Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inadequacy

Ernakulam

കാ​ന നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത; അ​പ​ക​ടക്കെ​ണി​യൊ​രു​ക്കി കാ​ല​ടി പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം

കാ​ല​ടി: കാ​ന നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​തയെന്ന് പരാതി. അ​പ​ക​ട കെ​ണി​യൊ​രു​ക്കി കാ​ല​ടി പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം. കാ​ല​ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​താം വാ​ർ​ഡി​ൽ കോ​ല​ഞ്ചേ​രി ക​വ​ല യോ​ർ​ദ്ദ​നാ​പു​രം റോ​ഡി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള കാ​ന​യോ​ട് ചേ​ർ​ന്നാ​ണ് വ​ലി​യൊ​രു അ​പ​ക​ട​ക്കെ​ണി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. റോ​ഡി​ലൂ​ടെ ഒ​ഴു​കി വ​രു​ന്ന വെ​ള്ളം വ​ല​തു​വ​ശ​ത്തെ കാ​ന​യി​ലേ​ക്ക് തി​രി​ച്ച് വി​ടു​ന്ന​തി​നാ​യി മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ക​ൽ​വ​ർ​ട്ടി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു.

ഈ ​പ​ദ്ധ​തി​യി​ൽ റോ​ഡി​ന് കു​റു​കെ ക​ൽ​വ​ർ​ട്ട് നി​ർ​മി​ച്ച് ഒ​രു സൈ​ഡി​ൽ മാ​ൻ​ഹോ​ൾ നി​ർ​മി​ച്ച് അ​തി​നു​മു​ക​ളി​ൽ ഗ്രി​ൽ ഇ​ട്ട് വെ​ള്ളം ക​ട​ത്തി​വി​ടാ​നാ​യി​രു​ന്നു മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ൻ തോ​ട്ട​പ്പ​ള്ളി​യു​ടെ നി​ർ​ദേശം. എ​ന്നാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ കാ​ന​യു​ടെ ഇ​ട​ത് വ​ശ​ത്ത് നി​ർ​മി​ച്ച മാ​ൻ​ഹോ​ളി​ന് മു​ക​ളി​ൽ സ്ലാ​ബി​ട്ട​തോ​ടെ അ​പ​ക​ട കെ​ണി രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഇ​വി​ടെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​മെ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റി​നോ​ട് പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.


അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ഇ​വി​ടേ​ക്ക് തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ല. രാ​ത്രി പ​ള്ളി​യി​ൽ ധ്യാ​നം കൂ​ടി തി​രി​ച്ചു വ​രു​ന്ന വ​ഴി ദ​മ്പ​തി​ക​ൾ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു. ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള സ്ലാ​ബ് മാ​റ്റി ഗ്രി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up