അഗളി: 1977ൽ സ്ഥാപിതമായ രാജഗിരി സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളി സുവർണ ജൂബിലിയിലേക്ക് പ്രവേശിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം അതിരൂപതയുടെ നവാഭിഷിക്ത സഹായമെത്രാൻ മാർ തോമസ് ആനിമൂട്ടിലിന് ചങ്ങലീരി ഫൊറോനയുടെ ആഭിമുഖ്യത്തിൽ രാജഗിരിയിൽ പള്ളിയിൽ സ്വീകരണം നൽകും.
ജൂബിലി ഉദ്ഘാടനത്തെ തുടർന്ന് സഹായമെത്രാന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് കെസിസി, കെസിഡബ്ല്യു, കെസിവൈഎൽ നേതൃത്വത്തിൽ ചങ്ങലീരി ഫൊറോന കുടുംബസംഗമവും നടക്കും.
ഫൊറോന വികാരി ഫാ. ബൈജു എടാട്ട്, ഇടവക വികാരി ഫാ. ജോമേഷ് ഇലഞ്ഞിപ്പള്ളിയിൽ, ഫൊറോനയിലെ മറ്റു വൈദികരായ ഫാ. ഷെൽട്ടൻ അപ്പോഴിപ്പറന്പിൽ, ഫാ. സിജോ മരങ്ങാട്ടിൽ, കെസിസി അതിരൂപത പ്രസിഡന്റ് ബാബു പറന്പടത്ത്മലയിൽ, കെസിസി ഫൊറോന പ്രസിഡന്റ് തങ്കച്ചൻ തേക്കിലക്കാട്ടിൽ, കെസിസി, കെസിഡബ്ല്യുഎ, കെസിവൈഎൽ ഫൊറോനാ ഭാരവാഹികൾ, ചങ്ങലീരി ഫൊറോനയിലെ എല്ലാ ഇടവകകളിൽ നിന്നുള്ളവരും സംഗമത്തിൽ പങ്കെടുക്കും.