തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ് സഖ്യകക്ഷിയായ ഐഎസ്ജെഡി. മുൻ മന്ത്രി മാത്യു ടി. തോമസ് തിരുവല്ലയിൽ മത്സരിക്കും. ചിറ്റൂരിൽ വി. മുരുകദാസും എറണാകുളത്ത് സാബു ജോർജും സ്ഥാനാർഥികളാകും.
കോവളത്തെ സ്ഥാനാർഥിയെ പിന്നീടാകും പ്രഖ്യാപിക്കുക. ജനതാദൾ-എസ് കേരള ഘടകമാണ് ഐഎസ്ജിഡി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്. 2021-ൽ ജനതാദൾ-എസ് എന്ന നിലക്കാണ് മത്സരിച്ചിരുന്നത്.
തിരുവല്ലയിലെ സിറ്റിംഗ് എംഎൽഎയാണ് മാത്യു ടി. തോമസ്. 2006 മുതൽ അദ്ദേഹം തിരുവല്ലയെ പ്രതിനിധീകരിക്കുന്നുണ്ട്.
ചിറ്റൂരിൽ സിറ്റിംഗ് എംഎൽഎയും വൈദ്യുത മന്ത്രിയുമായ കെ.കൃഷ്ണൻകുട്ടി ഇത്തവണ മാറിനിൽക്കുന്ന സാഹചര്യത്തിലാണ് വി. മുരുകദാസ് സ്ഥാനാർഥിയാകുന്നത്.