തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയ നടപടിയെ ന്യായീകരിച്ചു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ഇടതുപക്ഷത്തിന്റെ തോൽവിയിൽ വെള്ളാപ്പള്ളി നടേശൻ മുഖ്യ പങ്കു വഹിച്ചെന്ന സിപിഎം താഴേ തലം മുതൽ മുകൾ തട്ടുവരെയുള്ള കമ്മിറ്റികളിൽ ഉയർന്ന വിമർശനം സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കവേയാണ് മുഖ്യമന്ത്രിയായിരിക്കേ പന്പയിൽ സംഘടിപ്പിച്ച അയ്യപ്പസംഗമത്തോട് അനുബന്ധിച്ച് വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയ നടപടിയിൽ തെറ്റില്ലെന്ന് പിണറായി വിജയൻ പറഞ്ഞത്.
വെള്ളാപ്പള്ളി നടത്തിയ അധിക്ഷേപ കാര്യങ്ങൾ കേരളീയ പൊതുസമൂഹം കണ്ടത് മുസ്ലിം വിഭാഗത്തിന് എതിരായിട്ടുള്ള പ്രതികരണമെന്ന നിലയിലായിരുന്നു. ഗൗരവത്തിന് അനുസരിച്ചുള്ള പൊതുവിമർശനം ഇക്കാര്യത്തിൽ ഉയർന്നിരുന്നു.
ഇക്കാര്യത്തിൽ തെറ്റു തിരുത്തൽ നടപടി പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പാർട്ടി സെക്രട്ടറി പറയുന്നതാണ് ശരിയെന്നും പിണറായി വിജയൻ പറഞ്ഞു.
Tags : Vellapalli Nadesan Anti-Muslim remarks exposed