പൊതുമരാമത്ത് വകുപ്പിലെയും ജലവിഭവ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തില് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്എ സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: ജല്ജീവന് മിഷന്റെ ഭാഗമായി പൊതു വഴികള് കുഴിച്ച് പൈപ്പിട്ട ഭാഗങ്ങള് എത്രയും വേഗത്തില് പൂര്വ സ്ഥിതിയിലാക്കണമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്എ നിര്ദേശിച്ചു. പൊതുമരാമത്ത് വകുപ്പിലെയും ജലവിഭവ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് എംഎല്എ നിര്ദേശം നല്കിയത്.
ജല്ജീവന് മിഷന്റെ ഭാഗമായി പൈപ്പിടാത്ത സ്ഥലങ്ങളില് ഉടനെ അതിന്റെ പ്രവൃത്തികള് പൂര്ത്തിയാക്കും. മുരിയാട്, വേളൂക്കര, ഇരിങ്ങാലക്കുട കുടിവെള്ള പദ്ധതികളുടെ അവലോകനവും നടന്നു.
പൊതുമരാമത്ത് എക്സി. എന്ജിനീയര് ബി. പ്രമോദ്, ജലവിഭവ വകുപ്പ് എക്സി. എന്ജിനീയര് വിന്നി പോള്, അസി. എക്സി. എന്ജിനീയര്മാരായ സി.സി. ജയേഷ്, ബേസില് ചെറിയാന്, ഇ.ഐ. സജിത, കെ.വി. ബാബു, സജിതബായി, അസി. എന്ജിനീയര്മാരായ എ.എസ്. സജിത, എം.എഫ്. ബിനീഷ്, കെ.ജെ. സുനില്, ടി.ജെ. നീരജ്, കെ.എസ്. ശ്യാമ, ആന്റണി സണ്ണി, ഉദ്യോഗസ്ഥരായ പി.കെ. ഹസീന, ഐ.വി. ശീതള്, പി. അക്ഷയ്, നിതീഷ്, ഇര്ഷാദ് എന്നിവരും പങ്കെടുത്തു.
Tags : NattuVishesham DistrictNews