Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ISC

Middle East and Gulf

അ​ബു​ദാ​ബി ഐ​എ​സ്‌​സി ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 13 മു​ത​ൽ

അ​ബു​ദാ​ബി: ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ ഏ​റ്റ​വും വ​ലി​യ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ ഇ​ന്ത്യ സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഒ​രു​ക്കം തു​ട​ങ്ങി.

സെ​പ്റ്റം​ബ​ർ 13ന് അ​യായി​രം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന വി​പു​ല​മാ​യ ഓ​ണ​സ​ദ്യ​യോ​ട് കൂ​ടി​യാ​ണ് ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​ര​ങ്ങു​ണ​രു​ക. ന​വം​ബ​ർ ഏ​ഴു വ​രെ പ​രി​പാ​ടി​ക​ൾ നീ​ണ്ടു നി​ൽ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന പ്ര​മു​ഖ പാ​ച​ക വി​ദ​ഗ്ധ​നാ​യ ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഐഎ​സ്‌സി - ​എ​സ്എ​ഫ്സി ​ഓ​ണ​സ​ദ്യ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ക. അം​ഗ​ങ്ങ​ൾ ത​ന്നെ​യാ​ണ് ഈ ​വി​പു​ല​മാ​യ സ​ദ്യ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തെ​ന്നു പ്ര​സി​ഡന്‍റ് ബി​ജി എം. ​തോ​മ​സ് അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ര്‍ 13ന് ​പൂ​ക്ക​ള മ​ത്സ​രം ന​ട​ക്കും. 15ന് ​പ​ര​മ്പ​രാ​ഗ​ത ഓ​ണ​ക്ക​ളി​ക​ളും 17ന് ​യു​വ​ജ​ന ഓ​ണാ​ഘോ​ഷ​വും ന​ട​ക്കും. 19ന് ​പ്ര​മു​ഖ ഗാ​യ​ക​ന്‍ ജാ​സി ഗി​ഫ്റ്റ് ന​യി​ക്കു​ന്ന ഓ​ണം ഗ്രാ​ന്‍റ് മ്യൂ​സി​ക്ക​ല്‍ നൈ​റ്റും ന​വം​ബ​ര്‍ ഏഴിന് ​തി​രു​വാ​തി​ര മ​ത്സ​ര​വും അ​ര​ങ്ങേ​റും.

60 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന അ​ബു​ദാ​ബി ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്റ​റി​ന്റെ ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​ക്ടോ​ബ​ർ 10ന് ​തു​ട​ക്കം കു​റി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​യാ​ലി​റ്റി ഷോ​ക​ളി​ലൂ​ടെ ജ​ന​പ്രീ​തി​യാ​ർ​ജി​ച്ച ഗാ​യ​ക​രാ​യ സു​ഹൈ​ൽ, അ​മൃ​ത രാ​ജ​ൻ എ​ന്നി​വ​ർ ന​യി​ക്കു​ന്ന സം​ഗീ​ത​പ​രി​പാ​ടി​യോ​ടെ​യാ​ണ് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ലിം​സ​ണ്‍ കെ ​ജേ​ക്ക​ബ്, ട്ര​ഷ​റ​ര്‍ ജോ​ണ്‍ ജോ​സ​ഫ്, എ​ന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റ് സെ​ക്ര​ട്ട​റി കെ.സി. അ​ജി​ത്, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ കു​ഞ്ചേ​റി​യ ജോ​സ​ഫ്, എ​സ്എ​ഫ്‌​സി ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ കെ. ​മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up