ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാഞ്ഞൂര്‍ ഹരിജന്‍ നഗറില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ ജോസ്മോന്
കോതനല്ലൂർ: മാഞ്ഞൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍പെട്ട മാഞ്ഞൂർ-ചാമക്കാല ഹരിജന്‍ നഗറില്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പടുത്തി വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു. ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഹരിജന്‍ നഗറില്‍ ഡോ. ബി.ആർ. അംബേദ്കര്‍, മഹാത്മാ അയ്യൻകാളി എന്നിവരുടെ പ്രതിമ സ്ഥാപിക്കൽ, ഹരിജന്‍ നഗറിലേക്കുള്ള റോഡ് ടാറിംഗ്, സൈഡ് കോണ്‍ക്രീറ്റിംഗ്, ഹരിജന്‍ നഗറിലെ സാംസ്കാരിക നിലയത്തിന്റെ നവീകരണം, സാംസ്കാരിക നിലയം വൈദ്യുതീകരണം, വീടുകളുടെ സംരക്ഷണഭിത്തി നിര്‍മാണം എന്നീ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പടുത്തി നടപ്പിലാക്കുന്നത്.
പദ്ധതികളുടെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശോഭാ ജയിംസ് പുല്ലാപ്പള്ളി, പഞ്ചായത്തംഗങ്ങളായ ലൂക്കോസ് മാക്കീൽ, കെ.എന്‍. തങ്കപ്പന്, സി.എം. ജോര്‍ജ്, മാത്യൂസ് കെ. മാത്യൂസ് പുല്ലാപ്പള്ളി, നിഷാ ജെയ്സൺ, ജെയ്സണ്‍ പെരുമ്പുഴ, ജോയി ഇളമ്പാശേരി, വിജയകുമാര്‍ മണീഭവൻ, ജോമോന് മലയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : various projects at Manjoor Harijan Nagar Nattuvishesham DistrictNews