വാഴക്കുളം കാർമൽ സ്കൂളിൽ നടത്തിയ സയൻസ് ആൻഡ് ആർട്ട് എക്സ്പോയിൽ നിന്ന്.
വാഴക്കുളം: കാര്മല് സിഎംഐ പബ്ലിക് സ്കൂളില് സയന്സ് ആന്ഡ് ആര്ട്ട് എക്സ്പോ നടത്തി. തൊടുപുഴ ന്യൂമാന് കോളജ് ഭൗതികശാസ്ത്ര വിഭാഗം മുന് മേധാവി ഡോ. ജോ ജേക്കബ് ഉദ്ഘാടനം ചെയ്തു. സ്കൂള് മാനേജര് ഫാ. ജോസ് തുറവയ്ക്കല് അധ്യക്ഷത വഹിച്ചു. പ്രിന്സിപ്പല് ഫാ. ജോണ്സണ് വെട്ടിക്കുഴിയില്, വൈസ് പ്രിന്സിപ്പല് ഫാ. ജിത്തു തൊട്ടിയില്, ഫാ. ജോണ് ആനിക്കോട്ടില് തുടങ്ങിയവര് പ്രസംഗിച്ചു.
സ്റ്റില് മോഡല്, വര്ക്കിംഗ് മോഡല്, ശാസ്ത്രപരീക്ഷണങ്ങള്, പുരാവസ്തു ശേഖരം, ട്രാഷ് ആര്ട്ട്, ചാര്ട്ട് പ്രദര്ശനം, ചിത്രരചന തുടങ്ങിയ ഇനങ്ങളില് മത്സരം നടത്തി. ഗണിത പസിലുകള്, എഐ, സമകാലിക വിഷയങ്ങള്, ഓപ്പറേഷന് തൂഫാന് തുടങ്ങിയവ ആസ്പദമാക്കി ചാര്ട്ട് പ്രദര്ശനവും നടത്തി. തല്സമയ ട്രാഷ് ആര്ട്ട്, പച്ചക്കറി കൊത്തുപണി, ഗ്രീന് സാലഡ് നിര്മാണം എന്നിവയും വിഷയാധിഷ്ഠിത ചലഞ്ച് മത്സരങ്ങളും സംഘടിപ്പിച്ചു.
സയന്സ് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള പ്ലാനറ്റോറിയം ഷോയും സജീകരിച്ചിരുന്നു. റോബോട്ടിക്ക് ഡോഗും, ഭീമാകാരനായ ബബിള് ബീ റോബോട്ടും വിദ്യാര്ഥികള്ക്ക് കൗതുകമായി. വാണിജ്യ ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില് തയാറാക്കിയ ഫുഡ് ഫെസ്റ്റില് പരമ്പരാഗത നാടന് ഭക്ഷ്യ വിഭവങ്ങളും പുതുതലമുറ വിഭവങ്ങളും ഒരുക്കിയിരുന്നു.
Tags : NattuVishesham DistrictNews