കൊച്ചി: ദീപിക 139 -ാം വാർഷികാഘോഷത്തിനും ഐക്കൺസ് ഓഫ് ദ ഇയർ പുരസ്കാര സമർപ്പണത്തിനും കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപത്തെ ഐഎംഎ ഹൗസിൽ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ 10.30നാണു സമ്മേളനം.
പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിക്കും. വരാപ്പുഴ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യപ്രഭാഷണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികവിന്റെ മുദ്ര പതിപ്പിച്ചവർക്കുള്ള ദീപിക ഐക്കൺസ് ഓഫ് ദ ഇയർ പുരസ്കാരങ്ങൾ ഗവർണർ സമർപ്പിക്കും.
സമ്മേളനത്തിനെത്തുന്നവർ രാവിലെ 10നു മുന്പായി ഹാളിൽ പ്രവേശിക്കണമെന്നു സംഘാടകർ അറിയിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നു പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.