x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​സ​റ ന​ൽ​കു​ന്ന​ത് ജാ​തീ​യ​ത​യ്ക്കും വ​ർ​ഗീ​യ​ത​യ്ക്കു​മെ​തി​രാ​യ സ​ന്ദേ​ശം

വെബ് ഡെസ്ക്
Published: October 15, 2026 05:39 AM IST | Updated: October 15, 2026 05:43 AM IST

ക​ണ്ണൂ​ർ ദ​സ​റ​യു​ടെ മൂ​ന്നാം ദി​ന​ത്തി​ലെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ എം.​കെ. രാ​ഘ​വ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ൽ ജാ​തീ​യ​ത​യും വ​ർ​ഗീ​യ​ത​യും കൂ​ടി വ​രി​ക​യാ​ണെ​ന്ന് എം.​കെ. രാ​ഘ​വ​ൻ എം​പി. ഇ​വി​ടെ മ​നു​ഷ്യ സ്നേ​ഹം ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്, സം​സ്കാ​ര​ത്തി​നും സാ​ക്ഷ​ര​ത​യ്ക്കും പേ​രു കേ​ട്ട കേ​ര​ള​ത്തി​ൽ ഇ​ത് സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. ഇ​തൊ​ക്കെ തി​രി​ച്ചു പി​ടി​ക്കാ​ൻ ക​ണ്ണൂ​ർ ദ​സ​റ പോ​ലു​ള്ള പ​രി​പാ​ടി​ക​ൾ​ക്ക് സാ​ധി​ക്കു​മെ​ന്ന് എം​പി പ​റ​ഞ്ഞു.

ക​ണ്ണൂ​ർ ദ​സ​റ​യു​ടെ മൂ​ന്നാം ദി​ന​ത്തി​ലെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ശ​സ്ത ക​ഥാ​കൃ​ത്ത് അം​ബി​ക സു​ത​ൻ മാ​ങ്ങാ​ട് മു​ഖ്യാ​ഥി​തി​യാ​രു​ന്നു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റി​ഷാം താ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തു​ട​ർ​ന്ന് ആ​ദി​ല​ക്ഷ്മി നൈ​ജേ​ഷ് അ​വ​ത​രി​പ്പി​ച്ച ഭ​ര​ത​നാ​ട്യം, സൗ​ഹൃ​ദം റ​സി​ഡ​ൻ​സ് അ​സോ​സി​യേ ഷ​ൻ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര, ടാ​ഷ അ​ന്ന ഈ​പ്പ​ൻ അ​വ​ത​രി​പ്പി​ച്ച ഭ​ര​ത​നാ​ട്യം, പൗ​ർ​ണ​മി കൗ​ശ​ൽ ന​മ്പ്യാ​ർ അ​വ​ത​രി​പ്പി​ച്ച മോ​ഹി​നി​യാ​ട്ടം, ഇ​ഷാ​നി ആ​ന്‍റ് ടീം ​അ​വ​ത​രി​പ്പി​ച്ച ഗ്രൂ​പ്പ് ഡാ​ൻ​സ്, വൈ​ഗ രാ​ജീ​വ് അ​വ​ത​രി​പ്പി​ച്ച ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, ദേ​വി​ക ജി​തേ​ഷ് അ​വ​ത​രി​പ്പി​ച്ച കു​ച്ചി​പ്പു​ടി, ശ്രീ​നാ​രാ​യ​ണ ക​ലാ​സ​മി​തി അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ പാ​ട്ട് നൃ​ത്തം എ​ന്നി​വ​യ്ക്ക് ശേ​ഷം ത്രി​സ​ന്ധ്യ മ്യൂ​സി​ക് ഫ്യൂ​ഷ​ൻ ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റി.

ദ​സ​റ​യി​ൽ ഇ​ന്ന്

സാം​സ്കാ​രി​ക സ​മ്മേ​ള​നം വൈ​കു​ന്നേ​രം ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സു​രേ​ഷ്ബാ​ബു എ​ള​യാ​വൂ​ർ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

തു​ട​ർ​ന്ന് ജ​യ​ല​ക്ഷ്മി നാ​രാ​യ​ണ​ൻ ആ​ൻ​ഡ് ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന തി​രു​വാ​തി​ര, അ​ഹ​ല്യ​രാ​ജ്, മ​ഞ്ജി​മ ര​മേ​ശ്, ആ​ര്യ ഷാ​ജി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, നെ​ല്ലി​മ​ര​ച്ചോ​ട്ടി​ൽ ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ൻ പാ​ട്ട് നൃ​ത്തം, നാ​ട്യ​ല​യം അ​വ​ത​രി​പ്പി​ക്കു​ന്ന സെ​മി ക്ലാ​സി​ക്ക​ൽ നൃ​ത്തം, സീ​താ​ല​ക്ഷ്മി പി ​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ര​ത​നാ​ട്യം, നാ​ട്യ​ധ്വ​നി ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന കൈ​കൊ​ട്ടി​ക്ക​ളി, ശ്രി​യ ശ്രീ​ജി​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന കു​ച്ചു​പ്പു​ടി, സോ​മേ​ശ്വ​രി ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന കോ​ലാ​ട്ടം, എം. ​മു​ര​ളി കൃ​ഷ്ണ അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ര​ത​നാ​ട്യം എ​ന്നി​വ​യ്ക്ക് ശേ​ഷം സൂ​ഫി മി​സ്റ്റി​ക് സം​ഗീ​ത​വും ഗ​സ​ലും സ​മ​ന്വ​യി​പ്പി​ച്ച് ബി​ൻ​സി​യും ഇ​മാ​മും അ​വ​ത​രി​പ്പി​ക്കു​ന്ന സോം​ഗ് ഓ​ഫ് സോ​ൾ ആ​ൻ​ഡ് സോ​യി​ൽ എ​ന്നി​വ​യും അ​ര​ങ്ങേ​റും

Tags : NattuVishesham DistrictNews

Recent News

Corehub Up