മുരിങ്ങൂർ ഡിംസ് മീഡിയ കോളജിൽ നടന്ന ഡി വാരിയോസ് ഫെസ്റ്റിന്റെ ഉദ്ഘാടനം വിൻസെൻഷ്യൻ സഭ സുപ്പീരിയർ ജനറൽ ഫാ. ഡോ. പോൾ പുതുവ നിർവഹിക്കുന്നു.
ചാലക്കുടി: മുരിങ്ങൂർ ഡിംസ് മീഡിയ കോളജിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി നടത്തിയ ഡിവാരിയോസ് ഫെസ്റ്റ് വിൻസെൻഷ്യൻ സഭ സുപ്പീരിയർ ജനറൽ ഫാ. ഡോ. പോൾ പുതുവ ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടർ ഫാ. ഡോ. ആന്റണി വടക്കേകര അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിക്കുന്ന ഫാ. മാത്യു നായ്ക്കാംപറമ്പിലിനെ ആദരിച്ചു.
പ്രിൻസിപ്പൽ ഡോ. സിനോജ് ആന്റണി, മുനിസിപ്പൽ കൗൺസിലർ വി.ഒ. പൈലപ്പൻ, മേലൂർ പഞ്ചായത്തംഗം റിൻസി രാജേഷ്, ഫിനാൻസ് മാനേജർ ഫാ. ടോം ജോൺ പുത്തൻപുരക്കൽ, സ്റ്റാഫ് കോർഡിനേറ്റേഴ്സ് ജിജോ ജോസഫ്, സാഗി അലക്സ്, സ്റ്റുഡന്റ്സ് കോ-ഓർഡിനേറ്റേഴ്സ് ജോവാൻ എടാട്ടുകാരൻ, ലിറ്റിൽ റോസ് എന്നിവർ പ്രസംഗിച്ചു.
തുടർന്നു നടന്ന കലാ-കായിക മത്സരങ്ങൾ അരങ്ങേറി. ഫുട്ബോൾ - കാലടി ശ്രീ ശങ്കര കോളജ്, ഗ്രുപ്പ് സോംഗ് - മാള രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ, ഗ്രൂപ്പ് ഡാൻസ് - അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്കൂൾ, സ്പോട്ട് റീൽ മേക്കിംഗ്- ശ്രീഹരി, മാള ഹോളി ഗ്രേസ് ആർട്സ് ആൻഡ് സയൻസ് കോളജ്, പെസ് ഓൺലൈൻ മത്സരം- മിലൻ പോൾ, പെരുന്പാവൂർ ജയ് ഭാരത് ആർട്സ് ആൻഡ് സയൻസ് കോളജ് പെരുമ്പാവൂർ എന്നിവർ ചാമ്പ്യന്മാരായി. സമാപന സമ്മേളനത്തിൽ കോളജ് ഡയറക്ടർ ഫാ. ഡോ. ആന്റണി വടക്കേകര കാഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു.
Tags : NattuVishesham DistrictNews