തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ പരിഹാസത്തോടെ മറുപടി നൽകി ഗതാഗത മന്ത്രി സി.പി. ജോൺ. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുക ലക്ഷ്യമിട്ടുള്ള പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കില്ലെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേ, "വിനാശകാലേ വിപരീത ബുദ്ധി" എന്ന പഴഞ്ചൊല്ല് ഓർമ്മിപ്പിച്ചുകൊണ്ടാണ് സി.പി. ജോൺ തന്റെ പ്രതികരണം ആരംഭിച്ചത്. തെറ്റുകൾ തിരുത്തേണ്ടി വരും: എൽ.ഡി.എഫ് സർക്കാർ ഇപ്പോൾ എടുത്തുകൊണ്ടിരിക്കുന്ന പല തീരുമാനങ്ങളും തെറ്റായ പാതയിലാണ്. കുറച്ചു സമയം കഴിയുമ്പോൾ അവർ തന്നെ ഈ തീരുമാനം തിരുത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags : C.P. John Priyadrashini Guarantee Latest News