും സ്പൈ ​സോ​ഫ്റ്റ്‌​വെ​യ​ർ ഭീ​ഷ​ണി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ആ​പ്പി​ൾ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ക്കു​ക​യും ഉ​പ​യോ​ക്താ​ക്ക​ൾ എ​ത്ര​യും വേ​ഗം സോ​ഫ്റ്റ്‌​വെ​യ​ർ അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

പു​തി​യ പ​തി​പ്പു​ക​ളി​ൽ സ്പൈ ​സോ​ഫ്റ്റ്‌​വെ​യ​റു​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ണെ​ന്നും അ​തീ​വ സു​ര​ക്ഷ ആ​വ​ശ്യ​മു​ള്ള​വ​ർ ലോ​ക്ഡൗ​ൺ മോ​ഡ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ആ​പ്പി​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​ഗോ​ള​ത​ല​ത്തി​ൽ 250 കോ​ടി​യി​ല​ധി​കം ആ​പ്പി​ൾ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത ദ​ശ​ല്ഷ​ക്ക​ണ​ക്കി​ന് ഫോ​ണു​ക​ൾ ഇ​പ്പോ​ഴും സു​ര​ക്ഷാ​ഭീ​ഷ​ണി​യി​ലാ​ണ്.

Tech

ഐ​ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി പു​തി​യ ഓ​ട്ടോ​ട്രാ​ൻ​സ്‌​ലേ​റ്റ് ഫീ​ച്ച​ർ പ​രീ​ക്ഷി​ക്കാ​നൊ​രു​ങ്ങി വാ​ട്സ്ആ​പ്

വാ​ട്സ്ആ​പ് ഐ​ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി പു​തി​യ ഓ​ട്ടോ​ട്രാ​ൻ​സ്‌​ലേ​റ്റ് ഫീ​ച്ച​ർ പ​രീ​ക്ഷി​ക്കാ​നൊ​രു​ങ്ങു​ന്നു. വാ​ട്സ്ആ​പി​ലെ സ​ന്ദേ​ശ​ങ്ങ​ൾ 21 ഭാ​ഷ​ക​ളി​ലേ​ക്ക് സ്വ​യ​മേ​വ വി​വ​ർ​ത്ത​നം ചെ​യ്യാ​വു​ന്ന പു​തി​യ ഫീ​ച്ച​ർ ഐ​ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ഉ​ട​ൻ പു​റ​ത്തി​റ​ങ്ങു​മെ​ന്ന് റി​പ്പോ​ർ​ട്ട്.

ഈ ​പു​തി​യ അ​പ്‌​ഡേ​റ്റ് വ​രു​ന്ന​തോ​ടെ സ്പാ​നി​ഷ്, ഫ്ര​ഞ്ച്, ഹി​ന്ദി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ൽ ല​ഭി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ മ​റ്റൊ​രു ആ​പി​ന്‍റെ​യും സ​ഹാ​യ​മി​ല്ലാ​തെ ചാ​റ്റ് വി​ൻ​ഡോ​യി​ൽ ത​ന്നെ വാ​യി​ച്ചു മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കും.

വാ​ട്സ്ആ​പ് ബീ​റ്റ ഇ​ൻ​ഫോ ന​ൽ​കു​ന്ന വി​വ​ര​മ​നു​സ​രി​ച്ച്, നി​ല​വി​ൽ ഐ​ഒ​എ​സ് ബീ​റ്റ പ​തി​പ്പി​ൽ പ​രീ​ക്ഷി​ച്ചു​വ​രു​ന്ന ഈ ​ഫീ​ച്ച​ർ വ്യ​ക്തി​ഗ​ത ചാ​റ്റു​ക​ളി​ലും ഗ്രൂ​പ്പ് സം​ഭാ​ഷ​ണ​ങ്ങ​ളി​ലും ഒ​രേ​പോ​ലെ ല​ഭ്യ​മാ​കും.

ഈ ​ഓ​ട്ടോ​ട്രാ​ൻ​സ്‌​ലേ​റ്റ് ഫീ​ച്ച​ർ നേ​രി​ട്ട് ചാ​റ്റ് സെ​റ്റിം​ഗി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് വാ​ട്​സ്ആ​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രി​ക്ക​ൽ എ​നേ​ബി​ൾ ചെ​യ്താ​ൽ വ​രു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ ഉ​പ​യോ​ക്താ​വ് തി​ര​ഞ്ഞെ​ടു​ത്ത ഭാ​ഷ​യി​ലേ​ക്ക് താ​നേ വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ടും.

സ​ന്ദേ​ശ​ങ്ങ​ൾ ഫോ​ണി​നു​ള്ളി​ൽ വ​ച്ചു​ത​ന്നെ വി​വ​ർ​ത്ത​നം ചെ​യ്യാ​നാ​യി ആ​പ്പി​ളി​ന്‍റെ ട്രാ​ൻ​സ്‌ലേ​ഷ​ൻ എ​പി​ഐ ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തി​നാ​ൽ സ​ന്ദേ​ശ​ങ്ങ​ൾ പു​റ​ത്തു​ള്ള സെ​ർ​വ​റു​ക​ളി​ലേ​ക്ക് അ​യ​ക്കേ​ണ്ടി വ​രു​ന്നി​ല്ലെ​ന്നും ഇ​ത് എ​ൻ​ഡ്-​ടു-​എ​ൻ​ഡ് എ​ൻ​ക്രി​പ്ഷ​ൻ സു​ര​ക്ഷി​ത​മാ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

കൂ​ടാ​തെ, ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലാ​ത്ത​പ്പോ​ഴും വി​വ​ർ​ത്ത​നം സാ​ധ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഭാ​ഷാ പാ​ക്കു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഇ​തി​ലു​ണ്ടാ​കും.

നി​ല​വി​ൽ സ​ന്ദേ​ശ​ങ്ങ​ൾ ഓ​രോ​ന്നാ​യി സെ​ല​ക്ട് ചെ​യ്ത് ട്രാ​ൻ​സ്‌​ലേ​റ്റ് ചെ​യ്യേ​ണ്ടി വ​രു​ന്ന​ത് സ​മ​യം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ പു​തി​യ അ​പ്‌​ഡേ​റ്റ് സ​ന്ദേ​ശ​ങ്ങ​ൾ ത​നി​യെ വി​വ​ർ​ത്ത​നം ചെ​യ്യു​ക​യും യ​ഥാ​ർ​ത്ഥ സ​ന്ദേ​ശം കാ​ണാ​നു​ള്ള ഓ​പ്ഷ​നും ല​ഭ്യ​മാ​ക്കും.

നി​ല​വി​ൽ പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ലു​ള്ള ഈ ​ഫീ​ച്ച​ർ വ​രും ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്കും എ​ത്തും എ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Business

പു​ത്ത​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ആ​പ്പി​ൾ; മാ​ർ​ച്ച് നാ​ലി​ന് വ​ന്പ​ൻ പ്ര​ഖ്യാ​പ​നം‌

ന്യൂ​​യോ​​ർ​​ക്ക്: ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള ടെ​​ക് പ്ര​​മി​​ക​​ൾ ആ​​കാം​​ക്ഷ​​യോ​​ടെ കാ​​ത്തി​​രി​​ക്കു​​ന്ന 2026-ലെ ​​ത​​ങ്ങ​​ളു​​ടെ ആ​​ദ്യ വ​​ന്പ​​ൻ ഇ​​വ​​ന്‍റ് ആ​​പ്പി​​ൾ ഔ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചു.

മാ​​ർ​​ച്ച് നാ​​ലി​​ന് ന്യൂ​​യോ​​ർ​​ക്ക്, ല​​ണ്ട​​ൻ, ഷാ​​ങ്ഹാ​​യ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഒ​​രേ​​സ​​മ​​യം ന​​ട​​ക്കു​​ന്ന സ്പെ​​ഷ​​ൽ ആ​​പ്പി​​ൾ എ​​ക്സ്പീ​​രി​​യ​​ൻ​​സ് എ​​ന്ന ച​​ട​​ങ്ങി​​ലൂ​​ടെ ഐ​​ഫോ​​ൺ 17ഇ ​​ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പു​​തി​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ക​​ന്പ​​നി പു​​റ​​ത്തി​​റ​​ക്കും.

വി​​ല​​കു​​റ​​ഞ്ഞ മാ​​ക് ബു​​ക്ക്, ഐ​​ഫോ​​ൺ 17ഇ, ​​പു​​തി​​യ ഐ​​പാ​​ഡ് എ​​യ​​ർ എ​​ന്നി​​വ​​യാ​​ണ് ഈ ​​പ​​രി​​പാ​​ടി​​യി​​ലെ പ്ര​​ധാ​​ന ആ​​ക​​ർ​​ഷ​​ണ​​ങ്ങ​​ൾ. വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യും സാ​​ധാ​​ര​​ണ ഉ​​പ​​യോ​​ക്താ​​ക്ക​​ളെ​​യും ല​​ക്ഷ്യ​​മി​​ട്ടാ​​ണ് ആ​​പ്പി​​ൾ ഇ​​ത്ത​​വ​​ണ കു​​റ​​ഞ്ഞ വി​​ല​​യി​​ലു​​ള്ള ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കു​​ന്ന​​ത്.

ആ​​പ്പി​​ൾ പ്രേ​​മി​​ക​​ൾ ഏ​​റെ കാ​​ല​​മാ​​യി കാ​​ത്തി​​രി​​ക്കു​​ന്ന വി​​ല​​കു​​റ​​ഞ്ഞ മാ​​ക് ബു​​ക്ക് എ​​ത്തു​​ന്ന​​തോ​​ടെ ലാ​​പ്ടോ​​പ്പ് വി​​പ​​ണി​​യി​​ൽ വ​​ലി​​യ മാ​​റ്റം ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.

Tech

ഐ​ഫോ​ണി​ലും ര​ണ്ട് വാ​ട്സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കാം

ഐ​ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കും ഒ​രു ഐ​ഫോ​ണി​ല്‍ ര​ണ്ട് വാ​ട്സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി മെ​റ്റ. ആ​ന്‍​ഡ്രോ​യ്ഡ് ഫോ​ണു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ഫീ​ച്ച​റാ​ണ് ഐ​ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കും ന​ല്‍​കു​ന്ന​ത്.

ഇ​തി​ലു​ടെ പ​ഴ്‌​സ​ണ​ല്‍ ന​മ്പ​റും ഒ​ഫീ​ഷ്യ​ല്‍ ന​മ്പ​റും ഒ​രു ഫോ​ണി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യും. ഈ ​ഫീ​ച്ച​ര്‍ നി​ല​വി​ല്‍ ബീ​റ്റ ടെ​സ്റ്റിം​ഗി​ലാ​ണെ​ന്ന് വാ​ട്സ്ആ​പ്പ് ട്രാ​ക്ക​റാ​യ വാ​ബീ​റ്റ ഇ​ന്‍​ഫോ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. വൈ​കാ​തെ എ​ല്ലാ​വ​ര്‍​ക്കും ഇ​തു​ല​ഭ്യ​മാ​കും.

ഐ​ഫോ​ണു​ക​ളി​ലെ വാ​ട്സ്ആ​പ്പ് സെ​റ്റിം​ഗ്‌​സി​ല്‍ അ​ക്കൗ​ണ്ട് ലി​സ്റ്റ് എ​ന്നൊ​രു പു​തി​യ ഓ​പ്ഷ​ന്‍ പ്ര​ത്യ​ക്ഷ​പ്പെ​ടും. ഇ​ത് കൂ​ടാ​തെ ക്യു​ആ​ര്‍ കോ​ഡ് ഐ​ക്ക​ണി​ന് അ​ടു​ത്താ​യി ഒ​രു + ബ​ട്ട​ണും പ്ര​ത്യ​ക്ഷ​പ്പെ​ടും. ഇ​തു​വ​ഴി ര​ണ്ടാ​മ​തൊ​രു വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ട് ക്രി​യേ​റ്റ് ചെ​യ്യാം.

വാ​ട്സ്ആ​പ്പി​ലെ ഓ​രോ അ​ക്കൗ​ണ്ടി​നും അ​തിന്‍റേ​താ​യ ചാ​റ്റ് ഹി​സ്റ്റ​റി, ബാ​ക്ക​പ്പു​ക​ള്‍, പ്രൈ​വ​സി സെ​റ്റിം​ഗ്‌​സു​ക​ള്‍ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. വാ​ട്സ്ആ​പ്പി​ലേ​ക്ക് ഒ​രു സ​ന്ദേ​ശം വ​രു​മ്പോ​ള്‍, അ​ത് ഏ​ത് അ​ക്കൗ​ണ്ടി​ലേ​ക്കാ​ണെ​ന്ന് നോ​ട്ടി​ഫി​ക്കേ​ഷ​നി​ല്‍ സൂ​ചി​പ്പി​ക്കും.

അ​തേ​സ​മ​യം വാ​ട്‌​സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ളെ സം​ബ​ന്ധി​ച്ച് അ​ത്ര സു​ഖ​ക​ര​മ​ല്ലാ​ത്ത ഒ​രു റി​പ്പോ​ര്‍​ട്ടും പു​റ​ത്തു​വ​രു​ന്നു​ണ്ട്. അ​ടു​ത്തി​ടെ ന​ട​ന്ന ഒ​രു ഗ​വേ​ഷ​ണ​ത്തി​ല്‍ വാ​ട്സ്ആ​പ്പി​ല്‍ വ​ലി​യ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യെ​ന്നും 350 കോ​ടി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ ഭീ​ഷ​ണി​യി​ലാ​യെ​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വി​യെ​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സു​ര​ക്ഷാ ഗ​വേ​ഷ​ക​രാ​ണ് സു​ര​ക്ഷാ​വീ​ഴ്ച ക​ണ്ടെ​ത്തി​യ​ത്.

Latest News

Corehub Up