x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​​എ​​സ്എ​​ല്‍ 2025-26 സീ​​സ​​ണി​​ന് ഇ​​ന്നു കി​​ക്കോ​​ഫ്


Published: February 14, 2026 01:29 AM IST | Updated: February 14, 2026 01:29 AM IST

കോ​​ല്‍​ക്ക​​ത്ത/​​മ​​ഡ്ഗാ​​വ്: പ്ര​​ണ​​യ​​ദി​​ന​​മാ​​യ ഫെ​​ബ്രു​​വ​​രി 14ന് ​​ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ന്‍റെ 2025-26 സീ​​സ​​ണി​​നു കി​​ക്കോ​​ഫ്. ഇ​​ന്ത്യ​​യി​​ലെ ഒ​​ന്നാം ഡി​​വി​​ഷ​​ന്‍ ക്ല​​ബ് ഫു​​ട്‌​​ബോ​​ള്‍, ത​​ങ്ങ​​ളു​​ടെ ആ​​രാ​​ധ​​ക​​രോ​​ടു​​ള്ള പ്ര​​ണ​​യം മു​​റി​​ഞ്ഞശേ​​ഷ​​മു​​ള്ള മ​​ട​​ങ്ങി​​വ​​ര​​വാ​​ണി​​ത്. ഇ​​ന്ത്യ​​യി​​ല്‍ ക്ല​​ബ് ഫു​​ട്‌​​ബോ​​ള്‍ പ്ര​​ണ​​യം ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലേ​​ക്കാ​​ളും ഊ​​ഷ്മ​​ള​​മാ​​ക​​ട്ടേ​​യെ​​ന്ന ആ​​ശം​​സ​​മാ​​ത്രം...

മാ​​സ​​ങ്ങ​​ള്‍ നീ​​ണ്ട ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷ​​മാ​​ണ് ഐ​​എ​​സ്എ​​ല്‍ തി​​രി​​ച്ചെ​​ത്തു​​ന്ന​​ത്. ഓ​​ള്‍ ഇ​​ന്ത്യ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​നും (എ​​ഐ​​എ​​ഫ്എ​​ഫ്) റി​​ലയ​​ന്‍​സി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള ഫു​​ട്‌​​ബോ​​ള്‍ സ്‌​​പോ​​ര്‍​ട്‌​​സ് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് ലി​​മി​​റ്റ​​ഡും (എ​​ഫ്എ​​സ്ഡി​​എ​​ല്‍) ത​​മ്മി​​ലു​​ള്ള മാ​​സ്റ്റ​​ര്‍ റൈ​​റ്റ് എ​​ഗ്രി​​മെ​​ന്‍റ് (എം​​ആ​​ര്‍​എ) പു​​തു​​ക്കാ​​ത്ത​​തി​​നെ​​ത്തു​​ട​​ര്‍​ന്നാ​​ണ് സെ​​പ്റ്റം​​ബ​​റി​​ല്‍ തു​​ട​​ങ്ങേ​​ണ്ടി​​യി​​രു​​ന്ന ഐ​​എ​​സ്എ​​ല്‍ 2025-26 സീ​​സ​​ണ്‍ മു​​ട​​ങ്ങി​​യ​​ത്. സു​​പ്രീം​​കോ​​ട​​തി​​യും സ​​ര്‍​ക്കാ​​രും ഇ​​ട​​പെ​​ട്ട​​ശേ​​ഷം എ​​ഐ​​എ​​ഫ്എ​​ഫ് ഏ​​റ്റെ​​ടു​​ത്താ​​ണ് സീ​​സ​​ണ്‍ ആരംഭി​​ക്കു​​ന്ന​​ത്. മ​​ത്സ​​ര​​ങ്ങ​​ള്‍ ഫാ​​ന്‍​കോ​​ഡ് ആ​​പ്ലി​​ക്കേ​​ഷ​​നി​​ലൂ​​ടെ​​യും വെ​​ബ്‌​​സൈ​​റ്റി​​ലൂ​​ടെ​​യും ത​​ത്സ​​മ​​യം കാ​​ണാം.

ബ്ലാ​​സ്റ്റേ​​ഴ്‌​​സ് x ബ​​ഗാ​​ന്‍

ഐ​​എ​​സ്എ​​ല്ലി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ആ​​രാ​​ധ​​ക​​രു​​ള്ള ക്ല​​ബ്ബു​​ക​​ളാ​​യ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി​​യും മോ​​ഹ​​ന്‍ ബ​​ഗാ​​ന്‍ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സും ത​​മ്മി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം. ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് കോ​​ല്‍​ക്ക​​ത്ത സാ​​ള്‍​ട്ട് ലേ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് കി​​ക്കോ​​ഫ്. ക​​ന്നി​​കി​​രീ​​ടം എ​​ന്ന സ്വ​​പ്‌​​നം സ​​ഫ​​ല​​മാ​​കാ​​ത്ത ദുഃ​​ഖ​​വു​​മാ​​യാ​​ണ് 12-ാം സീ​​സ​​ണി​​ലും കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ഇ​​റ​​ങ്ങു​​ന്ന​​ത്.

ഇ​​ന്നു ന​​ട​​ക്കു​​ന്ന ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ എ​​ഫ്‌​​സി ഗോ​​വ പു​​തു​​മു​​ഖ​​ങ്ങ​​ളാ​​യ ഇ​​ന്‍റ​​ര്‍ കാ​​ശി​​യു​​മാ​​യി ഏ​​റ്റു​​മു​​ട്ടും. രാ​​ത്രി 7.30ന് ​​മ​​ഡ്ഗാ​​വി​​ലെ ഫ​​ത്തോ​​ര്‍​ഡ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് പോ​​രാ​​ട്ടം.

ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന് 5 വി​​ദേ​​ശി​​ക​​ള്‍

അ​​ഡ്രി​​യാ​​ന്‍ ലൂ​​ണ, നോ​​ഹ് സ​​ദൗ​​യി തു​​ട​​ങ്ങി​​യ സൂ​​പ്പ​​ര്‍ താ​​ര​​ങ്ങ​​ളെ ലോ​​ണ്‍ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ വി​​ദേ​​ശ ക്ല​​ബ്ബു​​ക​​ള്‍​ക്കു കൈ​​മാ​​റി​​യ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ്, 2025-26 സീ​​സ​​ണി​​ലേ​​ക്ക് അ​​ഞ്ച് ക​​ളി​​ക്കാ​​രെ ഇ​​റ​​ക്കു​​മ​​തി ചെ​​യ്തി​​ട്ടു​​ണ്ട്.

ഡി​​ഫെ​​ന്‍​സി​​ല്‍ ഗ്വി​​നി​​യ​​ക്കാ​​ര​​ന്‍ ഉ​​മ​​ര്‍ ബാ​​ഹ്, മ​​ധ്യ​​നി​​ര​​യി​​ല്‍ ജ​​ര്‍​മ​​നി​​യി​​ല്‍​നി​​ന്നു​​ള്ള മ​​ര്‍​ലോ​​ണ്‍ റൂ​​സ് ട്രൂ​​ജി​​ലൊ, സ്പാ​​നി​​ഷു​​കാ​​ര​​ന്‍ ലൂ​​യി​​സ് മ​​ത്യാ​​സ് ഹെ​​ര്‍​ണാ​​ണ്ട​​സ്, മു​​ന്നേ​​റ്റ​​ത്തി​​ല്‍ ഫ്രാ​​ന്‍​സി​​ല്‍​നി​​ന്നു​​ള്ള കെ​​വി​​ന്‍ യോ​​ക്ക്, സ്‌​​പെ​​യി​​നി​​ല്‍​നി​​ന്നു​​ള്ള വി​​ക്ട​​ര്‍ ബെ​​ര്‍​ട്ടോ​​മി​​ എ​​ന്നി​​വ​​രാ​​ണ് ഇ​​ത്ത​​വ​​ണ ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ജ​​ഴ്‌​​സി​​യി​​ല്‍ ഇ​​റ​​ങ്ങു​​ന്ന വി​​ദേ​​ശ താ​​ര​​ങ്ങ​​ള്‍.

ഐ​​എ​​സ്എ​​ല്‍ അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​യ​​തോ​​ടെ​​യാ​​ണ് ഉ​​റു​​ഗ്വെ​​ന്‍ പ്ലേ​​മേ​​ക്ക​​ര്‍ അ​​ഡ്രി​​യാ​​ന്‍ ലൂ​​ണ​​യെ​​യും മൊ​​റോ​​ക്ക​​ന്‍ വിം​​ഗ​​ര്‍ നോ​​ഹ് സ​​ദൗ​​യി​​യെ​​യും കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ലോ​​ണ്‍ വ്യ​​വ​​സ്ഥ​​യി​​ല്‍ വി​​ട്ടു​​ന​​ല്‍​കി​​യ​​ത്.

ക​​ഴി​​ഞ്ഞ ത​​വ​​ണ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​നെ ഇ​​ട​​ക്കാ​​ല​​ത്തു പ​​രി​​ശീ​​ലി​​പ്പി​​ച്ച മ​​ല​​യാ​​ളി​​യാ​​യ ടി.​​ജി. പു​​രു​​ഷോ​​ത്ത​​മ​​ന്‍ ഇ​​ത്ത​​വ​​ണ ഒ​​ഡീ​​ഷ എ​​ഫ്‌​​സി​​ക്ക് ഒ​​പ്പ​​മാ​​ണ്. സ്‌​​പെ​​യി​​നി​​ല്‍​നി​​ന്നു​​ള്ള ഡേ​​വി​​ഡ് ക​​റ്റാ​​ല​​യാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ മാ​​നേ​​ജ​​ര്‍.

അ​​തി​​ജീ​​വ​​നം

ഐ​​എ​​സ്എ​​ല്‍ 2025-26 സീ​​സ​​ണ്‍ ആ​​രം​​ഭി​​ക്കു​​ന്നു എ​​ന്ന​​ത് ഇ​​ന്ത്യ​​ന്‍ ഒ​​ന്നാം ഡി​​വി​​ഷ​​ന്‍ ക്ല​​ബ് ഫു​​ട്‌​​ബോ​​ളി​​ന്‍റെ അ​​തി​​ജീ​​വി​​ന​​ത്തി​​ന്‍റെ സൂ​​ച​​ന​​യാ​​ണ്. ഈ ​​സീ​​സ​​ണ്‍ അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​യ​​തോ​​ടെ ക്ല​​ബ്ബു​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​നം നി​​ല​​ച്ചി​​രു​​ന്നു. അ​​തോ​​ടെ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് അ​​ട​​ക്ക​​മു​​ള്ള ക്ല​​ബ്ബു​​ക​​ള്‍ സാ​​മ്പ​​ത്തി​​ക ഞെ​​രു​​ക്ക​​ത്തി​​ലാ​​യി.

ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും ഗ്ലാ​​മ​​ര്‍ ഫു​​ട്‌​​ബോ​​ള​​റാ​​യ സു​​നി​​ല്‍ ഛേത്രി​​യ​​ട​​ക്ക​​മു​​ള്ള​​വ​​ര്‍​ക്ക് ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി സാ​​ല​​റി ന​​ല്‍​കാ​​തി​​രി​​ക്കു​​ന്ന അ​​വ​​സ്ഥ​​യി​​ലേ​​ക്കു​​വ​​രെ കാ​​ര്യ​​ങ്ങ​​ളെ​​ത്തി. എ​​ല്ലാ പ്ര​​തി​​സ​​ന്ധി​​യും ക​​ട​​ന്ന് ഇ​​ന്ത്യ​​യി​​ല്‍ ഒ​​ന്നാം ഡി​​വി​​ഷ​​ന്‍ ക്ല​​ബ് ഫു​​ട്‌​​ബോ​​ളി​​ന് പ​​ന്തു​​രു​​ളും, അ​​തി​​ജീ​​വ​​ന​​ത്തി​​ന്‍റെ ഐ​​എ​​സ്എ​​ല്‍ ലൗ ​​സ്റ്റോ​​റി​​ക്ക് ഇ​​ന്നു കി​​ക്കോ​​ഫ്...

പേ​​രു​​മാ​​റ്റം

ഐ​​എ​​സ്എ​​ല്‍ 2025-26 സീ​​സ​​ണി​​ല്‍ പ​​ഴ​​യ ഒ​​രു ക്ല​​ബ് പു​​തി​​യ പേ​​രി​​ലെ​​ത്തു​​ന്നു​​ണ്ട്. ക​​ഴി​​ഞ്ഞ സീ​​സ​​ണു​​ക​​ളി​​ല്‍ ഹൈ​​ദ​​രാ​​ബാ​​ദ് എ​​ഫ്‌​​സി എ​​ന്ന​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന ക്ല​​ബ്, ഇ​​ത്ത​​വ​​ണ മു​​ത​​ല്‍ എ​​സ്‌സി ​​ഡ​​ല്‍​ഹി എ​​ന്നാ​​യി മാ​​റി​​. ക്ല​​ബ്ബി​​ന്‍റെ ആ​​സ്ഥാ​​ന​​ം ഡ​​ല്‍​ഹി​​യാണ്.

ബ്ലാസ്റ്റേഴ്‌സ് ടീം

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ സൂ​​​പ്പ​​​ര്‍ ലീ​​​ഗ് പു​​​തി​​​യ സീ​​​സ​​​ണി​​​ലേ​​​ക്കു​​​ള്ള സ്‌​​​ക്വാ​​​ഡി​​​നെ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് എ​​​ഫ്‌​​​സി പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഗോ​​​ള്‍കീ​​​പ്പ​​​ർ​​​മാ​​​ർ: സ​​​ച്ചി​​​ന്‍ സു​​​രേ​​​ഷ്, അ​​​ര്‍ഷ് ഷെ​​​യ്ഖ്, അ​​​ല്‍സാ​​​ബി​​​ത്ത് സു​​​ലൈ​​​മാ​​​ന്‍.

പ്ര​​​തി​​​രോ​​​ധ​​​നി​​​ര: ന​​​വോ​​​ച്ച സിം​​​ഗ്, ഐ​​​ബ​​​ന്‍ബ ഡോ​​​ഹ്ലിം​​​ഗ്, ഹോ​​​ര്‍മി​​​പാം റു​​​യി​​​വ, സ​​​ന്ദീ​​​പ് സിം​​​ഗ്, മു​​​ഹ​​​മ്മ​​​ദ് സ​​​ഹീ​​​ഫ്, ബി​​​കാ​​​ഷ് യം​​​നം, സു​​​മി​​​ത് ശ​​​ര്‍മ്മ, ജ​​​ഗ​​​ന്നാ​​​ഥ് ജ​​​യ​​​ന്‍, ഉ​​​മ​​​ര്‍ ബാ​​​ഹ്.

മ​​​ധ്യ​​​നി​​​ര: വി​​​ബി​​​ന്‍ മോ​​​ഹ​​​ന​​​ന്‍, ഡാ​​​നി​​​ഷ് ഫാ​​​റൂ​​​ഖ്, നി​​​ഹാ​​​ല്‍ സു​​​ധീ​​​ഷ്, റൗ​​​ളി​​​ന്‍ ബോ​​​ര്‍ജ​​​സ്, ഫ്രെ​​​ഡി ലാ​​​ല​​​ന്‍മാ​​​വ​​​മ, എ​​​ബി​​​നാ​​​സ് യേ​​​ശു​​​ദാ​​​സ​​​ന്‍, സ​​​ലാ​​​ഹു​​​ദ്ദീ​​​ന്‍ അ​​​ദ്‌​​​നാ​​​ന്‍, ലൂ​​​യി​​​സ് മ​​​ത്യാ​​​സ് ഹെ​​​ര്‍ണാ​​​ണ്ട​​​സ്, മ​​​ര്‍ലോ​​​ണ്‍ റൂ​​​സ് ട്രൂ​​​ജി​​​ലോ.

മു​​​ന്നേ​​​റ്റ​​​നി​​​ര: കൊ​​​റൗ സിം​​​ഗ്, ലാ​​​ല്‍ത​​​ന്‍മാ​​​വി​​​യ റെ​​​ന്ത്‌​​​ലി, മു​​​ഹ​​​മ്മ​​​ദ് അ​​​ജ്‌​​​സ​​​ല്‍, ശ്രീ​​​കു​​​ട്ട​​​ന്‍ എം.​​​എ​​​സ്, വി​​​ക്ട​​​ര്‍ ബെ​​​ര്‍ട്ടോ​​​മി​​​യു, കെ​​​വി​​​ന്‍ യോ​​​ക്ക്.

14

ഐ​​എ​​സ്എ​​ല്ലി​​ല്‍ ഇ​​ത്ത​​വ​​ണ 14 ടീ​​മു​​ക​​ളാ​​ണു​​ള്ള​​ത്. ഒ​​രോ ടീ​​മി​​നും 13 റൗ​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ള്‍. സീ​​സ​​ണി​​ല്‍ ആ​​കെ 91 മ​​ത്സ​​ര​​ങ്ങ​​ള്‍ അ​​ര​​ങ്ങേ​​റും. ഐ​​എ​​സ്എ​​ല്ലി​​ന്‍റെ ചു​​രു​​ക്ക രൂ​​പ​​മാ​​യ​​തി​​നാ​​ല്‍ ഹോം ​​എ​​വേ രീ​​തി​​യി​​ല്‍ അ​​ല്ല ഈ ​​സീ​​സ​​ണ്‍. ലീ​​ഗ് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​കു​​മ്പോ​​ള്‍ പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ലെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​ര്‍ ചാ​​മ്പ്യ​​ന്മാ​​രാ​​കും.

01

2024-25 സീ​സ​ൺ ഐ ​​ലീ​​ഗ് ചാ​​മ്പ്യ​​ന്മാ​​ര്‍ എ​​ന്ന ലേ​​ബ​​ലി​​ല്‍ എ​​ത്തു​​ന്ന ഇ​​ന്‍റ​​ര്‍ കാ​​ശി എ​​ഫ്‌​​സി​​യാ​​ണ് ഐ​എ​സ്എ​ല്ലി​ലെ ക​​ന്നി​​ക്കാ​​ര്‍. ഐ ​​ലീ​​ഗി​​ല്‍ ച​​ര്‍​ച്ചി​​ല്‍ ബ്ര​​ദേ​​ഴ്‌​​സ് ആ​​യി​​രു​​ന്നു ചാ​​മ്പ്യ​​ന്മാ​​രാ​​യ​​തെ​​ങ്കി​​ലും കാ​​യി​​ക ത​​ര്‍​ക്ക​​പ​​രി​​ഹാ​​ര കോ​​ട​​തി​​യു​​ടെ വി​​ധി സ്വ​​ന്ത​​മാ​​ക്കി ഇ​​ന്‍റ​​ര്‍ കാ​​ശി ത​​ല്‍​സ്ഥാ​​നം സ്വ​​ന്ത​​മാ​​ക്കി. അ​​ങ്ങ​​നെ ഐ​​എ​​സ്എ​​ല്ലി​​ലേ​​ക്ക് സ്ഥാ​​ന​​ക്ക​​യ​​റ്റം നേ​​ടി. ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗി​​ല്‍ എ​​ടി​​കെ, മോ​​ഹ​​ന്‍ ബ​​ഗാ​​ന്‍ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സ് ടീ​​മു​​ക​​ളെ ട്രോ​​ഫി​​യി​​ലെ​​ത്തി​​ച്ച അ​​ന്‍റോ​​ണി​​യൊ ലോ​​പ​​സ് ഹ​​ബാ​​സാ​​ണ് കാ​​ശി​​യു​​ടെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍.

 

Tags : ISL football kicks off Indian Super League Club Football

Recent News

Corehub Up