Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bridge Construction

Idukki

തൊ​മ്മ​ന്‍​കു​ത്ത് പാ​ലം നി​ര്‍​മാ​ണം: ര​ണ്ടി​ന് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം

തൊ​മ്മ​ന്‍​കു​ത്ത്: തൊ​മ്മ​ന്‍​കു​ത്ത് പാ​ലം നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ര​ങ്ങാ​നം, തൊ​മ്മ​ന്‍​കു​ത്ത് ജാ​ഗ്ര​താ സ​മി​തി​പ്ര​വ​ര്‍​ത്ത​ക​ര്‍ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫി​നെ ക​ണ്ട് നി​വേ​ദ​നം ന​ല്‍​കി. ജ​ര്‍​മ​ന്‍ സാ​മ്പ​ത്തി​കസ​ഹാ​യ​ത്തോ​ടെ പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മാ​ണം ന​ട​ന്നുവ​രു​ന്ന നെ​യ്യ​ശേ​രി-​തോ​ക്കു​മ്പ​ന്‍​ സാ​ഡി​ല്‍ റോ​ഡി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തൊ​മ്മ​ന്‍​കു​ത്തി​ല്‍ ക​ണ്ണാ​ടിപ്പു​ഴ​യ്ക്ക് കു​റു​കെ പു​തി​യ പാ​ലം നി​ര്‍​മി​ക്കാ​ന്‍ ന​ട​പ​ടി​യാ​യ​ത്.

നി​ല​വി​ലു​ള്ള ച​പ്പാ​ത്ത് പൊ​ളി​ച്ച് അ​വി​ടെ പാ​ലം നി​ര്‍​മി​ക്കാ​നാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. നി​ല​വി​ലെ ച​പ്പാ​ത്തി​ല്‍നി​ന്ന് മൂ​ന്നു​ മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലും ഒ​മ്പ​തു മീ​റ്റ​ര്‍ വീ​തി​യി​ലും പാ​ലം നി​ര്‍​മി​ക്കാ​നാ​ണ് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍, പാ​ലം നി​ര്‍​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ന്തി​മഘ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ചി​ല​ര്‍ ഇ​തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. വി​വാ​ദം ഉ​ട​ലെ​ടു​ത്ത​തോ​ടെ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ തു​ട​ങ്ങാ​നി​രു​ന്ന പാ​ലം നി​ര്‍​മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​ണ്. റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ര്‍​മ​ന്‍​ബാ​ങ്ക് ഇ​തി​നോ​ട​കം മൂ​ന്നു ​ത​വ​ണ സ​മ​യ​പ​രി​ധി നീ​ട്ടി​ന​ല്‍​കി​യി​രു​ന്നു. ഇ​നി​യും സ​മ​യ​പ​രി​ധി നീ​ട്ടാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണ്. അ​തി​നാ​ല്‍ നി​ല​വി​ലെ ഡി​പി​ആ​ര്‍ അ​നു​സ​രി​ച്ച്
നി​ര്‍​മാ​ണ​വു​മാ​യി മു​ന്നോ​ട്ടു​ പോ​കാ​നാ​കും കെ​എ​സ്ടി​പി ശ്ര​മി​ക്കു​ക.

പാ​ലം നി​ര്‍​മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​കു​ന്ന​ത് ഫ​ണ്ട് ന​ഷ്ട​പ്പെ​ടുത്താ​നും സാ​ധ്യ​ത​യു​ണ്ട്. പി​ന്നീ​ട് പാ​ലം നി​ര്‍​മി​ക്ക​ണ​മെ​ങ്കി​ല്‍ സം​സ്ഥാ​ന ​സ​ര്‍​ക്കാ​ര്‍ ഇ​തി​ന് തു​ക ക​ണ്ടെ​ത്തേ​ണ്ടിവ​രും. ഇ​തി​നു പു​റ​മേ പ​ഴ​യ പാ​ലം നി​ല​നി​ര്‍​ത്തി പ​ണി​യ​ണ​മെ​ങ്കി​ല്‍ ഒ​രു വ​ശ​ത്ത് വ​നംവ​കു​പ്പി​ന്‍റെ ഭൂ​മി​യും മ​റു​വ​ശ​ത്ത് തൊ​മ്മ​ന്‍​കു​ത്ത് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യു​ടെ​യും സ്വ​കാ​ര്യ​ വ്യ​ക്തി​യു​ടെ​യും ഭൂ​മി ഏ​റ്റെ​ടു​ക്ക​ണം.​ ഇ​തി​നാവ​ശ്യ​മാ​യ തു​ക എ​ങ്ങ​നെ ക​ണ്ടെ​ത്തും എ​ന്ന​തും പ്ര​ശ്‌​ന​മാ​ണ്.

വ​നംവ​കു​പ്പി​ല്‍നി​ന്ന് നി​ല​വി​ല്‍ ല​ഭി​ച്ചി​രി​ക്കു​ന്ന അ​നു​മ​തി നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് ര​ണ്ടു വ​ര്‍​ഷ​ത്തെ കാ​ല​താ​മ​സ​മെ​ടു​ത്തു. പു​തി​യ അ​നു​മ​തി ഇ​നി ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ പാ​ലം നി​ര്‍​മാ​ണം വീ​ണ്ടും അ​നി​ശ്ചി​ത​മാ​യി നീ​ളും. ച​പ്പാ​ത്ത് നി​ല​നി​ര്‍​ത്തി ഇ​തി​ന​ടു​ത്ത് പാ​ലം നി​ര്‍​മി​ച്ചാ​ല്‍ ഭാ​വി​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​റ്റും ഒ​ഴു​കി​യെ​ത്തു​ന്ന ത​ടി​ക​ളും​ മ​റ്റും ച​പ്പാ​ത്തി​ല്‍ ത​ങ്ങി​നി​ല്‍​ക്കു​മെ​ന്നും ഇ​തു പു​തി​യ​ പാല​ത്തി​ന്‍റെ ബ​ല​ക്ഷ​യ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും വി​ദ​ഗ്ധ സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍​ക്കു പരി​ഹാ​രം കാ​ണ​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ടാ​ണ് നാ​ര​ങ്ങാ​നം, തൊ​മ്മ​ന്‍​കു​ത്ത് ജാ​ഗ്ര​താ സ​മി​തി​ പ്ര​വ​ര്‍​ത്ത​ക​ര്‍ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍​ ജോ​സ​ഫി​നെ​യും മു​ന്‍ എം​എ​ല്‍​എ പി.​ജെ. ജോ​സ​ഫി​നെ​യും നേ​രി​ല്‍​ക്ക​ണ്ട് കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തി​യ​ത്. വി​ഷ​യ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യെ പ​ങ്കെ​ടു​പ്പി​ച്ച് ര​ണ്ടി​ന് യോ​ഗം ചേ​രു​മെ​ന്നും തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​പു ജോ​ണ്‍ ജോ​സ​ഫ് പ​റ​ഞ്ഞു.

District News

മു​ന്ന​റി​യി​പ്പില്ലാ​തെ പാ​ലം​നി​ർ​മാ​ണം: ബൈ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്

വ​ണ്ടി​ത്താ​വ​ളം: താ​മ​ര​ക്കു​ള​ത്ത് പാ​ലം​നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് ബൈ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു യു​വാ​ക്ക​ൾ​ക്കു പ​രി​ക്ക്. ബു​ധ​നാ​ഴ്ച രാ​ത്രി 12 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ൽ മു​ന്ന​റി​യി​പ്പ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ക്കാ​തി​രു​ന്ന​താ​ണ് പ​ത്ത​ടി താ​ഴ്ച​യി​ലേ​ക്കു ബൈ​ക്കും യാ​ത്രി​ക​രും വീ​ഴാ​നി​ട​യാ​ക്കി​യ​ത്.

പ്ര​ദേ​ശ​ത്ത് ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ ശ​ബ്‌​ദം കേ​ട്ട് സ്ഥ​ല​ത്തെ​ത്തി​യാ​ണ് വീ​ണ​വ​രെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പൊ​ളി​ച്ചു​പ​ണി​യു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട​താ​യ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കാ​തെ​യാ​ണ് പാ​ലം​നി​ർ​മാ​ണം ന​ട​ത്തി​വ​രു​ന്ന​ത്.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​ശേ​ഷം ഇ​രു​വ​ശ​ത്തും മു​ന്ന​റി​യി​പ്പ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വൈ​കാ​തെ പാ​ലം​പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞു. ക​ർ​ഷ​ക​ന്‍റെ വ​യ​ലി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.

District News

ക​ലു​ങ്ക് നി​ർ​മാ​ണം: മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു

ആ​ലു​വ: ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നാ​യി മു​ന്ന​റി​യി​പ്പി​ല്ലാ​തെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ ആ​ലു​വ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി അ​നു​വ​ദി​ച്ചു. ക​ലു​ങ്കി​ന് താ​ഴെ നി​ർ​മി​ക്കു​ന്ന കാ​ന​യു​ടെ ഒ​രു ഭാ​ഗ​ത്തെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഭാ​ഗി​ക​മാ​യി തു​റ​ന്ന​ത്. ഇ​തോ​ടെ പ്രൈ​വ​റ്റ് സ്റ്റാ​ൻ​ഡി​ലേ​ക്കും സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലൂ​ടെ​യു​മു​ള​ള ഗ​താ​ഗ​ത​വും പു​ന:​രാ​രം​ഭി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് നി​ന്നും സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം അ​നു​വ​ദി​ച്ച​ത്. എ​തി​ർ​ദി​ശ​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം പു​ന:​രാ​രം​ഭി​ക്ക​ണ​മെ​ങ്കി​ൽ ഇ​നി​യും ഏ​താ​നും ദി​വ​സ​ങ്ങ​ൾ കൂ​ടി വേ​ണ്ടി​വ​രും.
ക​ഴി​ഞ്ഞ 13നാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം മാ​ർ​ക്ക​റ്റ് റോ​ഡി​ൽ മാ​ലി​ന്യ കാ​ന പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നാ​യി ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. കാ​ന നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്ന് ബ​സു​ക​ളെ​ല്ലാം തോ​ന്നി​യ പോ​ലെ സ​ർ​വീ​സ് ന​ട​ത്തി​യ​ത് യാ​ത്ര​ക്കാ​രെ ഏ​റെ വ​ല​ച്ചി​രു​ന്നു.
സി​റ്റി​യി​ൽ നി​ന്നു​ള്ള ബ​സു​ക​ൾ ന​ഗ​രം ചു​റ്റാ​തെ ബാ​ങ്ക് ക​വ​ല​യി​ൽ നി​ന്നും നേ​രി​ട്ട് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. പ​റ​വൂ​ർ, അ​ങ്ക​മാ​ലി, ബ​സു​ക​ൾ ദേ​ശീ​യ​പാ​ത വ​ഴി പോ​യ​തും യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രു​ന്നു.

District News

ക​ന​ക​ക്കു​ന്ന്-​ക​ള്ളി​ക്കാ​ട് പാ​ല​ം നി​ർ​മാ​ണം വൈ​കു​ന്നു; തീ​ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധം

കാ​യം​കു​ളം: ആ​റാ​ട്ടു​പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് കാ​യ​ലി​ന് കു​റു​കെ നി​ർ​മി​ക്കു​ന്ന ക​ന​ക​ക്കു​ന്ന്-​ക​ള്ളി​ക്കാ​ട് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പ്ര​തി​ഷേ​ധം. 2022-ലെ ​സം​സ്ഥാ​ന ബ​ജ​റ്റി​ലാ​ണ് പാ​ല​ത്തി​നാ​യി 100 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​ത്. തു​ട​ർ​ന്ന് പാ​ല​ത്തി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് നി​ശ്ച​യി​ച്ച് മ​ണ്ണു​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി. ഇ​തു വി​ല​യി​രു​ത്തി രൂ​പ​രേ​ഖ ത​യാ​റാ​ക്കേ​ണ്ട​ത് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ഡി​സൈ​ൻ വി​ഭാ​ഗ​മാ​ണ്.

എ​ന്നാ​ൽ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ല്ല. കാ​യം​കു​ളം കാ​യ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മാ​യി കി​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന​ത് പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. സു​നാ​മി​ക്കു​ശേ​ഷം തെ​ക്കു​ഭാ​ഗ​ത്തു നി​ർ​മി​ച്ച കൊ​ച്ചി​യു​ടെ ജെ​ട്ടി-​പെ​രു​മ്പ​ള്ളി പാ​ലം മാ​ത്ര​മാ​ണ് മ​റു​ക​ര ക​ട​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം. ഇ​ത​ല്ലാ​തെ മ​റു​ക​ര​യെ​ത്ത​ണ​മെ​ങ്കി​ൽ വ​ട​ക്ക് തൃ​ക്കു​ന്ന​പ്പു​ഴ​യി​ലെ​ത്ത​ണം.

പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ലെ ക​ള്ളി​ക്കാ​ട്ടും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​വും ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യും പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും കൃ​ഷി​ഭ​വ​നു​മെ​ല്ലാം ഇ​വി​ടെ​യാ​ണ്. ര​ണ്ടു​മു​ത​ൽ ആ​റു​വ​രെ​യു​ള്ള വാ​ർ​ഡു​ക​ൾ കി​ഴ​ക്കേ​ക്ക​ര​യി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്ക് പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ റോ​ഡു​മാ​ർ​ഗം പോ​യി​വ​രാ​ൻ 25-30 കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ക്ക​ണം.

മ​റി​ച്ച് പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ലെ താ​മ​സ​ക്കാ​ർ​ക്കും ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കി​ഴ​ക്കേ​ക്ക​ര​യി​ലെ​ത്ത​ണ​മെ​ങ്കി​ലും ഈ ​ദൂ​രം​ത​ന്നെ സ​ഞ്ച​രി​ക്ക​ണം. അ​തി​നാ​ൽ ക​ന​ക​ക്കു​ന്ന്-​ക​ള്ളി​ക്കാ​ട് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പു​തി​യ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് തീ​ര​ദേ​ശ​വാ​സി​ക​ൾ.

District News

മു​ന്ന​റി​യി​പ്പി​ല്ലാ​തെ ക​ലു​ങ്ക് നി​ർ​മാ​ണം; ദേ​ശീ​യ​പാ​ത​യി​ൽ കു​ടു​ങ്ങി ജ​ന​ങ്ങ​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: മു​ന്ന​റി​യി​പ്പി​ല്ലാ​തെ ക​ലു​ങ്ക് നി​ർ​മാ​ണം ന​ട​ത്തി​യ​തോ​ടെ ജ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ൽ കു​ടു​ങ്ങി​യ​ത് മ​ണി​ക്കൂ​റോ​ളം. ദേ​ശീ​യ​പാ​ത 183ൽ ​പൂ​ത​ക്കു​ഴി ഫാ​ബീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്തെ ക​ലു​ങ്കി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​മാ​ണ് ഇ​ന്ന​ലെ യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ പേ​ട്ട​ക്ക​വ​ല മു​ത​ൽ 26-ാംമൈ​ൽ വ​രെ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യാ​യി​രു​ന്നു.

കാ​ല​പ്പ​ഴ​ക്കം മൂ​ലം പു​തു​ക്കി​പ്പ​ണി​യാ​നാ​യി ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 11നാ​ണ് ക​ലു​ങ്കി​ന്‍റെ പാ​തി ഭാ​ഗം പൊ​ളി​ച്ച് ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ ക​ലു​ങ്കി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ പ​കു​തി ഭാ​ഗ​ത്തി​ന്‍റെ എ​ർ​ത്ത് ക​ട്ടിം​ഗ് പ്ര​വ​ർ​ത്ത​ന​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, തി​ങ്ക​ളാ​ഴ്ച്ച പ​ത്രം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് അ​റി​യി​പ്പ് ന​ൽ​കു​വാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്നും ഒ​രു മാ​സ​ത്തേ​ക്ക് ക​ലു​ങ്കി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും വ​രെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്നും ദേ​ശീ​യ​പാ​താ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

District News

പാ​ലം​ക​ട​വ് ഇ​രു​മ്പു​പാ​ലം ന​വീ​ക​രി​ച്ചു

ചാ​വ​ക്കാ​ട്: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും പേ​ടി​സ്വ​പ്ന​മാ​യി​രു​ന്ന പാ​ലം​ക​ട​വ് പാ​ല​ത്തി​ലൂ​ടെ ഇ​നി ന​ട​ക്കാം. ക​ട​പ്പു​റം - ഒ​രു​മ​ന​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ക​നോ​ലി ക​നാ​ലി​ന് കു​റു​കെ​യു​ള്ള പാ​ലം​ക​ട​വ് പാ​ലം അ​പ​ക​ട​സ്ഥി​തി​യി​ലാ​യി​രു​ന്നു.

എം​എ​ല്‍​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്നു 30.66 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ത്. 2010വ​രെ ക​ട​ത്തു​തോ​ണി​യാ​യി​രു​ന്നു. പി​ന്നീ​ട് ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വി​ല്‍, നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ര​പ്പാ​ലം​പ​ണി​തെ​ങ്കി​ലും ര​ണ്ടു​വ​ര്‍​ഷം കൊ​ണ്ട് അ​തി​ന്‍റം ആ​യു​സ് തീ​ർ​ന്നു.

പി​ന്നീ​ട് പ്ര​കൃ​തി​ക്ഷോ​ഭ ദു​രി​താ​ശ്വാ​സ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 25 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് റ​വ​ന്യു വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പാ​ലം പ​ണി​ത​ത്. പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കാ​തി​രു​ന്ന​താ​ണ് പാ​ലം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധം ത​ക​ര്‍​ച്ചാ​ഭീ​ഷ​ണി​യി​ലാ​യ​ത്.

ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഇ​രു​മ്പു​പാ​ലം ന​വീ​ക​രി​ച്ച​ത്. പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ന്‍.​കെ. അ​ക്ബ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ലി​ഹ ഷൗ​ക്ക​ത്ത് അ​ധ്യ​ക്ഷ​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​നി ഷാ​ജി, ഒ​രു​മ​ന​യൂ​ര്‍​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജി​ത സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍​പ്ര​സം​ഗി​ച്ചു.

Latest News

Corehub Up