x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ധ​നം നി​റ​ച്ചശേ​ഷം പ​ണം ആ​വ​ശ്യ​പ്പെ​ട്ട പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​ന് മ​ർ​ദ​നം

വെബ് ഡെസ്ക്
Published: October 15, 2026 06:17 AM IST | Updated: October 15, 2026 06:17 AM IST

അ​ന്ന​മ​ന​ട: പെ​ട്രോ​ള​ടി​ച്ച​ശേ​ഷം പ​ണം ആ​വ​ശ്യ​പ്പെ​ട്ട പ​മ്പ് ജീ​വ​ന​ക്കാ​ര​ന് നേ​രെ ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തി​ന്‍റെ മ​ർ​ദ​നം. അ​ന്ന​മ​ന​ട​യി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നും അ​ന്ന​മ​ന​ട സ്വ​ദേ​ശി​യു​മാ​യ കു​റു​പ്പം​പ​ടി അ​നീ​ഷി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11.40 ഓ​ടെ​യാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ന് അ​ര​മ​ണി​ക്കൂ​ർ മു​ന്പ് യു​വാ​ക്ക​ൾ പ​മ്പി​ലെ​ത്തി പെ​ട്രോ​ൾ അ​ടി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ക​യാ​യ​തി​നാ​ൽ അ​ല്പം കാ​ത്തു​നി​ൽ​ക്കാ​ൻ അ​നീ​ഷ് ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ൽ ഈ ​സം​ഘം പി​ന്നീ​ട് വീ​ണ്ടു​മെ​ത്തി 100 രൂ​പ​യ്ക്ക് പെ​ട്രോ​ള​ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ​ണം ന​ൽ​കാ​തെ പോ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​നീ​ഷ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഇ​വ​ർ യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തെ അ​നീ​ഷ് ത​ട​ഞ്ഞ​തോ​ടെ സ്ഥ​ല​ത്ത് ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. അ​ക്ര​മ​ത്തി​നു പി​ന്നാ​ലെ അ​നീ​ഷി​നെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ്ര​തി​ക​ൾ പോ​യ​തെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​നീ​ഷ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ങ്കി​ലും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളും ചെ​വി​യി​ൽ നി​ന്ന് ര​ക്ത​സ്രാ​വ​വും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മാ​ള​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. പ​മ്പി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ക്ര​മി​ക​ൾ​ക്കാ​യി പൊലിസ് അ​ന്വേ​ഷ​ണം ഊ​ർ​ജിത​മാ​ക്കി.

Tags : NattuVishesham DistrictNews

Recent News

Corehub Up