x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​വ​ർ​ണജൂ​ബി​ലി ഉ​ദ്ഘാ​ട​ന​വും ബി​ഷ​പ് മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന് സ്വീ​കര​ണ​വും

വെബ്ഡെസ്ക്
Published: November 8, 2026 06:16 AM IST | Updated: November 8, 2026 06:16 AM IST

സു​വ​ർ​ണജൂ​ബി​ലി​​ ആഘോഷിക്കുന്ന രാ​ജ​ഗി​രി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി.

അ​ഗ​ളി: 1977ൽ ​സ്ഥാ​പി​ത​മാ​യ രാ​ജ​ഗി​രി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി സു​വ​ർ​ണ ജൂ​ബി​ലി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ ന​വാ​ഭി​ഷി​ക്ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ആ​ന​ിമൂ​ട്ടി​ലി​ന് ച​ങ്ങ​ലീ​രി ഫൊ​റോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജ​ഗി​രി​യി​ൽ പ​ള്ളി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​ത്തെ തു​ട​ർ​ന്ന് സ​ഹാ​യ​മെ​ത്രാ​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് കെ​സി​സി, കെ​സി​ഡ​ബ്ല്യു, കെ​സി​വൈ​എ​ൽ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​ലീ​രി ഫൊ​റോ​ന കു​ടും​ബസം​ഗ​മ​വും ന​ട​ക്കും.

ഫൊ​റോ​ന വി​കാ​രി ഫാ. ​ബൈ​ജു എ​ടാ​ട്ട്, ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​മേ​ഷ് ഇ​ല​ഞ്ഞി​പ്പ​ള്ളി​യി​ൽ, ഫൊ​റോ​ന​യി​ലെ മ​റ്റു വൈ​ദി​ക​രാ​യ ഫാ. ​ഷെ​ൽ​ട്ട​ൻ അ​പ്പോ​ഴി​പ്പ​റ​ന്പി​ൽ, ഫാ. ​സി​ജോ മ​ര​ങ്ങാ​ട്ടി​ൽ, കെ​സി​സി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ന്പ​ട​ത്ത്മ​ല​യി​ൽ, കെ​സി​സി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ തേ​ക്കി​ല​ക്കാ​ട്ടി​ൽ, കെ​സി​സി, കെ​സി​ഡ​ബ്ല്യു​എ, കെ​സി​വൈ​എ​ൽ ഫൊ​റോ​നാ ഭാ​ര​വാ​ഹി​ക​ൾ, ച​ങ്ങ​ലീ​രി ഫൊ​റോ​ന​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള​വ​രും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

Tags : Golden Jubilee nattuvishesham district news deepika news Inauguration of Reception

Recent News

Corehub Up