ശ്രീപുരം സ്കൂളിന് നൂറുമേനി തിളക്കം
കണ്ണൂർ: ഐഎസ്സി, ഐസിഎസ്സി പരീക്ഷയിൽ ശ്രീപുരം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ആൻഡ് ജൂണിയർ കോളജിൽ വിജയത്തിളക്കം. ഐഎസ്സി പരീക്ഷയെഴുതിയ 100 കുട്ടികളിൽ 52 കുട്ടികൾക്ക് ഡിസ്റ്റിംഗ്ഷനും 48 കുട്ടികൾ ഫസ്റ്റ്ക്ലാസും നേടി. ഐസിഎസ്സി പരീക്ഷയിൽ 138 കുട്ടികളിൽ 74 കുട്ടികൾ ഡിസ്റ്റിംഗ്ഷനും 64 കുട്ടികൾ ഫസ്റ്റ്ക്ലാസും നേടി.
തോട്ടട സെന്റ് ഫ്രാൻസിസ് സ്കൂളിന് നൂറുമേനി
തോട്ടട: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ തോട്ടട സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം. പരീക്ഷ എഴുതിയ 39 വിദ്യാർഥികളിൽ 33 വിദ്യാർഥികൾ ഡിസ്റ്റിംഗ്ഷനും ആറ് വിദ്യാർഥികൾ ഉയർന്ന ഫസ്റ്റ് ക്ലാസും നേടി ഉന്നത വിജയം നേടി. സാൻവി വിനോദ് ഒന്നാം സ്ഥാനവും (95.4 ശതമാനം) ഷിയോണ ഷാജിത് രണ്ടാം സ്ഥാനവും (94.6 ശതമാനം), നൈസ സലാഹുദിൻ മൂന്നാം സ്ഥാനവും (93.8 ശതമാനം) കരസ്ഥമാക്കി. വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.
Tags : nattu vishesham ISC ICSC Exam