Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ISL Football

ഐഎസ്എൽ ഫുട്ബോൾ; സൂപ്പർ ക്ലൈ​മാ​ക്‌​സ്

കോ​ല്‍​ക്ക​ത്ത/​ന്യൂ​ഡ​ല്‍​ഹി/​ജം​ഷ​ഡ്പു​ര്‍: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ള്‍ 2025-26 സീ​സ​ണി​ന് ഇ​ന്നു സൂ​പ്പ​ര്‍ ക്ലൈ​മാ​ക്‌​സ്. ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ടൂ​ര്‍​ണ​മെ​ന്‍റ് പ്ര​തി​സ​ന്ധി​യി​ലാ​കു​ക​യും 13 റൗ​ണ്ടി​ലേ​ക്കു ലീ​ഗ് ചു​രു​ക്കു​ക​യും ചെ​യ്‌​തെ​ങ്കി​ലും ഏ​റ്റ​വും ആ​വേ​ശ ക്ലൈ​മാ​ക്‌​സി​ലേ​ക്കാ​ണ് എ​ത്തി​നി​ല്‍​ക്കു​ന്ന​ത്.

2025-26 സീ​സ​ണ്‍ ലീ​ഗ് കി​രീ​ട​ത്തി​നാ​യി അ​ഞ്ച് ടീ​മു​ക​ളാ​ണ് പോ​രാ​ട്ട​രം​ഗ​ത്തു​ള്ള​തെ​ന്ന​തും ശ്ര​ദ്ധേ​യം. ഈ ​അ​ഞ്ച് ടീ​മും ഇ​ന്നു ന​ട​ക്കു​ന്ന അ​വ​സാ​ന റൗ​ണ്ട് പോ​രാ​ട്ട​ത്തി​നാ​യി ക​ള​ത്തി​ല്‍ ഇ​റ​ങ്ങും.

ഈ​സ്റ്റ്, മോ​ഹ​ന്‍ ബ​ഗാ​ന്‍

12 റൗ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി ഈ​സ്റ്റ് ബം​ഗാ​ളും മോ​ഹ​ന്‍ ബ​ഗാ​നും 23 പോ​യി​ന്‍റു​മാ​യി യ​ഥാ​ക്ര​മം ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്. ഗോ​ള്‍ വ്യ​ത്യാ​സ​ത്തി​ല്‍ മു​ന്‍​തൂ​ക്ക​മു​ള്ള ഈ​സ്റ്റ് ബം​ഗാ​ളാ​ണ് ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത്. കോ​ല്‍​ക്ക​ത്ത​യി​ലെ കി​ഷോ​ര്‍ ഭാ​ര​തി സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്‍റ​ര്‍ കാ​ശി​ക്ക് എ​തി​രേ​യാ​ണ് ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ഇ​ന്ന​ത്തെ പോ​രാ​ട്ടം. മോ​ഹ​ന്‍ ബ​ഗാ​ന്‍ ഹോം ​ഗ്രൗ​ണ്ടാ​യ സാ​ള്‍​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ സ്‌​പോ​ര്‍​ട്ടിം​ഗ് ക്ല​ബ് ഡ​ല്‍​ഹി​യെ നേ​രി​ടും. ജ​യി​ച്ചാ​ല്‍ ഈ​സ്റ്റ് ബം​ഗാ​ള്‍ ചാ​മ്പ്യ​ന്മാ​രാകും. ഈ​സ്റ്റ് ബം​ഗാ​ള്‍ തോ​ല്‍​ക്കു​ക​യോ സ​മ​നി​ല വ​ഴ​ങ്ങു​ക​യോ ചെ​യ്താ​ല്‍, ഡ​ല്‍​ഹി​യെ കീ​ഴ​ട​ക്കി മോ​ഹ​ന്‍ ബ​ഗാ​ന് ക​പ്പു​യ​ര്‍​ത്താം.

ബാക്കി മൂന്നു ടീം

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പാ​ര​മ്പ​ര്യ​മു​ള്ള ക്ല​ബ്ബു​ക​ളാ​യ ഈ​സ്റ്റ് ബം​ഗാ​ള്‍, മോ​ഹ​ന്‍ ബ​ഗാ​ന്‍ ടീ​മു​ക​ള്‍ അ​വ​സാ​ന റൗ​ണ്ടി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ക​യോ സ​മ​നി​ല വ​ഴ​ങ്ങു​ക​യോ ചെ​യ്താ​ല്‍ പ​ഞ്ചാ​ബ് എ​ഫ്‌​സി, മും​ബൈ സി​റ്റി എ​ഫ്‌​സി ടീ​മു​ക​ള്‍​ക്കു കി​രീ​ട സാ​ധ്യ​ത തെ​ളി​യും. 22 പോ​യി​ന്‍റ് വീ​ത​മു​ള്ള പ​ഞ്ചാ​ബി​നും മും​ബൈ​ക്കും അ​വ​സാ​ന റൗ​ണ്ടി​ല്‍ ജ​യി​ച്ചാ​ല്‍ 25 പോ​യി​ന്‍റി​ല്‍ എ​ത്താം.

പ​ഞ്ചാ​ബ് എ​ഫ്‌​സി​യും മും​ബൈ സി​റ്റി​യും ത​മ്മി​ലാ​ണ് ഇ​ന്ന​ത്തെ പോ​രാ​ട്ട​ങ്ങ​ളി​ലൊ​ന്ന് എ​ന്ന​താ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യം. ഈ​സ്റ്റ് ബം​ഗാ​ള്‍, മോ​ഹ​ന്‍ ബ​ഗാ​ന്‍ ടീ​മു​ക​ള്‍ പ​രാ​ജ​യ​പ്പെ​ടു​ത​യും പ​ഞ്ചാ​ബ് x മും​ബൈ സി​റ്റി പോ​രാ​ട്ടം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ക്കു​ക​യും ചെ​യ്താ​ല്‍ ജ​യ​ത്തോ​ടെ കി​രീ​ടം സ്വ​ന്ത​മാ​ക്കാം എ​ന്ന​താ​ണ് ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​യു​ടെ പ്ര​തീ​ക്ഷ. 21 പോ​യി​ന്‍റു​ള്ള ജം​ഷ​ഡ്പു​രി​ന്‍റെ ഇ​ന്ന​ത്തെ എ​തി​രാ​ളി ഒ​ഡീ​ഷ എ​ഫ്‌​സി​യാ​ണ്.

Latest News

Corehub Up