x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ക്ക​ൺ​സ് ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും നാ​ളെ


Published: January 9, 2026 06:52 AM IST | Updated: January 9, 2026 06:52 AM IST

കൊ​ച്ചി: ദീ​പി​ക 139 -ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നും ഐ​ക്ക​ൺ​സ് ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​ത്തി​നും കൊ​ച്ചി ക​ലൂ​ർ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തെ ഐ​എം​എ ഹൗ​സി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. നാ​ളെ രാ​വി​ലെ 10.30നാ​ണു സ​മ്മേ​ള​നം.

പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ് സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ​രാ​പ്പു​ഴ സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വി​ന്‍റെ മു​ദ്ര പ​തി​പ്പി​ച്ച​വ​ർ​ക്കു​ള്ള ദീ​പി​ക ഐ​ക്ക​ൺ​സ് ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്കാ​ര​ങ്ങ​ൾ‌ ഗ​വ​ർ​ണ​ർ സ​മ​ർ​പ്പി​ക്കും.

സ​മ്മേ​ള​ന​ത്തി​നെ​ത്തു​ന്ന​വ​ർ രാ​വി​ലെ 10നു ​മു​ന്പാ​യി ഹാ​ളി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു പ്ര​മു​ഖ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

Tags : nattu vishesham Icons Award Presentation

Recent News

Corehub Up