രാജഗിരി തിരുഹൃദയ പള്ളി സെന്റ് ഫ്രാൻസിസ് അസീസി യൂണിറ്റ് വാർഷികം വികാരി ഫാ.ഡേവിസ് ചക്കുംപീടിക ഉദ്ഘാടനം ചെയ്യുന്നു.
വടക്കഞ്ചേരി: മലയോര കർഷകർക്ക് സ്വസ്ഥമായി ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങൾ അട്ടിമറിക്കുന്ന തരത്തിലുള്ള ഇഎസ്എ കേന്ദ്ര വിജ്ഞാപനത്തിലെ പിഴവുകൾ തിരുത്താൻ നിയമസഭാ സമ്മേളനത്തിൽ പ്രത്യേക പ്രമേയം പാസാക്കണമെന്ന് രാജഗിരി തിരുഹൃദയ പള്ളി സെന്റ് ഫ്രാൻസിസ് അസീസി യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ 131 വില്ലേജുകളിലെ 35 ലക്ഷം ജനങ്ങളുടെ ആകുലത ചർച്ച ചെയ്യണമെന്നും സർക്കാർ നിയന്ത്രണത്തിലുള്ള വനഭൂമിയിൽ ഇഎസ്എ പരിമിതപ്പെടുത്തണമെന്നും കേരളത്തിലെ വില്ലേജുകളെ ഇഎസ്എയുടെ അടിസ്ഥാന യൂണിറ്റുകളായി പരിഗണിക്കരുതെന്ന് ആവശ്യപ്പെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വികാരി ഫാ.ഡേവിസ് ചക്കുംപീടിക ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സിജോ ജോസഫ് പാലപ്പറമ്പിൽ അധ്യക്ഷനായി. കൈക്കാരന്മാരായ ആന്റോ വല്ലയിൽ, ജോയി കിണറ്റുംകരതടത്തിൽ, ദേവാലയ ശുശ്രൂഷി പൗലോസ് കോഴിക്കാടൻ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി അംഗം ജിജോ അറയ്ക്കൽ, ജോസഫ് പനച്ചേപ്പിള്ളി, സിസ്റ്റർ ആഞ്ജല തെരേസ് സിഎച്ച്എഫ്, ജെയ്സ് ജോൺ ചെറുതോട്ടുപുറം, വർഗീസ് കോഴിക്കാടൻ, സെലിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
മതാധ്യാപകനായി 25 വർഷം പൂർത്തിയാക്കിയ ജെയ്സ് ജോണിനെ ആദരിച്ചു. കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.
Tags : NattuVishesham DistrictNews