x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോടശേരി പഞ്ചായത്തിലെ വി​ദ്യാ​ല​യങ്ങൾ പുകയിലരഹിതം

വെബ് ഡെസ്ക്
Published: October 15, 2026 06:22 AM IST | Updated: October 15, 2026 06:22 AM IST

പു​ക​യി​ല ര​ഹി​ത സ്കൂ​ൾ പ്ര​ഖ്യാ​പ​ന ച​ട​ങ്ങ് ചാ​ല​ക്കു​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ട​ശേ​രി: പ​ഞ്ചാ​യ​ത്തി​ലെ 14 വി​ദ്യാ​ല​യ​ങ്ങ​ളും പു​ക​യി​ല​ര​ഹി​ത വി​ദ്യാ​ല​യ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചു. ചാ​യ്പ്പ​ൻ​കു​ഴി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ന​ന്ദ നാ​രാ​യ​ണ​നാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ചാ​ല​ക്കു​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​ജി ജോ​യ് അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ഡാ​ർ​ളി പോ​ൾ​സ​ൺ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡോ. ​പി. എ​സ് ആ​ശ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​സു​ജ അ​ലോ​ഷ്യ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ കെ. ​അ​ജ​യ​കു​മാ​ർ പു​ക​യി​ല​ര​ഹി​ത വി​ദ്യാ​ല​യ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു. ചാ​ല​ക്കു​ടി അ​സി. എ​ക്‌​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. രാ​ജു, ഓ​മ​ന ര​വി, പ്രി​ൻ​സി​പ്പ​ൽ ടി.​ആ​ർ. ജ​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു

Tags : NattuVishesham DistrictNews

Recent News

Corehub Up