x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ന്ന​റി​യി​പ്പില്ലാ​തെ പാ​ലം​നി​ർ​മാ​ണം: ബൈ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്


Published: June 5, 2026 07:30 AM IST | Updated: June 5, 2026 07:30 AM IST

വ​ണ്ടി​ത്താ​വ​ളം: താ​മ​ര​ക്കു​ള​ത്ത് പാ​ലം​നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് ബൈ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു യു​വാ​ക്ക​ൾ​ക്കു പ​രി​ക്ക്. ബു​ധ​നാ​ഴ്ച രാ​ത്രി 12 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ൽ മു​ന്ന​റി​യി​പ്പ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ക്കാ​തി​രു​ന്ന​താ​ണ് പ​ത്ത​ടി താ​ഴ്ച​യി​ലേ​ക്കു ബൈ​ക്കും യാ​ത്രി​ക​രും വീ​ഴാ​നി​ട​യാ​ക്കി​യ​ത്.

പ്ര​ദേ​ശ​ത്ത് ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ ശ​ബ്‌​ദം കേ​ട്ട് സ്ഥ​ല​ത്തെ​ത്തി​യാ​ണ് വീ​ണ​വ​രെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പൊ​ളി​ച്ചു​പ​ണി​യു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട​താ​യ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കാ​തെ​യാ​ണ് പാ​ലം​നി​ർ​മാ​ണം ന​ട​ത്തി​വ​രു​ന്ന​ത്.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​ശേ​ഷം ഇ​രു​വ​ശ​ത്തും മു​ന്ന​റി​യി​പ്പ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വൈ​കാ​തെ പാ​ലം​പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞു. ക​ർ​ഷ​ക​ന്‍റെ വ​യ​ലി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.

Tags : nattu vishesham Bridge construction prior notice

Recent News

Corehub Up