x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​താ​ദ​ള്‍-എ​സ് കേ​ര​ള ഘ​ട​കം ഐ​എ​സ്‌​ജെ​ഡി​യി​ല്‍ ല​യി​ച്ചു


Published: January 17, 2026 10:57 PM IST | Updated: January 17, 2026 10:57 PM IST

കൊ​​​​ച്ചി: മ​​​​തേ​​​​ത​​​​ര ഇ​​​​ന്ത്യ​​​​യു​​​​ടെ നി​​​​ല​​​​നി​​​​ല്പു​​​ത​​​​ന്നെ ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന നി​​​​ല​​​​യി​​​​ലേ​​​​ക്ക് വ​​​​ര്‍​ഗീ​​​​യ​​​​ത തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ഷ​​​​യ​​​മാ​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ പൗ​​​​ര​​​​ന്മാ​​​​ര്‍ ജാ​​​​ഗ​​​​രൂ​​​​ക​​​​രാ​​​​കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന് മ​​​​ന്ത്രി കെ.​ ​​​കൃ​​​​ഷ്ണ​​​​ന്‍​കു​​​​ട്ടി.

ഫെ​​​​ഡ​​​​റ​​​​ല്‍ സം​​​​വി​​​​ധാ​​​​ന​​​​ത്തെ അ​​​​വ​​​​ഹേ​​​​ളി​​​​ച്ചും പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തെ നി​​​​ശ​​​​ബ്‌​​​ദ​​​​രാ​​​​ക്കി​​​​യും പൗ​​​​രാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ ഹ​​​​നി​​​​ച്ചും മു​​​​ന്നോ​​​​ട്ടു​​​പോ​​​​കു​​​​ന്ന ഭ​​​​ര​​​​ണം ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​രാ​​​​ജ്യ​​​​ത്തി​​​​നു ചേ​​​​ര്‍​ന്ന​​​​ത​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ത്യ​​​​ന്‍ സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് ജ​​​​ന​​​​താ​​​​ദ​​​​ളു​​​​മാ​​​​യു​​​​ള്ള ജ​​​​ന​​​​താ​​​​ദ​​​​ള്‍- എ​​​​സ് പാ​​​​ര്‍​ട്ടി​​​​യു​​​​ടെ ല​​​​യ​​​​ന​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.

സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് മാ​​​​ത്യു ടി. ​​​​തോ​​​​മ​​​​സ് എം​​​​എ​​​​ല്‍​എ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. മ​​​​ന്ത്രി കൃ​​​​ഷ്ണ​​​​ന്‍​കു​​​​ട്ടി ല​​​​യ​​​​ന​​​പ്ര​​​​മേ​​​​യം വാ​​​​യി​​​​ച്ചു. സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​പി. ദി​​​​വാ​​​​ക​​​​ര​​​​ന്‍ പി​​​​ന്താ​​​​ങ്ങി. മാ​​​​ത്യു ടി.​ ​​​തോ​​​​മ​​​​സി​​​​നെ പു​​​​തി​​​​യ പാ​​​​ര്‍​ട്ടി​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. തു​​​​ട​​​​ര്‍​ന്ന് സ​​​​മ്മേ​​​​ള​​​​ന​​​ന​​​​ഗ​​​​രി​​​​യി​​​​ല്‍ പു​​​​തി​​​​യ പാ​​​​ര്‍​ട്ടി​​​​യു​​​​ടെ പ​​​​താ​​​​ക നി​​​​യു​​​​ക്ത പ്ര​​​​സി​​​​ഡ​​​​ന്‍റ് മാ​​​​ത്യു ടി.​ ​​​തോ​​​​മ​​​​സ് ഉ​​​​യ​​​​ര്‍​ത്തി.

മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ സ​​​​ന്ദേ​​​​ശം മു​​​​ന്‍ എം​​​​എ​​​​ല്‍​എ ജോ​​​​സ് തെ​​​​റ്റ​​​​യി​​​​ലും സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വ​​​​ത്തി​​​​ന്‍റെ സ​​​​ന്ദേ​​​​ശം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബാ​​​​ല​​​​സു​​​​ബ്ര​​​​ഹ്മ​​​ണ്യ​​​നും വാ​​​​യി​​​​ച്ചു.

സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യ വി. ​​​​മു​​​​രു​​​​ഗ​​​​ദാ​​​​സ്, സാ​​​​ബു ജോ​​​​ര്‍​ജ്, പി.​​​​പി. ദി​​​​വാ​​​​ക​​​​ര​​​​ന്‍, കെ.​​​​എ​​​​സ്. പ്ര​​​​ദീ​​​​പ്കു​​​​മാ​​​​ര്‍, കൊ​​​​ല്ലം​​​​കോ​​​​ട് ര​​​​വീ​​​​ന്ദ്ര​​​​നാ​​​​ഥ​​​​ന്‍ നാ​​​​യ​​​​ര്‍, ജേ​​​​ക്ക​​​​ബ് ഉ​​​​മ്മ​​​​ന്‍, മു​​​​ഹ​​​​മ്മ​​​​ദ് ഷാ, ​​​​ജ​​​​ബ്ബാ​​​​ര്‍ ത​​​​ച്ച​​​​യി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Tags : Janata DalS merges ISJD Keralaunit Minister Krishnankutty

Recent News

Corehub Up