x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഇ​നി ക​ണ്ണ​ട വേ​ണ്ടെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു'; തി​മി​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം പു​തി​യ ലു​ക്കി​ൽ പി​ണ​റാ​യി വി​ജ​യ​ൻ


Published: June 14, 2026 09:40 PM IST | Updated: June 14, 2026 09:40 PM IST

തി​രു​വ​ന​ന്ത​പു​രം: വ​ർ​ഷ​ങ്ങ​ളാ​യി ധ​രി​ച്ചി​രു​ന്ന ക​ണ്ണ​ട മാ​റ്റി​വെ​ച്ച് വേ​റി​ട്ട ലു​ക്കി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നെ​ത്തി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​മ്പ​ര​പ്പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. വാ​ർ​ത്താ​സ​മ്മേ​ള​നം തു​ട​ങ്ങി​യ ഉ​ട​ൻ ത​ന്നെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ 'ക​ണ്ണ​ട ഉ​പേ​ക്ഷി​ച്ചോ' എ​ന്ന് ചോ​ദി​ച്ച​പ്പോ​ഴാ​ണ് ചി​രി​യോ​ടെ അ​ദ്ദേ​ഹം കാ​ര​ണം വ്യ​ക്ത​മാ​ക്കി​യ​ത്. ക​ണ്ണി​ന് തി​മി​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ന്നും അ​തി​നു​ശേ​ഷം ക​ണ്ണ​ട​യി​ല്ലാ​തെ ത​ന്നെ കൃ​ത്യ​മാ​യി വാ​യി​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഡോ​ക്ട​റെ ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഇ​നി ക​ണ്ണ​ട​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് നി​ർ​ദേ​ശി​ച്ച​താ​യും അ​തു​കൊ​ണ്ടാ​ണ് അ​ത് പൂ​ർ​ണ​മാ​യി മാ​റ്റി​വെ​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Pinarayi Vijayan Cataract Surgery Latest News

Recent News

Corehub Up