മാട്ടുപുറം-ചേന്ദമംഗലം പാലത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുന്നു.
പറവൂർ : കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 14.50 കോടി രൂപ ചിലവിൽ ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ മാട്ടുപുറത്തെയും കോട്ടയിൽ കോവിലകത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന മാട്ടുപുറം ചേന്ദമംഗലം പാലത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.
മന്ത്രി പി.കെ. ബഷീർ അധ്യക്ഷത വഹിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപയുടെ ഭരണാനുമതിയാണ് ആദ്യം ലഭിച്ചത്. തുടർന്ന് പാലം നിർമിക്കുന്ന ഇരു ഭാഗത്തെയും സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചു. ഇതിനായി 22 വീട്ടുകാരില്‍ നിന്നും വിവിധ സര്‍വേ നമ്പരുകളില്‍പെട്ട സ്ഥലം ഏറ്റെടുക്കേണ്ടി വന്നു.
രണ്ടുമാസം മുമ്പ് സ്ഥലം ഉടമകൾക്ക് തുക കൈമാറി പലം നിർമാണത്തിന് ആവശ്യമായ സ്ഥലം മുഴുവനായും ഏറ്റെടുത്തു . പാലത്തിന്റെ നിർമാണം കാസർഗോഡ് പ്രവർത്തിക്കുന്ന എംഎസ് ആൻഡ് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കരാര്‍ കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. എസ്റ്റിമേറ്റ് പ്രകാരം 129 മീറ്റർ നീളത്തിൽ ഏഴ് സ്പാനോടുകൂടി ആണ് പാലം നിർമിക്കുന്നത്. അപ്രോച്ച് റോഡിന്റെ നീളം കോട്ടയിൽ കോവിലകം ഭാഗത്ത് 66 മീറ്ററും മാട്ടുപുറം ഭാഗത്ത് 127 മീറ്ററും ആണ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല.
Tags : Bridge Construction nattuvishesham district news deepika news Inauguration of