കൊച്ചി: ആഗോള വ്യാപാരനിയമങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇന്ത്യ മുൻനിരയിലെത്തണമെന്നു ഡോ. ശശി തരൂർ എംപി. കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിന്റെ (ഐഎസ് സി -2026) രണ്ടാംദിവസം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാവ്യതിയാനവും വിപണിസംഘർഷങ്ങളും കർശന ഭക്ഷ്യസുരക്ഷാ നിയമങ്ങളും പിടിമുറുക്കുന്ന ലോകത്തിൽ കാര്യക്ഷമത മാത്രം പോര. പ്രതിരോധശേഷിയാണ് പുതിയ മാനദണ്ഡം. ഒരു കൈകോർക്കലിൽ വിശ്വാസം ഉണ്ടാകുന്ന കാലമല്ലിത്. ഒരു കയറ്റുമതി നിരസിക്കുന്നത് സാമ്പത്തികനഷ്ടം മാത്രമല്ല, വിശ്വാസ്യതയ്ക്കും തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ പ്രവർത്തനവും ആഗോള പ്രതിരോധശേഷിയും വിഷയമാക്കിയ സെഷനിൽ പുനരുജ്ജീവന കൃഷി, കാർബൺ ലക്ഷ്യങ്ങൾ, ഏകീകൃത ട്രേസബിലിറ്റി സംവിധാനം എന്നിവ കയറ്റുമതിക്ക് നിർണായകമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ചരിത്രകാരൻ ഡോ. മനു എസ്. പിള്ളയും മാധ്യമ പ്രവർത്തക അർച്ചന ആനന്ദും സംവാദത്തിൽ പങ്കെടുത്തു.
Tags : shashi tharoor congress isc manu s pillai