വാഴക്കുളം വിശ്വജ്യോതി എന്ജിനിയറിംഗ് കോളജില് സംഘടിപ്പിച്ച പത്തുകോടി ലഹരിമുക്ത പ്രതിജ്ഞാ മഹാ കാമ്പയിനില് എന്എസ്എസ് വോളന്റിയര്മാര് ലഹരിവിരുദ്ധ പ്രത
വാഴക്കുളം: ലഹരിമുക്ത ഭാരതം ലക്ഷ്യമിട്ട് ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ നേതൃത്വത്തില് വാഴക്കുളം വിശ്വജ്യോതി എന്ജിനീയറിംഗ് കോളജില് സംഘടിപ്പിച്ച പത്തുകോടി ലഹരിമുക്ത പ്രതിജ്ഞാ മഹാ കാമ്പയിനില് എന്എസ്എസ് വോളന്റിയര്മാര് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
നശാ മുക്ത് ഭാരത് അഭിയാന്, മിഷന് സ്പന്ദന്, ഓപ്പറേഷന് തൂഫാന് എന്നീ പദ്ധതികളുടെ ഭാഗമായാണ് ക്യാമ്പയിന് സംഘടിപ്പിച്ചത്. ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ ഫാക്കല്റ്റി ഉഷാ നാരായണ്, കോളജ് വൈസ് പ്രിന്സിപ്പല് പ്രഫ. സോമി പി. മാത്യു, എന്എസ്എസ് പ്രോഗ്രാം ഓഫീസര്മാരായ പ്രഫ. അപ്പു ജോണ്, പ്രഫ. അനൂപ് ജോയി എന്നിവര് നേതൃത്വം നല്കി.
Tags : NattuVishesham DistrictNews