x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​​റ്റ​​യു​​ടെ ഐ​​ഫോ​​ണ്‍ ഘടകനിർമാണ ഫാ​​ക്ട​​റി അ​​ട​​ച്ചു​​പൂ​​ട്ട​​ല്‍ ഭീ​​ഷ​​ണി​​യി​​ല്‍


Published: June 14, 2026 10:12 PM IST | Updated: June 14, 2026 10:12 PM IST

ബം​​ഗ​​ളൂ​​രു: ത​​മി​​ഴ്നാ​​ട്ടി​​ലെ ഹൊ​​സൂ​​രി​​ല്‍ ടാ​​റ്റ​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ഐ ​​ഫോ​​ണ്‍ ഘ​​ട​​ക നി​​ര്‍​മാ​​ണ ഫാ​​ക്ട​​റി അ​​ട​​ച്ചു​​പൂ​​ട്ട​​ല്‍ ഭീ​​ഷ​​ണി​​യി​​ല്‍. ടാ​​റ്റ​​യു​​ടെ ഫാ​​ക്ട​​റി​​യി​​ല്‍​നി​​ന്നു​​ള്ള മ​​ലി​​ന​​ജ​​ലം സ​​മീ​​പ​​ത്തെ കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ലെ ഭൂ​​ഗ​​ര്‍​ഭ ജ​​ലം മ​​ലി​​ന​​മാ​​ക്കി​​യെ​​ന്ന് ത​​മി​​ഴ്നാ​​ട് മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ ബോ​​ര്‍​ഡ് ആ​​രോ​​പി​​ച്ചു. ടാ​​റ്റ തൃ​​പ്തി​​ക​​ര​​മാ​​യി വി​​ശ​​ദീ​​ക​​ര​​ണം ന​​ല്‍​കി​​യി​​ല്ലെ​​ങ്കി​​ല്‍ ഫാ​​ക്ട​​റി നി​​ര്‍​ബ​​ന്ധി​​ത​​മാ​​യി അ​​ട​​ച്ചു​​പൂ​​ട്ടേ​​ണ്ടി​​വ​​രു​​മെ​​ന്ന് അ​​വ​​ര്‍ മു​​ന്ന​​റി​​യി​​പ്പ് ന​​ല്‍​കി.

ചൈ​​ന​​യ്ക്ക് പു​​റ​​ത്തേ​​ക്ക് ഐ​​ഫോ​​ണ്‍ ഉ​​ത്പാ​​ദ​​നം വ്യാ​​പി​​പ്പി​​ക്കാ​​നു​​ള്ള ആ​​പ്പി​​ളി​​ന്‍റെ ശ്ര​​മ​​ങ്ങ​​ളി​​ല്‍ ടാ​​റ്റ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് വ​​ലി​​യ പ​​ങ്കാ​​ണ് വ​​ഹി​​ക്കു​​ന്ന​​ത്. താ​​യ്‌വാ​​നി​​ലെ ഫോ​​ക്സ്കോ​​ണി​​നു​​ശേ​​ഷം ദ​​ക്ഷി​​ണേ​​ഷ്യ​​യി​​ല്‍ ആ​​പ്പി​​ളി​​ന് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ കൈ​​മാ​​റു​​ന്ന​​ത് ടാ​​റ്റ​​യാ​​ണ്.

ഐ​​ഫോ​​ണി​​ന്‍റെ ബാ​​ക്ക് പാ​​ന​​ലു​​ക​​ളും മ​​റ്റ് ഘ​​ട​​ക​​ഭാ​​ഗ​​ങ്ങ​​ളു​​മാ​​ണ് ഇ​​വി​​ടെ നി​​ര്‍​മി​​ക്കു​​ന്ന​​ത്. ഫാ​​ക്ട​​റി​​യി​​ല്‍​നി​​ന്നു​​ള്ള മ​​ലി​​ന​​ജ​​ലം ത​​ങ്ങ​​ളു​​ടെ ഭൂ​​മി​​യെ​​യും കി​​ണ​​റു​​ക​​ളെ​​യും മ​​ലി​​ന​​മാ​​ക്കു​​ന്ന് എ​​ന്ന് കാ​​ണി​​ച്ച് പ്ലാ​​ന്‍റി​​നു സ​​മീ​​പ​​മു​​ള്ള കൃ​​ഷി​​ഭൂ​​മി ഉ​​ട​​മ​​സ്ഥ​​ര്‍ മാ​​സ​​ങ്ങ​​ളാ​​യി മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ​​ബോ​​ര്‍​ഡി​​നു പ​​രാ​​തി ന​​ല്‍​കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. ക​​ര്‍​ഷ​​ക​​ര്‍ ന​​ല്‍​കി​​യ പ​​രാ​​തി​​യെ​​ത്തു​​ട​​ര്‍​ന്ന് ത​​മി​​ഴ്നാ​​ട് മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ ബോ​​ര്‍​ഡ് 2025 ഡി​​സം​​ബ​​ര്‍ മു​​ത​​ല്‍ 2026 മേ​​യ് വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ല്‍ ബോ​​ര്‍​ഡ് അ​​ഞ്ചു ത​​വ​​ണ ഫാ​​ക്ട​​റി​​യി​​ല്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.

ടാ​​റ്റ ത​​ങ്ങ​​ളു​​ടെ ഫാ​​ക്ട​​റി​​ക്കു​​ള്ളി​​ലെ മ​​ഴ വെ​​ള്ള സം​​ഭ​​ര​​ണി​​യി​​ലേ​​ക്ക് മ​​ലി​​ന​​ജ​​ലം ഒ​​ഴു​​ക്കി​​വി​​ട്ട​​താ​​യും ഈ ​​സം​​ഭ​​ര​​ണി ക​​വി​​ഞ്ഞൊ​​ഴു​​കി സ​​മീ​​പ​​ത്തെ കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ലെ കി​​ണ​​റു​​ക​​ളി​​ലെ ഭൂ​​ഗ​​ര്‍​ഭ ജ​​ലം മ​​ലി​​ന​​മാ​​ക്കി​​യ​​താ​​യും ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന് മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ ബോ​​ര്‍​ഡ് ടാ​​റ്റ​​യ്ക്കു ന​​ല്‍​കി​​യ നോ​​ട്ടീ​​സി​​ല്‍ പ​​റ​​യു​​ന്നു.

ഡി​​സം​​ബ​​ര്‍ 23ന് ​​ന​​ല്‍​കി​​യ ക​​ത്തി​​ല്‍ മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ ബോ​​ര്‍​ഡ് ന​​ല്‍​കി​​യ നി​​ര്‍​ദേ​​ശ​​ങ്ങ​​ളി​​ല്‍ ടാ​​റ്റ യാ​​തൊ​​രു വി​​ധ തി​​രു​​ത്ത​​ല്‍ ന​​ട​​പ​​ടി​​ക​​ളും സ്വീ​​ക​​രി​​ച്ചി​​ട്ടി​​ല്ലെ​​ന്ന് നോ​​ട്ടീ​​സി​​ല്‍ പ​​റ​​യു​​ന്നു.

മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ ബോ​​ര്‍​ഡി​​ന്‍റെ ഏ​​റ്റ​​വും പു​​തി​​യ നോ​​ട്ടീ​​സി​​ല്‍ നി​​യ​​മ​​ങ്ങ​​ള്‍ ലം​​ഘി​​ച്ചു​​വെ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഫാ​​ക്ട​​റി​​യി​​ലേ​​ക്കു​​ള്ള വൈ​​ദ്യു​​തി ബ​​ന്ധം എ​​ന്തു​​കൊ​​ണ്ട് വി​​ച്ഛേ​​ദി​​ക്ക​​രു​​ത് എ​​ന്നും ഫാ​​ക്ട​​റി എ​​ന്തു​​കൊ​​ണ്ട് പൂ​​ട്ടി​​പ്പോ​​ക​​രു​​തെ​​ന്നും വി​​ശ​​ദീ​​ക​​രി​​ക്കാ​​ന്‍ ടാ​​റ്റ​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

അം​​ഗീ​​കൃ​​ത​​മാ​​യ ഒ​​രു ല​​ബോ​​റ​​ട്ട​​റി വ​​ഴി ത​​ങ്ങ​​ള്‍ ഒ​​രു സ്വ​​ത​​ന്ത്ര പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​താ​​യും, ക​​മ്പ​​നി എ​​ല്ലാ നി​​യ​​ന്ത്ര​​ണ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളും പൂ​​ര്‍​ണ​​മാ​​യി പാ​​ലി​​ക്കു​​ന്നു​​ണ്ടെ​​ന്ന് ഈ ​​പ​​ഠ​​ന​​ത്തി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​താ​​യും ടാ​​റ്റാ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് റോ​​യി​​ട്ടേ​​ഴ്സി​​ന് ന​​ല്‍​കി​​യ പ്ര​​സ്താ​​വ​​ന​​യി​​ല്‍ പ​​റ​​ഞ്ഞു.

ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മു​​ള്ള ബി​​സി​​ന​​സ് രീ​​തി​​ക​​ള്‍​ക്കും പ​​രി​​സ്ഥി​​തി​​യു​​ടെ​​യും പ്രാ​​ദേ​​ശി​​ക സ​​മൂ​​ഹ​​ങ്ങ​​ളു​​ടെ​​യും സം​​ര​​ക്ഷ​​ണ​​ത്തി​​നും ത​​ങ്ങ​​ള്‍ പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​രാ​​ണ് എ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യ ടാ​​റ്റ, മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ അ​​ധി​​കാ​​രി​​ക​​ള്‍​ക്ക് മ​​റു​​പ​​ടി ന​​ല്‍​കി​​യി​​ട്ടു​​ണ്ടെ​​ന്നും അ​​റി​​യി​​ച്ചു. എ​​ന്നാ​​ല്‍, ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ളൊ​​ന്നും ക​​മ്പ​​നി പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല.

ത​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണ​​ക്കാ​​ര്‍ മ​​ലി​​ന​​ജ​​ലം എ​​ങ്ങ​​നെ കൈ​​കാ​​ര്യം ചെ​​യ്യ​​ണ​​മെ​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ക​​ര്‍​ശ​​ന​​മാ​​യ നി​​യ​​മ​​ങ്ങ​​ളു​​ള്ള ആ​​പ്പി​​ളോ ത​​മി​​ഴ്നാ​​ട് സ​​ര്‍​ക്ക​​ാ​​രോ ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ പ്ര​​തി​​ക​​ര​​ണം ന​​ട​​ത്തി​​യി​​ട്ടി​​ല്ല.

◄മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണം

ഇ​​ന്ത്യ​​യി​​ലെ മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ അ​​ധി​​കാ​​രി​​ക​​ളി​​ല്‍ നി​​ന്ന് ക​​മ്പ​​നി​​ക​​ള്‍ പ​​ല​​പ്പോ​​ഴും അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി​​ക​​ള്‍ നേ​​രി​​ടേ​​ണ്ടി വ​​ന്നി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ അ​​ഞ്ച് വ​​ര്‍​ഷ​​ത്തി​​നി​​ട​​യി​​ല്‍ പ​​രി​​ശോ​​ധി​​ച്ച 5,44,364 വ്യ​​വ​​സാ​​യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ 4.4 ശ​​ത​​മാ​​നം സ്ഥാ​​പ​​ന​​ങ്ങ​​ള്‍ പ​​രി​​സ്ഥി​​തി മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ക്കു​​ന്നി​​ല്ലെ​​ന്ന് ക​​ണ്ടെ​​ത്തി​​യ​​താ​​യും, 3,600 സ്ഥാ​​പ​​ന​​ങ്ങ​​ള്‍ മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ വ​​കു​​പ്പു​​ക​​ള്‍ അ​​ട​​ച്ചു​​പൂ​​ട്ടി​​യ​​താ​​യും ഫെ​​ബ്രു​​വ​​രി​​യി​​ല്‍ ഇ​​ന്ത്യ​​യു​​ടെ പ​​രി​​സ്ഥി​​തി മ​​ന്ത്രാ​​ല​​യം പാ​​ര്‍​ല​​മെ​​ന്‍റി​​ല്‍ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

2024ല്‍, ​​പ​​രി​​സ്ഥി​​തി നി​​യ​​മ​​ങ്ങ​​ള്‍ പാ​​ലി​​ക്കു​​ന്ന​​തി​​ല്‍ വീ​​ഴ്ച​​ക​​ള്‍ ക​​ണ്ടെ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ര്‍​ന്ന്, മെ​​ഴ്സി​​ഡ​​സ് ബെ​​ന്‍​സ് ഇ​​ന്ത്യ​​യി​​ലെ ത​​ങ്ങ​​ളു​​ടെ ഏ​​ക കാ​​ര്‍ നി​​ര്‍​മാ​​ണ ഫാ​​ക്ട​​റി​​യി​​ലെ മ​​ലി​​ന​​ജ​​ല, വാ​​യു മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ സം​​വി​​ധാ​​ന​​ങ്ങ​​ള്‍ മെ​​ച്ച​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

◄ആ​​പ്പി​​ള്‍ ഇ​​ന്ത്യ​​യി​​ല്‍ നേ​​രി​​ടു​​ന്ന പ്ര​​ശ്ന​​ങ്ങ​​ള്‍

ആ​​പ്പി​​ളി​​ന്‍റെ ഇ​​ന്ത്യ​​യി​​ലെ വി​​ത​​ര​​ണ ശൃം​​ഖ​​ല​​യെ വി​​ടാ​​തെ പി​​ന്തു​​ട​​രു​​ന്ന പ്ര​​ശ്ന​​ങ്ങ​​ളി​​ലേ​​ക്കാ​​ണ് ടാ​​റ്റ​​യ്ക്ക് ല​​ഭി​​ച്ച ഈ ​​നോ​​ട്ടീ​​സും കൂ​​ട്ടി​​ച്ചേ​​ര്‍​ക്ക​​പ്പെ​​ടു​​ന്ന​​ത്. 2024 സെ​​പ്റ്റം​​ബ​​റി​​ല്‍ ടാ​​റ്റ​​യു​​ടെ ഹൊ​​സൂ​​ര്‍ പ്ലാ​​ന്‍റി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്തം ഐ​​ഫോ​​ണ്‍ ഘ​​ട​​ക​​ഭാ​​ഗ​​ങ്ങ​​ളു​​ടെ ഉ​​ത്പാ​​ദ​​നം കു​​റ​​ച്ചു​​കാ​​ല​​ത്തേ​​ക്ക് ത​​ട​​സ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു; അ​​തു​​പോ​​ലെ 2023 സെ​​പ്റ്റം​​ബ​​റി​​ല്‍ ആ​​പ്പി​​ളി​​ന്‍റെ മു​​ന്‍ വി​​ത​​ര​​ണ​​ക്കാ​​രാ​​യ പെ​​ഗാ​​ട്രോ​​ണി​​ന്‍റെ ഐ​​ഫോ​​ണ്‍ പ്ലാ​​ന്‍റി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തെ​​ത്തു​​ട​​ര്‍​ന്ന് ദി​​വ​​സ​​ങ്ങ​​ളോ​​ള​​മാ​​ണ് ഉ​​ത്പാ​​ദ​​നം നി​​ര്‍​ത്തി​​വയ്​​ക്കേ​​ണ്ടി വ​​ന്ന​​ത്.

2024ല്‍ ​​റോ​​യി​​ട്ടേ​​ഴ്സ് ന​​ട​​ത്തി​​യ ഒ​​രു അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ ആ​​പ്പി​​ളി​​ന്‍റെ പ്ര​​ധാ​​ന വി​​ത​​ര​​ണ​​ക്കാ​​രാ​​യ ഫോ​​ക്സ്കോ​​ണ്‍ ഇ​​ന്ത്യ​​യി​​ലെ ത​​ങ്ങ​​ളു​​ടെ ഒ​​രു പ്ലാ​​ന്‍റി​​ല്‍ ഐ​​ഫോ​​ണ്‍ അ​​സം​​ബ്ലി ജോ​​ലി​​യി​​ല്‍ നി​​ന്ന് വി​​വാ​​ഹി​​ത​​രാ​​യ സ്ത്രീ​​ക​​ളെ ഒ​​ഴി​​വാ​​ക്കി​​യ​​താ​​യി ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, ത​​ങ്ങ​​ള്‍ എ​​ല്ലാ നി​​യ​​മ​​ങ്ങ​​ളും പാ​​ലി​​ച്ചാ​​ണ് പ്ര​​വ​​ര്‍​ത്തി​​ക്കുന്നു​​തെ​​ന്നാ​​യി​​രു​​ന്നു അ​​ന്ന് ക​​മ്പ​​നി ഇ​​തി​​നോ​​ട് പ്ര​​തി​​ക​​രി​​ച്ച​​ത്.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ല്‍ ഐ​​ഫോ​​ണ്‍ നി​​ര്‍​മാ​​ണ​​ത്തി​​ല്‍ നാ​​ലു വ​​ര്‍​ഷം മു​​മ്പ് ഇ​​ന്ത്യ​​യു​​ടെ സ്ഥാ​​നം ആ​​റു ശ​​ത​​മാ​​നം മാ​​ത്ര​​മാ​​യി​​രു​​ന്നി​​ട​​ത്തു​​നി​​ന്ന് 2026ല്‍ ​​ഇ​​ത് 26 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തു​​മെ​​ന്നാ​​ണ് ഗ​​വേ​​ണ​​ഷ​​ണ സ്ഥാ​​പ​​ന​​മാ​​യ കൗ​​ണ്ട​​ര്‍​പോ​​യി​​ന്‍റി​​ന്‍റെ ക​​ണ്ടെ​​ത്ത​​ല്‍.

Tags : Tata iPhone component factory closure

Recent News

Corehub Up