നെല്ലിയാമ്പതി എവിടി എസ്റ്റേറ്റിലെ ഇതരസംസ്ഥാന തൊഴിലാളികൾക്കായി നടത്തിയ രക്തപരിശോധനാ ക്യാന്പ്.
നെല്ലിയാമ്പതി: ദേശീയ കൊതുകുജന്യ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസും മൊബൈൽ ഇമിഗ്രാൻഡ്സ് സ്ക്രീനിംഗ് ടീം, നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് രാത്രികാല രക്തപരിശോധനാ ക്യാമ്പ് നടത്തി. കൂനംപാലം, മണലാരു എസ്റ്റേറ്റ് അങ്കണവാടി കെട്ടിടത്തിൽ രാത്രി എട്ടിനാണ് നൂറ്റിയന്പതോളം വരുന്ന തൊഴിലാളികളുടെ പരിശോധന നടത്തിയത്. നെല്ലിയാമ്പതി ഹെൽത്ത് ഇൻസ്പെക്ടർ ജെ. ആരോഗ്യം ജോയ്സൺ ക്യാന്പ് ഉദ്ഘാടനം ചെയ്തു.
എവിടി എസ്റ്റേറ്റ് ഫാർമസിസ്റ്റ് മനു ശങ്കർ അധ്യക്ഷത വഹിച്ചു. എംഐഎസ്ടി ടീം അംഗം ജെഎച്ച്ഐ സുജിത്ത് കുമാർ, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബി. അഫ്സൽ എന്നിവർ പ്രസംഗിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സൈനു സണ്ണി സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്. ശരൺറാം നന്ദിയും പറഞ്ഞു.
Tags : NattuVishesham DistrictNews