കർഷകമോർച്ച വണ്ടാഴി ഒന്ന് വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് രമേഷ് ഉദ്ഘാടനം ചെയ്യുന്നു.
വടക്കഞ്ചേരി: കേന്ദ്ര പദ്ധതിയായ കിസാൻ സമ്മാൻനിധി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു എന്നാരോപിച്ച് കർഷക മോർച്ച വണ്ടാഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടാഴി ഒന്നാം വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി.
കർഷക മോർച്ച പാലക്കാട് ഈസ്റ്റ് ജില്ലാപ്രസിഡന്റ് രമേഷ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം.സി. വിജയൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ഉദയകുമാർ, ജില്ലാ സെക്രട്ടറി പി. ശശിധരൻ, ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗം ടി.എൻ. ധനേഷ്, എം. കൃഷ്ണൻ, ആർ. ഗോപിനാഥൻ, മനു, ഗീതാഗോപാലൻ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews